Vice President Kerala Visit: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്ന് കേരളത്തിൽ എത്തും
Vice President Kerala Visit Today: തിരുവനന്തപുരത്തു നിന്നും ഉച്ചയ്ക്ക് ഹെലികോപ്റ്ററിൽ കൊല്ലത്ത് എത്തും. ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനാണ് ഉപരാഷ്ട്രപതി കൊല്ലത്ത് എത്തുന്നത്.

C P Radhakrishnan
തിരുവനന്തപുരം: ദ്വിദിന സന്ദർശനത്തിനു വേണ്ടി ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്ന് കേരളത്തിൽ എത്തും. ഉപരാഷ്ട്രപതിയായ ശേഷമുള്ള സിപി രാധാകൃഷ്ണന്റെ ആദ്യത്തെ കേരള സന്ദർശനമാണിത്. തിരുവനന്തപുരത്തു നിന്നും ഉച്ചയ്ക്ക് ഹെലികോപ്റ്ററിൽ കൊല്ലത്ത് എത്തും. ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനാണ് ഉപരാഷ്ട്രപതി കൊല്ലത്ത് എത്തുന്നത്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി മന്ത്രി കെ എൻ ബാലഗോപാൽ തുടങ്ങിയവരും ചടങ്ങിൽ സംവദിക്കും. തുടർന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ അംഗങ്ങളുമായി ഉപരാഷ്ട്രപതി കൂടിക്കാഴ്ച്ച നടത്തും.
ഇന്ത്യയിലെ എല്ലാ കയറ്റുമതി അസോസിയേഷനുകളെയും ഒരുമിച്ചു കൊണ്ടുവരുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ. നാളെ(ചൊവ്വ ) തിരുവനന്തപുരത്ത് ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയും ഉപരാഷ്ട്രപതി സന്ദർശിക്കും.
ALSO READ: കൊല്ലത്ത് തിങ്കളാഴ്ച ഗതാഗത നിയന്ത്രണം; വിവിധയിടങ്ങളില്‍ പാര്‍ക്കിങ് നിരോധിച്ചു
അതേസമയം ഉച്ചയ്ക്ക് 2.50നാണ് ഉപരാഷ്ട്രപതി ഫാത്തിമ മാതാ നാഷണൽ കോളേജിൽ എത്തുക. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് തിങ്കളാഴ്ച കൊല്ലം ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊല്ലം ആശ്രാമം മൈതാനം മുതൽ ചിന്നക്കട വരെയും റെയിൽവേ സ്റ്റേഷൻ കർബല ഫാത്തിമ മാതാ കോളേജ് ചെമ്മാട് മുക്ക് വരെയുള്ള റോഡിന്റെ വശങ്ങളിലും തിങ്കളാഴ്ച( ഇന്ന് ) വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല.
കൂടാതെ കൊല്ലം നഗരപരിധിയിലെ 26 സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധിയായിരിക്കും. രണ്ടുദിവസത്തെ കേരള സന്ദർശനത്തിനു വേണ്ടിയാണ് ഉപരാഷ്ട്രപതി എത്തുന്നത്.