AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

VS Achuthanandan Health Update: വി.എസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു

VS Achuthanandan Health Condition: വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമിക്കുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുകയാണെന്നും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.

VS Achuthanandan Health Update: വി.എസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു
വിഎസ് അച്യുതാനന്ദന്‍ Image Credit source: X
Sarika KP
Sarika KP | Updated On: 26 Jun 2025 | 02:37 PM

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ​മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് അദ്ദേഹം . ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമിക്കുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുകയാണെന്നും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.

Vs Medical Bulletin

Vs Medical Bulletin

Also Read:വിഎസിനെ ആശുപത്രിയിൽ സന്ദർശിച്ച് സജി ചെറിയാൻ; ആരോഗ്യനിലയെപ്പറ്റി വിശദീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്

കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വിഎസ് കഴിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി വിഎസിനെ സന്ദർശിച്ചിരുന്നു. ഇന്ന് രാവിലെ മന്ത്രി സജി ചെറിയാനും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. 101 വയസാണ് അദ്ദേഹത്തിന്.

Follow Us