AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

V S Achuthanandan: വിഎസ് അച്യുതാനന്ദന്റെ സംസ്കാരം ഇന്ന്, ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം

VS Achuthanandan's funeral: വസതിയിൽ നിന്നും വിലാപയാത്ര പുറപ്പെട്ടതിനുശേഷം എ സി റോഡ് വഴി വരുന്ന വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളി യിൽ നിന്നും ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയിൽ പ്രവേശിച്ച് പോകേണ്ടതാണ്.

V S Achuthanandan: വിഎസ് അച്യുതാനന്ദന്റെ സംസ്കാരം ഇന്ന്, ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം
പ്രതീകാത്മക ചിത്രം, വിഎസ് അച്യുതാനന്ദൻImage Credit source: PTI/getty
Nithya Vinu
Nithya Vinu | Published: 23 Jul 2025 | 06:28 AM

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാരം ഇന്ന് നടക്കും. സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് ആലപ്പുഴ ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകൾ കഴിയുന്നത് വരെയാണ് നിയന്ത്രണം. പൊതുജനങ്ങൾ നിര്‍ദേശങ്ങള്‍ പാലിച്ച് സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.

ഗതാഗത നിയന്ത്രണം

എറണാകുളം തണ്ണീർമുക്കം ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പവർ ഹൗസ് ജംഗ്ഷൻ, കോൺവെന്‍റ് സ്‌ക്വയർ കണ്ണൻ വർക്കി പാലം, കളക്ട്രേറ്റ് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറുവശം ആളെ ഇറക്കിയതിനുശേഷം വിജയ പാർക്ക് വഴി വന്ന് കനാൽ സൈഡിൽ പാർക്ക് ചെയ്യുക.

എ സി റോഡ് വഴി വരുന്ന വാഹനങ്ങൾ ജി എച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിന് ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക.

വസതിയിൽ നിന്നും വിലാപയാത്ര പുറപ്പെട്ടതിനുശേഷം എ സി റോഡ് വഴി വരുന്ന വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളി യിൽ നിന്നും ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയിൽ പ്രവേശിച്ച് പോകേണ്ടതാണ്.

വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി എസ് ഡി കോളജ് ഗ്രൗണ്ട് , ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്താം.

കൂടാതെ, കെഎസ്ആര്‍ടിസി ദീർഘ ദൂര ബസുകൾ ബൈപ്പാസ് വഴി പോകാനും നഗരത്തിലേക്ക് പ്രവേശിക്കാനും പാടില്ല.

ചേർത്തല ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളർകോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകണം.

അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ കളർകോട് ബൈപ്പാസ് കയറി ചേർത്തല ഭാഗത്തേക്ക് പോകണമെന്ന് കെഎസ്ആർടിസി അധികൃതരും അറിയിച്ചിട്ടുണ്ട്.