AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lok Sabha Election Results 2024: ‘മതമല്ല, മനുഷ്യനാണ് ഇന്നാട്ടിൽ പ്രവർത്തിക്കുന്നത്…’; ഷൈലജയ്ക്ക് സ്നേഹക്കുറിപ്പുമായി കെ കെ രമ

Vadakara Lok Sabha Election Results 2024 Malayalam: ചിരി മായാതെ മടങ്ങൂ ടീച്ചർ എന്നു തുടങ്ങുക കുറിപ്പിനൊപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രവും രമ പങ്കുവച്ചിട്ടുണ്ട്.

Lok Sabha Election Results 2024: ‘മതമല്ല, മനുഷ്യനാണ് ഇന്നാട്ടിൽ പ്രവർത്തിക്കുന്നത്…’; ഷൈലജയ്ക്ക് സ്നേഹക്കുറിപ്പുമായി കെ കെ രമ
Neethu Vijayan
Neethu Vijayan | Published: 04 Jun 2024 | 03:07 PM

വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ച ഇടതു സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറിന് സ്നേഹക്കുറിപ്പുമായി ആർഎംപി നേതാവ് കെ കെ രമ. ഫെയ്സ്ബുക്കിലൂടെയാണ് വൈകാരിക കുറിപ്പ് കെ കെ രമ പങ്കിട്ടിരിക്കുന്നത്. ചിരി മായാതെ മടങ്ങൂ ടീച്ചർ എന്നു തുടങ്ങുക കുറിപ്പിനൊപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രവും രമ പങ്കുവച്ചിട്ടുണ്ട്.

മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത ഈ മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണ് വടകരയെന്നും രമ കുറിപ്പിലൂടെ വ്യക്തമാക്കി.

ശൈലജ ടീച്ചറെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ മുന്നേറ്റമാണ് വടകരയിൽ കാണുന്നത്. ഒരു ലക്ഷത്തിന് മുകളിൽ വോട്ടുകളോടെയാണ് ഷാഫി പറമ്പിൽ ലീഡ് ചെയ്തിരിക്കുന്നത്.

ALSO READ: തൃശ്ശൂരിലെ യഥാർത്ഥ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു- സുരേഷ് ഗോപി

കെ കെ രമയുടെ ഫെയ്ബുക്ക് കുറിപ്പ് ഇങ്ങനെ

ചിരി മായാതെ മടങ്ങൂ ടീച്ചർ..

മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്…
ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ
മടങ്ങാവൂ❤️..
മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്.
മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്…
രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം…
വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല,
മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ
ഇന്നാട് ബാക്കിയുണ്ട്..

സ്വന്തം,
കെ.കെ.രമ

സംസ്ഥാനത്ത് ഇടത് പക്ഷത്തിന് വലിയ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. ആലത്തൂർ മാത്രമാണ് ഇടതിന് നിലവിൽ സീറ്റ് ഉറപ്പിക്കാൻ കഴിയൂ. ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 18910 വോട്ടകളോടെ ആലത്തൂർ കെ രാധാകൃഷ്ണൻ മുന്നിലാണ്.