Kerala Weather Update: വയനാട് വിറയ്ക്കുന്നു, ഇത് വേനൽ പിടിമുറുക്കുന്നതിന്റെ ആരംഭമോ?

Wayanad cold wave updates 2026 : തണുപ്പിനെ പ്രതിരോധിക്കാൻ സഞ്ചാരികൾ പ്രധാനമായും ആശ്രയിക്കുന്നത് ക്യാമ്പ് ഫയറുകളെയാണ്. റിസോർട്ടുകളിലും ഹോംസ്റ്റേകളിലും എത്തുന്നവരിലധികവും ക്യാമ്പ് ഫയർ സൗകര്യം ആവശ്യപ്പെടുന്നുണ്ട്.

Kerala Weather Update: വയനാട് വിറയ്ക്കുന്നു, ഇത് വേനൽ പിടിമുറുക്കുന്നതിന്റെ ആരംഭമോ?

Cold Climate

Updated On: 

24 Jan 2026 | 03:21 PM

പുൽപള്ളി: വയനാട് വീണ്ടും കൊടുംതണുപ്പിന്റെ പിടിയിൽ. ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ മഴ മാറി ആകാശം തെളിഞ്ഞതോടെയാണ് ജില്ലയിൽ തണുപ്പ് ശക്തമായത്. സന്ധ്യയാകുന്നതോടെ തുടങ്ങുന്ന തണുപ്പ് ഉച്ചവരെ നീണ്ടുനിൽക്കുന്ന അവസ്ഥയാണിപ്പോൾ. ഇത് കടുത്ത വേനലിന്റെ ആരംഭമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ‌.

24 മണിക്കൂറിനുള്ളിൽ അനുഭവപ്പെടുന്ന രണ്ട് വ്യത്യസ്ത കാലാവസ്ഥാ പ്രതിഭാസങ്ങൾ ജില്ലയിലെ സസ്യജാലങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാത്രിയിലെ അതിശക്തമായ തണുപ്പിന് പിന്നാലെ പകൽസമയത്ത് പൊള്ളുന്ന ചൂടാണ് അനുഭവപ്പെടുന്നത്. തണുത്തുറഞ്ഞ ഇലകളിലേക്ക് പെട്ടെന്ന് സൂര്യതാപം ഏൽക്കുന്നതോടെ ചെടികളുടെ പച്ചപ്പ്‌ നഷ്ടപ്പെട്ട് ഉണങ്ങി നശിക്കുന്ന അവസ്ഥയാണുള്ളത്. വേനൽക്കാലം കടുക്കുന്നതിന്റെ സൂചനയായാണ് കാലാവസ്ഥയിലെ ഈ മാറ്റങ്ങളെ വിദഗ്ധർ കാണുന്നത്.

 

യാത്രക്കാരും സഞ്ചാരികളും വലയുന്നു

 

കൊടുംതണുപ്പ് കാരണം സന്ധ്യയ്ക്ക് ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ജില്ലയ്ക്ക് പുറത്തുനിന്ന് രാത്രികാലങ്ങളിൽ എത്തുന്ന യാത്രക്കാർ തണുപ്പിൽ വലയുകയാണ്. വയനാട്ടിലെ തണുപ്പ് ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികൾ പോലും നിലവിലെ സാഹചര്യം കണ്ട് പിന്നോട്ടുമാറുന്ന അവസ്ഥയാണിപ്പോൾ.

തണുപ്പിനെ പ്രതിരോധിക്കാൻ സഞ്ചാരികൾ പ്രധാനമായും ആശ്രയിക്കുന്നത് ക്യാമ്പ് ഫയറുകളെയാണ്. റിസോർട്ടുകളിലും ഹോംസ്റ്റേകളിലും എത്തുന്നവരിലധികവും ക്യാമ്പ് ഫയർ സൗകര്യം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ വിറകിനുണ്ടായ ക്ഷാമം വിനോദസഞ്ചാര മേഖലയെയും ബാധിച്ചിട്ടുണ്ട്. വിറകിന് വില നൽകേണ്ടി വരുന്നതിനാൽ പല സ്ഥാപനങ്ങളും ക്യാമ്പ് ഫയറിന് പ്രത്യേക നിരക്ക് ഈടാക്കിത്തുടങ്ങി. തണുപ്പകറ്റാൻ വലിയ അളവിൽ വിറക് കത്തിച്ചു തീർക്കുന്നത് നടത്തിപ്പുകാരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.

Related Stories
Vehicle Challan Rules Kerala: മോട്ടോർ വാഹന നിയമം വീണ്ടും കടുക്കുന്നു, ഇനി 5 ചലാൻ കിട്ടിയാൽ ലൈസൻസ് റദ്ദാക്കും
Christmas-New Year Bumper 2026 Result: ഇത്തവണ 20 കോടി കിട്ടിയ ഭാ​ഗ്യശാലി കോട്ടയത്തോ? പുതുവത്സര ബംപർ വിറ്റത് കാഞ്ഞിരപ്പള്ളി ഏജൻസി
Christmas-New Year Bumper 2026 Result: ഇത്തവണയും കോളടിച്ചത് സർക്കാരിന്! 400 മുടക്കി ടിക്കറ്റെടുത്തത് 54 ലക്ഷം പേർ
Kerala High Speed Rail Project: 200 കിലോമീറ്റർ വേ​ഗത, തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 21 സ്റ്റേഷനുകൾ, അതിവേഗ റെയിൽ പദ്ധതി അതിവേ​ഗം മുന്നോട്ട്
Christmas-New Year Bumper 2026 Result: ക്രിസ്തുമസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഫലമെത്തി, ഭാ​ഗ്യവാനായ ഈ കോടീശ്വരൻ ഇതാ….
Deputy Mayor Asha Nath: ‘എന്നെതന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു, ആ നേതാവിൽ കണ്ടത് അധികാരമല്ല’: കാലുതൊട്ടു വന്ദിച്ചതിൽ ആശാ നാഥ്
മൃണാൾ താക്കൂർ ധരിച്ച വസ്ത്രത്തിന്റെ വില കേട്ടോ?
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
കറിവേപ്പില അച്ചാറിടാം, ആരോഗ്യത്തിന് ഗുണകരം
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം