AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Siddharth Death Case: ‘മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം’; വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തില്‍ ഹൈക്കോടതി

Veterinary student Siddharth Death Case: കഴിഞ്ഞ വർഷം ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥനെ കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളെ സഹായിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും സമ്മർദ്ദം ശക്തമായതോടെയാണ് കേസിൽ നടപടികള്‍ ഉണ്ടായത്.

Siddharth Death Case: ‘മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം’; വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തില്‍ ഹൈക്കോടതി
Siddharth
nithya
Nithya Vinu | Published: 01 Jul 2025 07:27 AM

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തില്‍ നിർണായക ഉത്തരവുമായി ഹൈക്കോടതി. മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനുമായിരുന്നവർ അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അച്ചടക്ക നടപടി തടയണമെന്ന് ആവശ്യപ്പെട്ട് വെറ്ററിനറി സർവകലാശാല മുൻ ഡീനുൾപ്പെടെ നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.

കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ സർവകലാശാല ഉചിതമായ നടപടി സ്വീകരിക്കണമെന്നും അച്ചടക്ക നടപടികളുമായി ഇരുവരും സഹകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടപ്പെടരുത്. റാഗിംഗിന് കടുത്ത ശിക്ഷ നൽകുന്ന നിയമം സംസ്ഥാനം നടപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

കഴിഞ്ഞ വർഷം ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥനെ കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് പറഞ്ഞെങ്കിലും സിദ്ധാർത്ഥന്‍റെ ദേഹത്ത് കണ്ട് മുറിവുകളും കോളേജ് അധികൃതരുടെ അസ്വാഭാവികമായി പെരുമാറ്റവും ചൂണ്ടിക്കാട്ടി മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർത്ഥന്‍റെ വീട്ടുകാർ പരാതി നല്‍കി. കോളേജിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ ആംബുലൻസിലേക്ക് ഒരാള്‍ എറിഞ്ഞ കടലാസിലൂടെയാണ് സിദ്ധാർത്ഥൻ ക്രൂരമായ റാഗിങ്ങിന് ഇരയായെന്ന വിവരം വീട്ടുകാർ അറിയുന്നത്.

പതിനാറാം തീയതി മുതല്‍ എസ്എഫ്ഐ പ്രവർത്തകരടക്കമുള്ളവരില്‍ നിന്ന് സിദ്ധാർത്ഥൻ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി.  പ്രതികളെ സഹായിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും സമ്മർദ്ദം ശക്തമായതോടെയാണ് കേസിൽ നടപടികള്‍ ഉണ്ടായത്.