AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

V.S. Achuthanandan’s Health Update: വിഎസിന്റെ ആരോഗ്യനില: ഡയാലിസിസും വെന്റിലേറ്റർ സഹായവും തുടരാൻ തീരുമാനം; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

V.S. Achuthanandan's Health Update: സർക്കാർ നിയോ​ഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡ‍ോക്ടർമാരുടെ വിദ​ഗ്ധ സംഘം സന്ദര്‍ശിച്ച് ചികിത്സകള്‍ വിലയിരുത്തിയതായി പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

V.S. Achuthanandan’s Health Update: വിഎസിന്റെ ആരോഗ്യനില: ഡയാലിസിസും വെന്റിലേറ്റർ സഹായവും തുടരാൻ തീരുമാനം; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
വി.എസ്. അച്യുതാനന്ദൻImage Credit source: Getty
sarika-kp
Sarika KP | Published: 15 Jul 2025 14:44 PM

തിരുവനന്തപുരം: ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യ നിലയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലുള്ള അദ്ദേഹത്തെ സർക്കാർ നിയോ​ഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡ‍ോക്ടർമാരുടെ വിദ​ഗ്ധ സംഘം സന്ദര്‍ശിച്ച് ചികിത്സകള്‍ വിലയിരുത്തിയതായി പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

തുടര്‍ന്ന് വിഎസിന്റെ കുടുംബാംഗങ്ങളും എസ്‌യുടിയിലെ ഡോക്ടര്‍മാരും ഉള്‍പ്പെടെ അവലോകയോഗം ചേര്‍ന്നു. അദ്ദേഹത്തിന് ഇപ്പോള്‍ നല്‍കിവരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ടും ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സകളും തുടരാന്‍ തീരുമാനമായി.

Also Read:സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്; പ്രളയ സാധ്യത മുന്നറിയിപ്പ്

കഴിഞ്ഞ മാസമാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ ആരോ​ഗ്യ നില ​ഗുരുതരമായി തുടർന്നെങ്കിലും മരുന്നിനോട് പ്രതികരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി, മുതിർന്ന സിപിഎം നേതാവ് പി കെ ഗുരുദാസൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, ഡിജിപി റവാഡ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖർ വിഎസ് അച്യുതാനന്ദനെ നേരത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ‌‌‌‌‌