Nimisha Priya: ചര്‍ച്ച നടത്തിയെന്ന് പറയുന്നവരുമായി ഞങ്ങള്‍ക്ക് ബന്ധമില്ല: തലാലിന്റെ സഹോദരന്‍
Nimisha Priya Case Updates: മാത്രമല്ല വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ശിക്ഷാവിധി നീട്ടിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദയാധനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സന: നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വാദങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുമായി സംസാരിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്തൂവെന്ന് അവകാശപ്പെടുന്നവരുമായി തങ്ങള്‍ക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി.
മഹ്ദി ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അവരുമായി ബന്ധപ്പെട്ടുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സൂഫി പണ്ഡിതര്‍ വിഷയത്തില്‍ ഇടപെട്ടത്തിനെ തുടര്‍ന്ന് തലാലിന്റെ കുടുംബം വിട്ടുവീഴ്ചയ്ക്ക് വഴങ്ങി എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ശിക്ഷാവിധി നീട്ടിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദയാധനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.




നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ച വിവരം കാന്തപുരം തന്നെ പുറംലോകത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഔദ്യോഗിക വിധിപ്പകര്‍പ്പ് ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തലാലിന്റെ സഹോദരന്‍ മാപ്പ് നല്‍കില്ലെന്ന് പറഞ്ഞതും വാര്‍ത്തയായി.
Also Read: Nimisha Priya: നിമിഷ പ്രിയയുടെ മോചനത്തിനായി യമനില്‍ നിര്‍ണായകയോഗം, വധശിക്ഷ ഒഴിവാകുമോ?
നിലവില്‍ മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരണം. നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട് തലാലിന്റെ കുടുംബത്തിന്റെ നിലപാട് നിര്‍ണായകമാണ്. യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ മറ്റൊരു യുവതിയുടെ സഹായത്തോടെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വീടിന് മുകളിലെ വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചുവെന്നാണ് നിമിഷ പ്രിയയ്‌ക്കെതിരെയുള്ള കേസ്.