KSRTC Accident Video : പത്തനംതിട്ട വെണ്ണിക്കുളത്ത് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധിക കെഎസ്ആർടിസി ബസിടിച്ച് മരിച്ചു

Pathanamthitta KSRTC Bus Accident : വെണ്ണിക്കുളം കോഴഞ്ചേരി റോഡിലാണ് അപകടം സംഭവിച്ചത്. കെഎസ്ആർടിസി ബസ് അമിത വേഗത്തിലാണെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

KSRTC Accident Video : പത്തനംതിട്ട വെണ്ണിക്കുളത്ത് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധിക കെഎസ്ആർടിസി ബസിടിച്ച് മരിച്ചു
Updated On: 

17 Feb 2025 | 06:25 PM

പത്തനംതിട്ട: അമിത വേഗത്തിലെത്തിയ കെഎസ്ആർടി ബസ് ഇടിച്ച് പത്തനംതിട്ട വെണ്ണിക്കുളത്ത് വയോധികയ്ക്ക് ദാരുണാന്ത്യം. റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച വയോധികയെ ഇടിച്ചു വീഴ്ത്തി ശരീരത്തിൻ്റെ മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. വെണ്ണിക്കുളം പാരുമണ്ണിൽ ലിസി രാജു (75) ആണ് അപകടത്തിൽ മരിച്ചത്. വെണ്ണിക്കുളം കോഴഞ്ചേരി റോഡിലെ കത്തോലിക്കാ പള്ളിക്ക് സമീപത്ത് വെച്ച് ഇന്നലെ ഫെബ്രുവരി 16-ാം തീയതി ഞായറാഴ്ച വൈകിട്ടോടെയാണ് അപകടം സംഭവിക്കുന്നത്.

വയോധികയെ ഇടിച്ചിട്ടതിന് ശേഷം ബസ് 100 മീറ്ററിൽ അധികം മുന്നോട്ട് പോയി. ബസ് അമിത വേഗത്തിലായിരുന്നുയെന്നാണ് നാട്ടുകാർ അറിയിക്കുന്നത്. ഇതിനോടകം അപകടത്തിൻ്റെ സിസിടിവി വീഡിയോ ദൃശ്യങ്ങൾ പുറത്ത് വരികയും ചെയ്തു. പള്ളിക്ക് സമീപം ഓട്ടോയിൽ വന്നിറങ്ങി റോഡ് മുറിച്ച് കടക്കവെയാണ് ബസ് വന്നിടിക്കുന്നത്. ബസ് നിർത്തുമെന്ന് ധാരണയോടെയാണ് വയോധിക റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചത്.  എന്നാൽ വേഗത്തിലെത്തിയ ബസ് ലിസിയെ ഇടിച്ച് വീഴ്ത്തി ശരീരത്തിൻ്റെ മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു.

ALSO READ : Kothamangalam drowning death: കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങി കയത്തിൽപ്പെട്ടു; മകൾക്ക് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി

അപകടം സംഭവിച്ച് ഉടൻ തന്നെ ലിസിയെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രി 12 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. വിദേശത്തുള്ള മക്കളെത്തിയതിന് ശേഷം ഫെബ്രുവരി 21ന് സംസ്താരം നടത്തും. മലങ്കര കത്തോലിക്ക സഭയുടെ കുരിയ ബിഷപ്പായ ആൻ്റണി മാർ സിൽവാനോസിൻ്റെ സഹോദരിയാണ് മരിച്ച ലിസി.

വയോധിക അപകടത്തിൽ പെടുന്ന സിസിടിവി ദൃശ്യം

Related Stories
Malappuram Highway Toll: തുടങ്ങി മലപ്പുറത്തും ടോൾ പിരിവ്, ഫാസ്റ്റ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് നിരക്കിന്റെ 125 മടങ്ങ് നൽകണം
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ