Kochi Crime: കൊച്ചിയില്‍ യുഎസ് പൗരനെ മര്‍ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നു; രണ്ടുപേര്‍ അറസ്റ്റില്‍

US Citizen Assaulted in Kochi: നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ മുളന്തുരുത്തി സ്വദേശിയായ ആദര്‍ശ്, പള്ളുരുത്തി സ്വദേശിയായ ആകാശ് എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ഇരുവരെയും പിടികൂടിയത്.

Kochi Crime: കൊച്ചിയില്‍ യുഎസ് പൗരനെ മര്‍ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നു; രണ്ടുപേര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

Published: 

16 Dec 2025 06:28 AM

കൊച്ചി: യുഎസ് പൗരനെ മര്‍ദിച്ച് സ്വര്‍ണവും പണവും കവര്‍ന്ന് യുവാക്കള്‍. ഐടി കമ്പനി ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ക്കായി കൊച്ചിയില്‍ എത്തിയ ആള്‍ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. യുഎസ് പൗരനെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി മര്‍ദിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് സ്വര്‍ണമോതിരവും പണവും ഉള്‍പ്പെടെ 3.10 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കള്‍ പ്രതികള്‍ അപഹരിച്ചു. യുഎസ് പൗരന്റെ പരാതിയെ തുടര്‍ന്ന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ മുളന്തുരുത്തി സ്വദേശിയായ ആദര്‍ശ്, പള്ളുരുത്തി സ്വദേശിയായ ആകാശ് എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ഇരുവരെയും പിടികൂടിയത്.

യുഎസ് പൗരനും ഐടി പ്രൊഫഷണലുമായ ഒഡീഷ സ്വദേശിയും ഇന്‍ഫോപാര്‍ക്കില്‍ ഐടി കമ്പനി ആരംഭിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തിയത്. മറൈന്‍ ഡ്രൈവിലെ ഷണ്‍മുഖം റോഡിലുള്ള ഹോട്ടലിലായിരുന്നു താമസം. യുഎസ് വോട്ടെണ്ണല്‍ ദിവസം മദ്യം വാങ്ങാന്‍ ഇറങ്ങിയെങ്കിലും ഡ്രൈ ഡേ ആയതിനാല്‍ ലഭിച്ചില്ല, ഈ സമയത്താണ് സഹായത്തിനായി ആദര്‍ശ് എത്തുന്നത്.

Also Read: ഹോം വർക്ക് ചെയ്തില്ല; കൊല്ലത്ത് മൂന്നാം ക്ലാസ് വിദ്യാർഥിയുടെ തുട അധ്യാപകൻ അടിച്ചു പൊട്ടിച്ച്

അനധികൃത മദ്യം യുഎസ് പൗരന് നല്‍കിയ ആദര്‍ശ് അയാളോടൊപ്പം മദ്യപിക്കാനായി ഹോട്ടല്‍ മുറിയിലേക്ക് പോയി. ഞായറാഴ്ച രാവിലെ കോഴിക്കോടേക്ക് പോകേണ്ടിയിരുന്നതിനായി യുഎസ് പൗരന്‍ നേരത്തെ ഉണര്‍ന്ന് ആദര്‍ശിനെയും വിളിച്ചുണര്‍ത്തി. എന്നാല്‍ അപ്പോഴേക്ക് ആദര്‍ശ് സുഹൃത്തായ ആകാശിനെ അങ്ങോട്ടേക്ക് എത്തിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് തന്നെ മര്‍ദിച്ച് പണവും സ്വര്‍ണവും കവരുകയായിരുന്നു എന്നും യുഎസ് പൗരന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
കാന്താരി മുളക് കൊളസ്ട്രോൾ കുറയ്ക്കുമോ?
തീ കൂട്ടിവെച്ചാണോ പാല്‍ തിളപ്പിക്കല്‍? ഇനി പറഞ്ഞിട്ട് കാര്യമില്ല
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്