Velankanni special train: വേളാങ്കണ്ണി പള്ളി പെരുന്നാളു കൂടാം… കേരളത്തിൽ നിന്ന് രണ്ട് സ്പഷ്യൽ ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു
Velankanni special train announced from Ernakulam and Thiruvananthapuram: തെക്കൻ കേരളത്തിലെ തീർത്ഥാടകർക്ക് വേണ്ടി തിരുവനന്തപുരം മേഖലയിൽ നിന്ന് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് റെയിൽവേ മന്ത്രിയോട് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ട്രെയിന്‍
കോട്ടയം: വേളാങ്കണ്ണി പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് കേരളത്തിൽ നിന്ന് രണ്ട് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഒന്ന് എറണാകുളത്ത് നിന്ന് കോട്ടയം-പുനലൂർ വഴിയും മറ്റേത് തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ വഴിയുമാണ്. വേളാങ്കണ്ണി തീർത്ഥാടനത്തിന് ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 8 വരെയാണ് തിരക്ക് അനുഭവപ്പെടുന്നത്.
എറണാകുളം – വേളാങ്കണ്ണി
- 06061 എറണാകുളം ജങ്ഷൻ – വേളാങ്കണ്ണി (ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10): ഈ ട്രെയിൻ രാത്രി 11.50-ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് 12.45-ന് കോട്ടയത്തും, പുലർച്ചെ 1-ന് ചങ്ങനാശ്ശേരിയിലും എത്തും. വേളാങ്കണ്ണിയിൽ ഉച്ചയ്ക്ക് 3.15-ന് എത്തിച്ചേരും.
- 06062 വേളാങ്കണ്ണി – എറണാകുളം ജങ്ഷൻ (ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11): ഈ ട്രെയിൻ വൈകുന്നേരം 6.40-ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.47-ന് ചങ്ങനാശ്ശേരിയിലും, 10.04-ന് കോട്ടയത്തും, 11.55-ന് എറണാകുളത്തും എത്തിച്ചേരും.
തിരുവനന്തപുരം – വേളാങ്കണ്ണി
- 06115 തിരുവനന്തപുരം സെൻട്രൽ – വേളാങ്കണ്ണി (ഓഗസ്റ്റ് 27, സെപ്റ്റംബർ 3): ഈ ട്രെയിൻ വൈകുന്നേരം 3.25-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.55-ന് വേളാങ്കണ്ണിയിൽ എത്തും.
- 06116 വേളാങ്കണ്ണി – തിരുവനന്തപുരം സെൻട്രൽ (ഓഗസ്റ്റ് 28, സെപ്റ്റംബർ 4): ഈ ട്രെയിൻ വേളാങ്കണ്ണിയിൽ നിന്ന് വൈകുന്നേരം 7.30-ന് പുറപ്പെട്ട് തിരുവനന്തപുരം സെൻട്രലിൽ അടുത്ത ദിവസം രാവിലെ 6.55-ന് എത്തും.
മുമ്പ് പുനലൂരിൽ നിന്ന് മാത്രമാണ് വേളാങ്കണ്ണിയിലേക്ക് ട്രെയിനുകൾ ഉണ്ടായിരുന്നതെന്നും, തെക്കൻ കേരളത്തിലെ തീർത്ഥാടകർക്ക് വേണ്ടി തിരുവനന്തപുരം മേഖലയിൽ നിന്ന് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് റെയിൽവേ മന്ത്രിയോട് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.