Veena George: ആ ജേണലുമായി സര്‍ക്കാരിന് ബന്ധമില്ല; വിവാദങ്ങളില്‍ പ്രതികരിച്ച് വീണാ ജോര്‍ജ്‌

Veena George responds to controversies regarding amoebic meningoencephalitis in Kerala: 2013ലെ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ളതാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പഠനത്തിലെ കണ്ടെത്തലുകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടും, അന്ന് അതൊരു ഫയല്‍ പോലുമായില്ലെന്ന് മനസിലാക്കുന്നുവെന്നും വീണാ ജോര്‍ജ്

Veena George: ആ ജേണലുമായി സര്‍ക്കാരിന് ബന്ധമില്ല; വിവാദങ്ങളില്‍ പ്രതികരിച്ച് വീണാ ജോര്‍ജ്‌

വീണാ ജോര്‍ജ്‌

Published: 

15 Sep 2025 06:41 AM

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ പഠനറിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പഠനം നടന്നത് 2013ല്‍ തന്നെയാണെന്ന് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലൂടെ വീണാ ജോര്‍ജ് വിശദീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അന്ന് നടത്തിയ പഠനത്തിലെ നിഗമനങ്ങള്‍ അത്ഭുതപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. കിണറുകളിലെ അമീബയുടെ സാന്നിധ്യത്തെക്കുറിച്ചും, അവയുണ്ടാക്കുന്ന രോഗത്തെക്കുറിച്ചുമുള്ള നിഗമനങ്ങള്‍ വിസ്മയമുണ്ടാക്കിയെന്നും, എന്നാല്‍ അന്നത്തെ സര്‍ക്കാരിനെ ഇക്കാര്യമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും മന്ത്രി വിമര്‍ശിച്ചു.

അന്നത്തെ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ളതാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പഠനത്തിലെ കണ്ടെത്തലുകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടും, അന്ന് അതൊരു ഫയല്‍ പോലുമായില്ലെന്ന് മനസിലാക്കുന്നുവെന്നും വീണാ ജോര്‍ജ് വിമര്‍ശിച്ചു.

ഡോക്ടര്‍മാര്‍ക്ക് ഈ പഠനം തുടരാന്‍ പിന്നീട് പല കാരണങ്ങളാല്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ജേണലിലേക്ക് ഈ പഠനം ഡോക്ടര്‍മാര്‍ അയച്ചുകൊടുക്കുകയും, അതില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ ജേണലോ, അതിലെ റിപ്പോര്‍ട്ടോ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വരുന്നതല്ലെന്നും, അതിന് സര്‍ക്കാരുമായി ഒരു ബന്ധവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

Also Read: Amoebic Meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരം: അന്തരീക്ഷത്തിലും അമീബയുടെ സാന്നിധ്യം കണ്ടെത്തി

വിവിധ സംഘടനകള്‍ നിരവധി ജേണലുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളില്‍ അക്കാദമിക് താല്‍പര്യമുള്ള ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ മാത്രമേ, ജേണലിലെ ലേഖനങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കൂ. സര്‍ക്കാരുമായി ബന്ധമില്ലാത്ത ഒരു ജേണലില്‍ 2018ല്‍ വന്ന റിപ്പോര്‍ട്ടില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപടി എടുത്തില്ലെന്നതാണ് പ്രശ്‌നമെന്നും, എന്നാല്‍ 2013ല്‍ സര്‍ക്കാരിന് നേരിട്ട് അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രശ്‌നമില്ലെന്നും വിമര്‍ശനമുന്നയിച്ചവര്‍ക്ക് മറുപടിയായി മന്ത്രി വിശദീകരിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും