Wayanad DCC Treasurer and Son Dies: വിഷം അകത്തുചെന്ന്​ ചികിത്സയിലായിരുന്ന​ ഡിസിസി ട്രഷററും മകനും മരിച്ചു; ദുരൂഹത; അന്വേഷണം ആരംഭിച്ച് പോലീസ്

Wayanad DCC Treasurer and Son Passes Away: വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയനും (78) മകൻ ജിജേഷും (38) ആണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം.

Wayanad DCC Treasurer and Son Dies: വിഷം അകത്തുചെന്ന്​ ചികിത്സയിലായിരുന്ന​ ഡിസിസി ട്രഷററും മകനും മരിച്ചു; ദുരൂഹത; അന്വേഷണം ആരംഭിച്ച് പോലീസ്

വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയനും മകൻ ജിജേഷും

Published: 

28 Dec 2024 07:04 AM

വയനാട്: വിഷം അകത്തുചെന്ന്​ ചികിത്സയിലായിരുന്ന​ വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു. വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയനും (78) മകൻ ജിജേഷും (38) ആണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് എൻ.എം.വിജയനെയും ജിജേഷിനെയും വിഷം അകത്തുചെന്ന നിലയിൽ മണിച്ചറിയിലെ വീട്ടിനുള്ളിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഇരുവരെയും ആദ്യം സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. വൈകിട്ട് അഞ്ചുമണിയോടെ സുൽത്താൻബത്തേരിയിലെ വീട്ടുവളപ്പിൽ മൃതദേഹങ്ങൾ സംസ്കരിക്കും.

Also Read: ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; ജീവന്‍ പകര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ്‌

ഇരുവരുടെയും മരണത്തിലെ ദുരൂഹത കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാ ശ്രമമെന്ന വിലയിരുത്തലിൽ വിജയന്‍റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പുകൾ ഒന്നും കണ്ടെത്തിയില്ല. ഇതോടെയാണ് മരണത്തിനു പിന്നിലെ ദുരൂഹത കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചത്

വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന വിജയൻ. നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. സുൽത്താൻബത്തേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ മുൻപ് താത്ക്കാലിക ജീവനക്കാരനായിരുന്നു മകൻ ജിജേഷ്. ഇയാൾ‌‌ ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. അവിവാഹിതനാണ് ജിജേഷ്. സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദം ചർച്ചയിൽ നിൽക്കെയാണ് വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. പരേതയായ സുമയാണ് എൻ.എം വിജയന്റെ ഭാര്യ. മകൻ വിജേഷ്.

'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ