AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wedding scammer Reshma: പണമല്ല ലക്ഷ്യം, തട്ടിപ്പ് നടത്തിയത് സ്‌നേഹം തേടിയാണെന്ന് രേഷ്മ; 12-മത്തെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പും നടത്തി

Wedding scammer Reshma: 45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിലേക്ക് എത്തിയത്. അടുത്ത മാസം മറ്റൊരു വിവാഹം കഴിക്കാനും രേഷ്മ തയ്യാറെടുപ്പും നടത്തിയിരുന്നു. താന്‍ ഈ തട്ടിപ്പ് നടത്തിയത് സ്‌നേഹം തേടിയാണെന്നും പണം ലക്ഷ്യമായിരുന്നില്ലെന്നുമാണ് രേഷ്മ പറയുന്നത്.

Wedding scammer Reshma: പണമല്ല ലക്ഷ്യം, തട്ടിപ്പ് നടത്തിയത് സ്‌നേഹം തേടിയാണെന്ന് രേഷ്മ; 12-മത്തെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പും നടത്തി
Wedding Scammer Reshma
sarika-kp
Sarika KP | Published: 08 Jun 2025 11:28 AM

തിരുവനന്തപുരം: പണം ലക്ഷ്യവച്ചല്ല സ്‌നേഹം തേടിയാണ് തട്ടിപ്പ് നടത്തിയതെന്ന് വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ. കഴിഞ്ഞ ദിവസമാണ് വിവാഹത്തട്ടിപ്പ് കേസിൽ രേഷ്മ പോലീസ് പിടിയിലായത്. പത്ത് പേരെ വിവാ​​ഹം കഴിച്ച് പതിനൊന്നാമനെ വിവാഹം കഴിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു യുവതി പോലീസ് പിടിയിലായത്. പ്രതിശ്രുത വരനായ ആര്യനാട് പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാര്‍ഡ് അംഗവും ഭാര്യയും ചേര്‍ന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

അറസ്റ്റിലായ യുവതിയുടെ കഥ കേട്ട് പോലീസും അമ്പരന്നു. മാട്രിമോണിയൽ വഴി വിവാഹ പരസ്യം നൽകിയാണ് യുവതി തട്ടിപ്പ് നടത്തിയത്. ഇങ്ങനെ വിവിധ ജില്ലകളിലായി പത്തു പേരൊണ് രേഷ്മ വിവാഹം കഴിച്ചു മുങ്ങിയത്. താന്‍ അനാഥയായിരുന്നുവെന്നും തന്നെ ദത്തെടുത്തതാണെന്നും പറഞ്ഞാണ് രേഷ്മ യുവാക്കളുമായി അടുക്കുന്നത്. 45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിലേക്ക് എത്തിയത്. അടുത്ത മാസം മറ്റൊരു വിവാഹം കഴിക്കാനും രേഷ്മ തയ്യാറെടുപ്പും നടത്തിയിരുന്നു. താന്‍ ഈ തട്ടിപ്പ് നടത്തിയത് സ്‌നേഹം തേടിയാണെന്നും പണം ലക്ഷ്യമായിരുന്നില്ലെന്നുമാണ് രേഷ്മ പറയുന്നത്.

Also Read:ചിപ്സ് പായ്ക്കറ്റിൽ 3 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; മലയാളി യുവതി കോയമ്പത്തൂരിൽ പിടിയിൽ

യുവതിയുടെ ബാ​ഗിൽ നിന്ന് 45 ദിവസം മുന്‍പ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ പ്രതിശ്രുത വരൻ കണ്ടെത്തിയതോടെയാണ് യുവതി കബളിപ്പിച്ചതായി മനസിലായത്. തുടർന്ന് പോലീസിൽ നൽകിയ പരാതിയിലാണ് രേഷ്മയെ ആര്യനാട് പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ താൻ നിരവധി വിവാഹങ്ങൾ കഴിച്ചതായി യുവതി പോലീസിൽ മൊഴി നൽകി.ഇതില്‍ ഒരുവിവാഹത്തില്‍ രേഷ്മയ്ക്ക് ഒരു കുട്ടിയുമുണ്ട്. ആദ്യ വിവാഹമാണെന്ന് പറഞ്ഞാണ് യുവതി വിവാഹങ്ങള്‍ നടത്താറുള്ളത്. വരനേക്കൊണ്ട് വിവാഹത്തിനു മുന്‍പുതന്നെ സ്വര്‍ണവും വസ്ത്രങ്ങളും വാങ്ങിപ്പിക്കുന്നത് യുവതിയുടെ പതിവ്. പിന്നാലെ ഇതുമായി വിവാഹപ്പിറ്റേന്നുതന്നെ മുങ്ങുന്നതാണ് രേഷ്മയുടെ രീതി.