VS Achuthanandan Health : വിഎസിൻ്റെ ആരോഗ്യനിലയിൽ മാറ്റം, ഏറ്റവും പുതിയ വിവരം
VS Achuthanandan Health Condition : ആരോഗ്യം കൂടുതൽ മെച്ചമാകുമെന്ന പ്രതീക്ഷയിലാണെന്നുമാണ് പോസ്റ്റിൽ പറയുന്നത്. തങ്ങളും വലിയ ആശ്വാസത്തിലാണെന്നും അരുൺകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്
തിരുവനന്തപുരം: ചികിത്സയിൽ തുടരുന്ന വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റം. മകൻ അരുൺകുമാറാണ് വിവരം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണെന്നും ഡയാലിസിസിലൂടെ ആരോഗ്യം കൂടുതൽ മെച്ചമാകുമെന്ന പ്രതീക്ഷയിലാണെന്നുമാണ് പോസ്റ്റിൽ പറയുന്നത്. തങ്ങളും വലിയ ആശ്വാസത്തിലാണെന്നും അരുൺകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
അരുൺകുമാർ പങ്ക് വെച്ച പോസ്റ്റ്
അച്ഛൻ്റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരുകയാണ്. ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണ്. ഇന്നത്തെ ഡയാലിസിസിലൂടെ ആരോഗ്യം കൂടുതൽ മെച്ചമാവുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ പങ്കുവെച്ചത്. അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്.
വെള്ളിയാഴ്ച ഉച്ചക്ക് ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വിഎസിൻ്റെ നില മാറ്റമില്ലാതെ തുടരുന്നുവെന്നും വെൻ്റിലേറ്റർ സപ്പോർട്ടിൽ തുടരുന്ന അദ്ദേഹത്തെ ഡയാലിസിസിനും വിധേയമാക്കുന്നുവെന്നും പറഞ്ഞിരുന്നു.