Varkala Train Attack: ട്രെയിനിൽ അതിക്രമത്തിനിരയായ 19കാരിയുടെ തലച്ചോറിലെ ക്ഷതം ഗുരുതരം; ആരോഗ്യനിലയിൽ മാറ്റമില്ല

Varkala Train Attack latest Update: തലച്ചോറിലെ ക്ഷതം ഗുരുതരമായതിനാൽ ആരോഗ്യ സ്ഥിതി പെട്ടെന്ന് മെച്ചപ്പെടില്ല എന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. ചൊവ്വാഴ്ച രാത്രി വൈകിയും ഡോക്ടർമാർ ശ്രീക്കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.

Varkala Train Attack: ട്രെയിനിൽ അതിക്രമത്തിനിരയായ 19കാരിയുടെ തലച്ചോറിലെ ക്ഷതം ഗുരുതരം; ആരോഗ്യനിലയിൽ മാറ്റമില്ല

Varkala Train Attack

Published: 

05 Nov 2025 | 08:08 AM

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ അതിക്രമത്തിന് ഇരയായ 19കാരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തലച്ചോറിലെ ക്ഷതം ഗുരുതരമായതിനാൽ ആരോഗ്യ സ്ഥിതി പെട്ടെന്ന് മെച്ചപ്പെടില്ല എന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. ചൊവ്വാഴ്ച രാത്രി വൈകിയും ഡോക്ടർമാർ ശ്രീക്കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. വീഴ്ചയിൽ ഗുരുതരമായ പരുക്കുകൾ പറ്റിയ ശ്രീക്കുട്ടിയെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സിക്കുന്നത്.

അമ്മ ഉൾപ്പെടെ അടുത്ത രണ്ടു ബന്ധുക്കൾക്ക് മാത്രമേ കുട്ടിയെ കാണാൻ അനുവദിച്ചിട്ടുള്ളൂ. ഇന്ന് രാവിലെ 10 മണിക്ക് വീണ്ടും ഡോക്ടർമാരുടെ സംഘം ശ്രീക്കുട്ടിയെ പരിശോധന നടത്തും. ന്യൂറോളജി, ന്യൂറോ സർജറി, അതിതീവ്ര പരിചരണ വിഭാഗം എന്നീ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് പ്രധാനമായും കുട്ടിയെ ചികിത്സിക്കുന്നത്.

അതേസമയം പുകവലിക്കുന്നത് ചോദ്യം ചെയ്തതിനുള്ള പ്രതികോപനമാണ് പെൺകുട്ടിയെ പ്രതി സുരേഷ് കുമാർ ചവിട്ടി പുറത്തേക്ക് വീഴ്ത്തിയത് എന്നാണ് റിപ്പോർട്ട്. പുകവലിച്ചുകൊണ്ട് പ്രതി പെൺകുട്ടികളുടെ അടുത്തേക്ക് എത്തിയത് എതിർത്തതാണ് കാരണം. സമീപത്തു നിന്നും മാറി നിന്നില്ലെങ്കിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ പ്രതി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു എന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ALSO READ: മദ്യപിച്ച് ട്രെയിനിൽ കയറി; പുകവലി ചോദ്യം ചെയ്തത് പ്രകോപിതനാക്കി; റിമാൻഡ് റിപ്പോർട്ട് പുറത്ത്

കൂടാതെ ആക്രമിക്കുന്ന സമയത്ത് പ്രതി മദ്യപിച്ചിരുന്നുവെന്നും റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ച കോട്ടയം അതിരമ്പുഴയിലെയും നാഗമ്പടത്തെയും ബാറുകളിൽ കയറി മദ്യപിച്ച് ശേഷമാണ് ഇയാൾ സുഹൃത്തിനൊപ്പം ട്രെയിനിൽ കയറിയത്. ജനറൽ കമ്പാർട്ട്മെന്റിലെത്തിയ ഇയാളുടെ സുഹൃത്തിന് സീറ്റ് കിട്ടി.

പ്രതി സുരേഷ് കുമാർ പുകവലിക്കുന്നതിനായി ശുചിമുറിയുടെ ഭാഗത്തേക്ക് പോയി. ഇത് കണ്ട കുട്ടിയും സുഹൃത്തുക്കളും പുകവലിക്കുന്നത് ചോദ്യം ചെയ്തത്. ഇവിടെ നിന്ന് പുകവലിക്കാൻ പാടില്ലെന്നും പരാതിപ്പെടും എന്നും പറഞ്ഞു ഇതോടെ മദ്ദിൽ ഹരിയിലായിരുന്ന സുരേഷ് ശ്രീക്കുട്ടിയെ പിന്നിൽ നിന്നും തള്ളി പുറത്തേക്ക് ഇടുകയായിരുന്നു.

Follow Us
Related Stories
Dry day Kerala : പനി പടരുന്നു; സംസ്ഥാനത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അടിയന്തര ഡ്രൈ ഡേ
PM Shri Scheme: പി എം ശ്രീ: മുൻ സർക്കാർ പണം വാങ്ങിയെന്ന് മുഖ്യമന്ത്രി; ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് വി ശിവൻകുട്ടി
Railway update: എറണാകുളത്തെ ട്രെയിൻ ബ്ലോക്കിന് ഇനി ബൈ-ബൈ, 267 കോടിയുടെ പുതിയ കോച്ചിങ് ടെർമിനൽ വരുന്നു
Kerala Rain Alert: സംസ്ഥാനത്ത് വീണ്ടും കാലാവസ്ഥാ വ്യതിയാനം; ഇനിയും മഴ കനക്കുമോ? നാളത്തെ മുന്നറിയിപ്പ് ഇതാ
Kerala Lottery Result: ധനമാണോ പ്രശ്നം? ഒരു കോടി പോക്കറ്റിലേക്ക്; ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത്
മദ്യമുണ്ട്, കുപ്പിയും അ‌ടപ്പുമില്ല! ഗൾഫ് മേഖലയിലെ യുദ്ധത്തിൽ പണികിട്ടിയത് നാട്ടിലെ ‘ജവാനും’ കൂട്ടുകാർക്കും
വീട്ടിൽ ഉറുമ്പ് പെരുകിയോ? വഴിയുണ്ട്!
കോടികളുടെ 'സിആര്‍7'! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആസ്തി എത്ര?
സമ്പത്തിലും മിശിഹ തോല്‍ക്കില്ല; മെസ്സിയുടെ ആസ്തി എത്ര?
കണ്ണീച്ചയും പല്ലികളും ഇനി വീടിന്റെ പടി ചവിട്ടില്ല; ചെറുനാരങ്ങ മതി
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം