V S Achuthanandan Health Update: വിഎസിൻ്റെ ആരോഗ്യനില ഇങ്ങനെ, മെഡിക്കൽ ബുള്ളറ്റിൻ
V S Achuthanandan Health Update Today: 72 മണിക്കൂറായിരുന്നു നിരീക്ഷണ സമയം പറഞ്ഞിരുന്നത്. ഹൃദയഘാതത്തെ തുടർന്നാണ് തിങ്കളാഴ്ച വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Vs Achuthanandhan
തിരുവനന്തപുരം: വിഎസിൻ്റെ ആരോഗ്യ നില സംബന്ധിച്ച ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിൻ്റെ ഹൃദയമിടിപ്പും ശ്വാസോച്ഛാസവും സാധാരണനിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ തുടർന്നുവരികയാണെന്ന് ബുള്ളറ്റിനിൽ പറയുന്നു. വ്യാഴാഴ്ച അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിരുന്നെന്ന് മകൻ വിഎ അരുൺകുമാർ പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നു.
72 മണിക്കൂറായിരുന്നു നിരീക്ഷണ സമയം പറഞ്ഞിരുന്നത്. ഹൃദയഘാതത്തെ തുടർന്നാണ് തിങ്കളാഴ്ച വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി അടക്കം മുതിർന്ന നേതാക്കൾ എല്ലാവരും അദ്ദേഹത്തെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു. 103 വയസ്സുണ്ട് വിഎസിന്.