VS Achuthanandan Health: വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരം; രക്തസമ്മര്‍ദ്ദവും കിഡ്നിയുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമം
VS Achuthanandan Health Condition Update In Malayalam:രക്തസമ്മര്‍ദ്ദവും കിഡ്നിയുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സകൾ നൽകുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് ഡോക്ടടർമാർ. രക്തസമ്മര്‍ദ്ദവും കിഡ്നിയുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സകൾ നൽകുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് അദ്ദേഹം. കഴിഞ്ഞ മാസം 23നാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമായിരുന്നു കാരണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണ്.
Also Read:വിഎസ് അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയില്‍ തന്നെ, ആരോഗ്യനിലയില്‍ പുതിയ വിവരം
അദേഹത്തിന് ഡയാലിസിസും തുടരുന്നുണ്ട്. ഡയാലിസിസിലൂടെ ആരോഗ്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി നേരത്തെ പറഞ്ഞിരുന്നു. അതേസമയം നിരവധി രാഷ്ട്രിയ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തെ വന്ന് കണ്ടിരുന്നു.