V. S. Achuthanandan: മൂന്ന് തോൽവികൾ… പക്ഷെ പിന്നീട് കേരളം കണ്ടത് ശക്തനായ മുഖ്യനെ…

V.S. Achuthanandan : അച്യുതാനന്ദന്റെ ഈ ജനപിന്തുണ സിപിഎം നേതൃത്വത്തിന് അവഗണിക്കാനായില്ല. ഒടുവിൽ 2001- ൽ മലമ്പുഴ മണ്ഡലത്തിൽ നിന്ന് വിജയിച്ച അദ്ദേഹം നിയമസഭയിലേക്ക് തിരിച്ചെത്തി. തുടർന്ന് 2006, 2011, 2016, എന്നീ വർഷങ്ങളിലും മലമ്പുഴയിൽ നിന്ന് അദ്ദേഹം ഉജ്വല വിജയങ്ങൾ നേടി.

V. S. Achuthanandan: മൂന്ന് തോൽവികൾ... പക്ഷെ പിന്നീട് കേരളം കണ്ടത് ശക്തനായ മുഖ്യനെ...

V S Achuthanandan

Edited By: 

Jenish Thomas | Updated On: 21 Jul 2025 | 05:09 PM

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അച്യുതാനന്ദൻ എന്ന വിഎസ് ഒരു പ്രതീകമാണ്. തീപ്പൊരി പ്രസംഗകനും നിലപാടുകളുള്ള നേതാവുമായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതം വിജയങ്ങളുടെയും തിരിച്ചുവരവുകളുടെയും കഥയാണ്.

സാധാരണ കുടുംബത്തിൽ നിന്ന് മുഖ്യമന്ത്രിപദത്തിലേക്ക്

ഒരു സാധാരണക്കാരൻ ആയി ജനിച്ചു വളർന്ന വിഎസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെ വളർന്നു. അദ്ദേഹത്തിന്റെ ആദ്യകാല തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലും തിരിച്ചടികൾ ഉണ്ടായിരുന്നു. 1965 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് അദ്ദേഹം 2327 വോട്ടുകൾക്ക് പരാജയപ്പെട്ടു. പിന്നീട് 1977 ഇതേ മണ്ഡലത്തിൽ നിന്ന് 5585 വോട്ടുകൾക്ക് വീണ്ടും തോറ്റു. ഈ തോൽവികൾ ഒന്നും അദ്ദേഹത്തിന്റെ പോരാട്ടങ്ങൾക്ക് തിരിച്ചടിയായി ഇല്ല.

ഇതെല്ലാം ഒരു സാധാരണ പരാജയങ്ങൾ ആയിരുന്നു എങ്കിലും ഏറ്റവും നാടകീയമായ പരാജയം നടന്നത് 1996 ലാണ്. അന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന വിഎസ് സിപിഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്ന മാരാരിക്കുളത്ത് കോൺഗ്രസിന്റെ പി ജെ ഫ്രാൻസിനോട് 1965 വോട്ടുകൾക്ക് പരാജയപ്പെട്ടു.

അതുവരെ ആ മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു വിഎസ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അന്ന് ഇടതുമുന്നണി അധികാരത്തിൽ വന്നിട്ടും വിഎസിന്റെ തോൽവി മുന്നണിയുടെ വിജയത്തിന്റെ മാറ്റ് കുറച്ചു. പാർട്ടിയിലെ വിഭാഗീയതയും സ്വന്തം അണികളുടെ വോട്ട് ചോർച്ചയുമാണ് ഈ പരാജയത്തിന് പ്രധാന കാരണമായി അന്ന് ചൂണ്ടിക്കാട്ടപ്പെട്ടത്.

ഇതോടെ വിഎസിനെ വല്ലാതെ ഉലച്ചെങ്കിലും അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു വഴിത്തിരിവായി. അധികാരത്തിന്റെ കെട്ടുപാടുകളിൽ നിന്നും മോചിതനായ അദ്ദേഹം ജനങ്ങളുടെ പോരാളി എന്ന പുതിയ വേഷം സ്വീകരിച്ചു. പരിസ്ഥിതി സംരക്ഷണം കയ്യേറ്റം അഴിമതി സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം ശക്തമായി ഇടപെട്ടു. സാധാരണക്കാരുമായി നേരിട്ട് സംസാരിച്ചു അവരുടെ ശബ്ദമായി മാറി. ഇത് അദ്ദേഹത്തിന്റെ ജനപ്രീതി വൻതോതിൽ വർദ്ധിപ്പിച്ചു.

അച്യുതാനന്ദന്റെ ഈ ജനപിന്തുണ സിപിഎം നേതൃത്വത്തിന് അവഗണിക്കാനായില്ല. ഒടുവിൽ 2001- ൽ മലമ്പുഴ മണ്ഡലത്തിൽ നിന്ന് വിജയിച്ച അദ്ദേഹം നിയമസഭയിലേക്ക് തിരിച്ചെത്തി. തുടർന്ന് 2006, 2011, 2016, എന്നീ വർഷങ്ങളിലും മലമ്പുഴയിൽ നിന്ന് അദ്ദേഹം ഉജ്വല വിജയങ്ങൾ നേടി. 2006 ഉള്ളിലെ എതിർപ്പുകളെ മറികടന്ന് ജനങ്ങളുടെ ശക്തമായ ആവശ്യത്തെ തുടർന്ന് പി എസ് അച്യുതാനന്ദൻ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം