Water Transport Employee: സഹപ്രവർത്തക വസ്ത്രം മാറുന്നത് വീഡിയോയിൽ പകർത്തി; ആലപ്പുഴയിൽ ജലഗതാഗത വകുപ്പ് ജീവനക്കാരന് സസ്‌പെൻഷൻ

Government Employee Suspended for Filming Colleague Changing Clothes: ഡോക്ക് യാർഡിൽ വനിതകളുടെ ശുചിമുറിയിൽ നിന്നും യൂണിഫോം മാറുന്നതിനിടെയാണ് മുകളിൽ നിന്നും ഇയാൾ വീഡിയോ പകർത്തുന്നതായി യുവതിയുടെ ശ്രദ്ധയിൽപ്പെടുന്നത്.

Water Transport Employee: സഹപ്രവർത്തക വസ്ത്രം മാറുന്നത് വീഡിയോയിൽ പകർത്തി; ആലപ്പുഴയിൽ ജലഗതാഗത വകുപ്പ് ജീവനക്കാരന് സസ്‌പെൻഷൻ

Representational Image (Image Credits: Westend61)

Published: 

25 Sep 2024 | 12:17 PM

ആലപ്പുഴ: സഹപ്രവർത്തക വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്തിയ സർക്കാർ ജീവനക്കാരനെതിരെ വകുപ്പ്തല നടപടി. ആലപ്പുഴയിലെ ജലഗതാഗത വകുപ്പിന്റെ ഡോക്ക് യാർഡിലാണ് സംഭവം. ഇതേ തുടർന്ന്, ജീവനക്കാരനെ സെപ്റ്റംബർ 21 മുതൽ സസ്‌പെൻഡ് ചെയ്തതായി ജലഗതാഗത വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടിൽ ശ്രീകണ്ഠൻ നായരെയാണ് സസ്‌പെൻഡ് ചെയ്തത്. വകുപ്പുതലത്തിൽ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സൗത്ത് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, യുവതി രേഖാമൂലം പരാതി എഴുതി പൊലീസിന് ഇതുവരെ നൽകിയിട്ടില്ല. പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മാത്രമേ ഇയാൾക്കെതിരെ തുടർ നടപടികൾ എടുക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുകയുള്ളു.

ALSO READ: ബാറിൽ ബില്ലടക്കാൻ പറഞ്ഞതിന് വൈദ്യുതി കളഞ്ഞു; കെഎസ്ഇബി ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

കഴിഞ്ഞ സെപ്റ്റംബർ 20-നാണ് സംഭവം നടന്നത്. ഡോക്ക് യാർഡിൽ വനിതകളുടെ ശുചിമുറിയിൽ നിന്നും യൂണിഫോം മാറുന്നതിനിടെയാണ് അടുത്തുള്ള ശുചിമുറിയുടെ മുകളിൽ നിന്നും ഇയാൾ വീഡിയോ പകർത്തുന്നതായി യുവതി കാണുന്നത്. അവർ പെട്ടെന്ന് തന്നെ പുറത്തിറങ്ങി ബഹളം വയ്ക്കുകയും പരാതിപ്പെടുകയും ചെയ്തു. പരാതിയെ തുടർന്ന്, ജോലിയിലുണ്ടായിരുന്ന എല്ലാവരുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോഴാണ് ശ്രീകണ്ഠൻ നായരുടെ ഫോണിൽ നിന്നും വീഡിയോ കണ്ടെത്തിയത്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു