V S Achuthanandan Health Update: വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു; വലിയ ആത്മവിശ്വാസത്തിലെന്ന് മകന്‍
Arun Kumar VA About V S Achuthanandan's Health: വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് വിഎസിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ വിദഗ്ധരുടെ സംഘമാണ് അദ്ദേഹത്തെ പരിചരിക്കുന്നത്. നൂറ്റിയൊന്ന് വയസ് പിന്നിട്ടിരിക്കുകയാണ് അദ്ദേഹത്തിന്.
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മകന്‍ അരുണ്‍ കുമാര്‍ വിഎ. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മകന്‍ വ്യക്തമാക്കി. വലിയ ആത്മവിശ്വാസത്തിലാണ് കുടുംബമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.
തിരുവനനന്തപുരം പട്ടം എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലാണ് വിഎസ് അച്യുതാനന്ദന്‍. നേരത്തെ പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും ശ്വാസോച്ഛാസവും സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് പറഞ്ഞിരുന്നു.
വിഎസിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്




ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ വിഎസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് വിഎസിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ വിദഗ്ധരുടെ സംഘമാണ് അദ്ദേഹത്തെ പരിചരിക്കുന്നത്. നൂറ്റിയൊന്ന് വയസ് പിന്നിട്ടിരിക്കുകയാണ് അദ്ദേഹത്തിന്.