Vande Bharat Sleeper: ബെംഗളൂരുവിലേക്ക് വന്ദേ ഭാരതില്‍ കിടന്ന് പോകാം; തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ പുറപ്പെടും
Thiruvananthapuram to Bengaluru Vande Bharat Sleeper Train: ഇപ്പോഴിതാ ഇന്ത്യയില്‍ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസിനൊരുങ്ങുകയാണ്. ഗുവാഹത്തിയില്‍ നിന്ന് ഹൗറയിലേക്കാണ് ആദ്യ സര്‍വീസ്. കേരളത്തിനും സ്ലീപ്പര്‍ ട്രെയിനുകളുണ്ടെന്ന് റെയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വന്ദേ ഭാരത് സ്ലീപ്പര്‍
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ധാരാളം ആളുകള്‍ ജോലിക്കായും പഠനത്തിനായും ബെംഗളൂരുവില്‍ എത്തുന്നു. മറ്റ് നാടുകളില്‍ നിന്നുള്ളവരേക്കാള്‍ കൂടുതല്‍ മലയാളികളാണ് ബെംഗളൂരുവില്‍ ഉള്ളതെന്നും പറയാം. എന്നാല്‍ ഇത്രയേറെ ആളുകള്‍ എത്തുന്ന നാട്ടില്‍ നിന്നും ബെംഗളൂരുവിലേക്ക് വേണ്ടത്ര ട്രെയിനുകളില്ല. മലബാര്‍ മേഖലയില്‍ നിന്ന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നത് യാത്രക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ്.
ഇപ്പോഴിതാ ഇന്ത്യയില്‍ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസിനൊരുങ്ങുകയാണ്. ഗുവാഹത്തിയില്‍ നിന്ന് ഹൗറയിലേക്കാണ് ആദ്യ സര്‍വീസ്. കേരളത്തിനും സ്ലീപ്പര്‍ ട്രെയിനുകളുണ്ടെന്ന് റെയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അത് എങ്ങോട്ടേക്കായിരിക്കും എന്ന കാര്യത്തില്‍ മാത്രമാണ് സംശയം.
ഈ വര്‍ഷം 12 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ് സര്‍വീസ് ആരംഭിക്കുക. ഇതില്‍ രണ്ടെണ്ണമാണ് കേരളത്തിന് ലഭിക്കാന്‍ സാധ്യത. ഇത് തിരുവനന്തപുരം-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. തിരുവനന്തപുരം-ബെംഗളൂരു റൂട്ടില്‍ രാത്രി യാത്രയ്ക്ക് സഹായകമാകും വിധത്തിലായിരിക്കും ട്രെയിനിന്റെ വരവ്.
Also Read: Bengaluru Train: ബെംഗളൂരുവില്‍ കുതിച്ചെത്താം, 9 ട്രെയിനുകള്‍ റെഡി; സമയമിതാണ് തെറ്റിക്കല്ലേ
തിരുവനന്തപുരം-ബെംഗളൂരു എസ്എംവിടി റൂട്ടിലാണ് ട്രെയിനിന്റെ സഞ്ചാരമെങ്കില്‍ അത് മലയാളികള്‍ക്ക് ഒന്നടങ്കം വലിയ ആശ്വാസമാകും. രാത്രി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാവിലെ ബെംഗളൂരുവില്‍ എത്തുന്ന രീതിയിലായിരിക്കും സമയക്രമം. വൈകിട്ട് 7.30ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് ട്രെയിന്‍ പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബെംഗളൂരുവില്‍ ജോലി ചെയ്യുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും ഈ സമയക്രമവും സര്‍വീസും ഏറെ ഉപകാരപ്പെടും. വൈകീട്ടോടെ പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ എട്ട് മണിക്ക് മുമ്പ് ബെംഗളൂരുവില്‍ എത്തിച്ചേരാനാണ് സാധ്യത.