Kambamala Forest Fire: മാനന്തവാടിക്കടുത്ത് കമ്പമല വനമേഖലയിൽ തീപിടിത്തം: തീയണക്കാൻ ശ്രമം തുടരുന്നു
Wayanad Kambamala Forest Fire: വനം വകുപ്പും ഫയർ ഫോഴ്സ് സംഘങ്ങളും സംയുക്തമായി ചേർന്നാണ് തീ അണക്കാൻ ശ്രമിക്കുന്നത്. ചൂട് കൂടിയതാവാം തീപടർന്ന് പിടിക്കാൻ കാരണമെന്നാണ് നിഗമനം. നിലവിൽ മേഖലയിൽ തീ ആളിപ്പടരുന്ന സ്ഥിതിയാണുള്ളത്. വനമേഖലയിലെ പുൽമേടിലാണ് ഇപ്പോൾ തീപടർന്നിരിക്കുന്നതെങ്കിലും വനത്തിലേക്ക് കടക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നു.

വയനാട്: മാനന്തവാടി പിലാക്കാവ് കമ്പമലയിൽ വനമേഖലയിൽ വൻ തീപിടിത്തം (Kambamala Forest fire). പുൽമേടുകൾ നിറഞ്ഞ കമ്പമലയുടെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. സംഭവസ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടർന്ന് വരികയാണ്.
വനം വകുപ്പും ഫയർ ഫോഴ്സ് സംഘങ്ങളും സംയുക്തമായി ചേർന്നാണ് തീ അണക്കാൻ ശ്രമിക്കുന്നത്. ചൂട് കൂടിയതാവാം തീപടർന്ന് പിടിക്കാൻ കാരണമെന്നാണ് നിഗമനം. നിലവിൽ മേഖലയിൽ തീ ആളിപ്പടരുന്ന സ്ഥിതിയാണുള്ളത്. വനമേഖലയിലെ പുൽമേടിലാണ് ഇപ്പോൾ തീപടർന്നിരിക്കുന്നതെങ്കിലും വനത്തിലേക്ക് കടക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നു. കമ്പമലയിൽ പല ഭാഗത്തായി പുക ഉയരുന്നുണ്ട്.
സംസ്ഥാനത്ത് ചൂട് ഇനിയും 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം
സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഉയർന്ന താപനിലയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയുള്ളതിനേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
താപനില ഉയരാനും ഈർപ്പമുള്ള വായു രൂപപ്പെടുന്നതും മൂലും ചൂടും കാലാവസ്ഥയും കാരണമാകാറുണ്ട്. ഉയർന്ന ചൂട് രേഖപ്പെടുത്താൻ സാധ്യതയുള്ളതുകൊണ്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.