ഞങ്ങൾ മാത്രമല്ല സാറേ! കാവ്യ, കീർത്തന, ഇപ്പോൾ നീഷ്മയും; വടകര MDMA കേസിൽ ഒരു അ‌ധ്യാപിക കൂടി അ‌റസ്റ്റിൽ

Vadakara MDMA case: വടകര എംഡിഎംഎ കേസിൽ ഒരു അ‌റസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അ‌ന്വേഷണ സംഘം. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശിനി വലിയ പറമ്പിൽ വി.പി. നീഷ്മ (30) ആണ് ഏറ്റവും പുതിയതായി അറസ്റ്റിലായത്. ഈ കേസിൽ നേരത്തെ പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യൽ എജുക്കേറ്റർ കായണ്ണ ചെറുക്കാട് കൊല്ലനാരി കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്റ്റ് അധ്യാപിക കീർത്തന എന്നിവർ അ‌റസ്റ്റിലായിരുന്നു.

ഞങ്ങൾ മാത്രമല്ല സാറേ! കാവ്യ, കീർത്തന, ഇപ്പോൾ നീഷ്മയും; വടകര MDMA കേസിൽ ഒരു അ‌ധ്യാപിക കൂടി അ‌റസ്റ്റിൽ

Vadakara Mdma Case

Updated On: 

28 Jul 2026 | 04:04 PM

വടകര: സംസ്ഥാനത്തെ ഞെട്ടിച്ച അ‌ധ്യാപകരുൾപ്പെട്ട എംഡിഎംഎ കേസിൽ ഒരു അ‌റസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അ‌ന്വേഷണ സംഘം. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശിനി വലിയ പറമ്പിൽ വി.പി. നീഷ്മ (30) ആണ് ഏറ്റവും പുതിയതായി അറസ്റ്റിലായത്. ഈ കേസിൽ നേരത്തെ പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യൽ എജുക്കേറ്റർ കായണ്ണ ചെറുക്കാട് കൊല്ലനാരി കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്റ്റ് അധ്യാപിക കീർത്തന എന്നിവർ അ‌റസ്റ്റിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ അ‌ടിസ്ഥാനമാക്കിയാണ് ഇപ്പോൾ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) നീഷ്മയെ അ‌റസ്റ്റ് ചെയ്തിരിക്കുന്നത്.

അ‌ധ്യാപകർ മയക്ക്മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ടു എന്ന് കണ്ടെത്തിയത് കേരളം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഈ കേസിൽ കൂടുതൽ പേരുടെ പങ്ക് പുറത്തുവരാനുണ്ട് എന്ന നിഗമനത്തെ തുടർന്ന് വടകര റൂറൽ എസ്പി കേസന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഒരു അ‌ധ്യാപികയുടെ കൂടി അ‌റസ്റ്റ് ഉണ്ടാിരിക്കുന്നത്.

Also Read: കള്ളനും പ്രിയം ഈ പ്രിയദർശിനി! വെറും 2 മോഷണം, നഷ്ടം 5 പവൻ; കള്ളന് നേട്ടം 5 ലക്ഷം

നീഷ്മയുടെ അ‌റസ്റ്റോടെ വടകര എംഡിഎംഎ കേസിൽ അ‌റസ്റ്റിലായ അ‌ധ്യാപകരുടെ എണ്ണം മൂന്നായി. നേരത്തെ അ‌റസ്റ്റിലായ കാവ്യയെയും കീർത്തനയെയും ഇതിനകം ജോലിയിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ലഹരി മാഫിയയുമായി ബന്ധം പുലർത്തിയിരുന്നതെന്നും ആവശ്യക്കാരെ നേരിട്ട് കാണാതെ, അക്കൗണ്ട് വഴിയാണ് ലക്ഷങ്ങളുടെ എംഡിഎംഎ ഇടപാട് നടത്തിയിരുന്നത് എന്നുമാണ് റിപ്പോർട്ട്.

ആവശ്യക്കാർ ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കും. ഇവർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഘാംഗങ്ങൾ പണം അയച്ചവർക്ക് ലഹരി എത്തിക്കുകയായിരുന്നുവെന്നാണ് പോലീസിൻറെ കണ്ടെത്തൽ. കേസിൽ ആദ്യം അ‌റസ്റ്റിലായത് കീർത്തനയാണ്, തുടർന്ന് കാവ്യയും ഇപ്പോൾ നീഷ്മയും അ‌റസ്റ്റിലായി. ഇവരുടെ അ‌ക്കൗണ്ടുകൾ പരിശോധിച്ചതിൽ അ‌സ്വാഭാവികമായ പണമിടപാടുകൾ കണ്ടെത്തിയിരുന്നു. തുടക്കത്തിൽ രണ്ടുപേരും ഉപഭോക്താക്കളായിരുന്നു, പിന്നീട് വിൽപ്പനയിലെ കണ്ണികളായിമാറുകയും കമ്മിഷൻ നേടുകയുമായിരുന്നു.

50,000 രൂപയ്ക്ക് 3000 രൂപയാണ് കമ്മിഷനെന്നാണ് പ്രതികൾ മൊഴിയെങ്കിലും ഇത് ശരിയല്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കാവ്യ അടുത്തിടെ പുതിയ കാർ വാങ്ങിയത് ഉൾപ്പെടെ എസ്ഐടി അ‌ന്വേഷിക്കുന്നുണ്ട്. കാവ്യയുടെ പേരിലാണോ കാർ, എങ്ങനെ വാങ്ങി എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുക. വലിയ പ്രതിഫലം മയക്കുമരുന്ന് വിൽപ്പനക്കാർ ഇവർക്ക് നൽകിയിരുന്നു എന്നതിന്റെ തെളിവായി ഇവരുടെ വലിയ പണമിടപാടുകളുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

വടകര ഇൻസ്പെക്ടർ എ.വി. ദിനേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഈ കേസ് അ‌ന്വേഷിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ ലഹരി കേസിനപ്പുറം ഈ സംഭവത്തിൽ വലിയൊരു ശൃംഖലയുണ്ടെന്നു സംശയമുണ്ടെന്നും ഉറവിടം കണ്ടെത്താനുള്ള ശ്രമം ശക്തമാക്കുമെന്നും വ്യക്തമാക്കി റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ആണ് സ്പെഷൽ അ‌ന്വേഷണ സംഘത്തെ ഈ കേസിൽ നിയോഗിച്ചത്.

ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി വടകര പൊലീസ് നടത്തിയ അന്വേഷണമാണ് അ‌ധ്യാപകരുടെ അ‌റസ്റ്റിലേക്ക് എത്തിച്ചത്, അ‌തുവഴി അ‌ധ്യാപകർ ഉൾപ്പെട്ട മയക്കുമരുന്ന് റാക്കറ്റ് പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടു. എന്നാൽ ഈ സംഭവത്തിൽ, ഇവരിലേക്ക് എംഡിഎംഎ എത്തിച്ച് നൽകിയവർ ഉൾപ്പെടെയുള്ള പ്രധാന കണ്ണികൾ ഇപ്പോഴും സുരക്ഷിതരാണ്, വരുംദിവസങ്ങളിലെ അ‌ന്വേഷണത്തിൽ കൂടുതൽ പ്രതികൾ വലയിലാകാൻ സാധ്യതയുണ്ട്.

English Summary

The Special Investigation Team has made one more arrest in the Vadakara MDMA case. Valiya Parambil V.P. Neeshma (30), a teacher at Perambra BRC and a native of Kutoth, has been arrested. Earlier, Perambra BRC Special Educator Kayanna Cherukkadu Kollanari K. Kavya (29) and Specialist Teacher Keerthana were arrested in this case.

Follow Us
ഗർഭകാലത്ത് ഏതെല്ലാം പഴങ്ങളും പച്ചക്കറികളുമാണ് ഒഴിവാക്കേണ്ടത്?
ഗൃഹനാഥയ്ക്ക് ദോഷം! വീടിന്റെ ഈ മൂലയിൽ കറിവേപ്പില നടരുത്
മുട്ടയേക്കാള്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ഏത്? എപ്പോള്‍ കഴിക്കാം
പൈസ കൊടുത്ത് വാങ്ങേണ്ട, കറ്റാർവാഴ ജെൽ വീട്ടിൽ ഉണ്ടാക്കാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി