AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VS Achuthanandan: വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില; പുതിയ അപ്‌ഡേറ്റുമായി മെഡിക്കല്‍ ബുള്ളറ്റിന്‍

VS Achuthanandan remains in critical condition: മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നതാണ് ആശ്വാസകരം. വൃക്കകളുടെ പ്രവര്‍ത്തനവും, രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലല്ല. ഡയാലിസിസ് അടക്കം പുരോഗമിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം വിഎസിനെ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു

VS Achuthanandan: വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില; പുതിയ അപ്‌ഡേറ്റുമായി മെഡിക്കല്‍ ബുള്ളറ്റിന്‍
1996-97 കാലത്ത് മാങ്കൊമ്പില്‍ വിഎസിന്റെ നേതൃത്വത്തില്‍ നടന്ന വെട്ടിനിരത്തില്‍ സമരവും ഏറെ ചർച്ചകൾക്ക് വഴിയൊരുക്കി. നെല്‍പ്പാടം നികത്തി ലാഭകരമായ ഇതര കൃഷികളിലേക്ക് ഭൂവുടമകള്‍ തിരിയുന്നതിനെതിരെ ആയിരുന്നു പ്രധാനമായും ഈ സമരം. ഇതോടെ കർഷക തൊഴിലാളികൾക്ക് ജോലി നഷ്‌ടമാവുന്ന സാഹചര്യം ഉണ്ടാവുകയായിരുന്നു. Image Credit source: Getty
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 21 Jul 2025 | 05:26 PM

തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ച് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി. രാജശേഖരന്‍ നായര്‍ അറിയിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23നാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ഇതുവരെ മാറ്റമുണ്ടായിട്ടില്ല.

വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നതാണ് ആശ്വാസകരം. എന്നാല്‍ വൃക്കകളുടെ പ്രവര്‍ത്തനവും, രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലല്ല. ഡയാലിസിസ് അടക്കം പുരോഗമിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം വിഎസിനെ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.

മെഡിക്കൽ ബുള്ളറ്റിൻ

Medical Bulletin

മെഡിക്കൽ ബുള്ളറ്റിൻ

തുടര്‍ന്ന് അവലോകന യോഗം ചേര്‍ന്നിരുന്നു. വിഎസിന്റെ കുടുംബാംഗങ്ങള്‍, എസ് യു ടി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വെന്റിലേറ്റര്‍ സപ്പോര്‍ട്ട്, ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സകളും തുടരാനായിരുന്നു യോഗത്തിലെ തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖരും നേരത്തെ ആശുപത്രിയിലെത്തി വിഎസിനെ സന്ദര്‍ശിച്ചിരുന്നു. മൂന്ന് ദിവസം മുമ്പായിരുന്നു 101-കാരനായ വിഎസിന്റെ വിവാഹ വാര്‍ഷികം. മകന്‍ വിഎ അരുണ്‍കുമാര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.