Pinarayi Vijayan vs VP Abdul Rasheed: പിണറായിയെ വിറപ്പിച്ച് തുടക്കം; ആരപ്പാ അബ്ദുള്‍ റഷീദ്

VP Abdul Rasheed Profile: കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അബ്ദുള്‍ റഷീദ് അഭിഭാഷകനാണ്. കേരള രാഷ്ട്രീയത്തില്‍ സജീവമായി തന്നെ ഇടപെടലുകള്‍ നടത്തുന്ന അദ്ദേഹം പിണറായി വിജയനെതിരെ അങ്കത്തിന് ഇറങ്ങി എന്നത് ശ്രദ്ധേയമാണ്. കെപിസിസി അംഗവും യൂത്ത് കോണ്ഡഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ് അബ്ദുള്‍ റഷീദ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എംവി ഗോവിന്ദനെതിരെ അബ്ദുള്‍ റഷീദ് മത്സരിച്ചിരുന്നു.

Pinarayi Vijayan vs VP Abdul Rasheed: പിണറായിയെ വിറപ്പിച്ച് തുടക്കം; ആരപ്പാ അബ്ദുള്‍ റഷീദ്

വിപി അബ്ദുള്‍ റഷീദ്, പിണറായി വിജയന്‍

Updated On: 

04 May 2026 | 10:38 AM

കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് അദ്ദേഹത്തെ പോലും ആശങ്കപ്പെടുത്തി ലീഡ് നില ഉയര്‍ത്തിയ ആളാണ് വിപി അബ്ദുള്‍ റഷീദ്. തെരഞ്ഞെടുപ്പ് പ്രചാരണ കാലയളവിലൊന്നും തന്നെ ഉയര്‍ന്ന് കേള്‍ക്കാതിരുന്ന ഒരു പേരാണ് വിപി അബ്ദുള്‍ റഷീദിന്റേത്. എന്നാല്‍ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ ടിവി സ്‌ക്രീനുകളില്‍ തെളിഞ്ഞത് ആ പേര് മാത്രം.

ആരാണ് വിപി അബ്ദുള്‍ റഷീദ്

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അബ്ദുള്‍ റഷീദ് അഭിഭാഷകനാണ്. കേരള രാഷ്ട്രീയത്തില്‍ സജീവമായി തന്നെ ഇടപെടലുകള്‍ നടത്തുന്ന അദ്ദേഹം പിണറായി വിജയനെതിരെ അങ്കത്തിന് ഇറങ്ങി എന്നത് ശ്രദ്ധേയമാണ്. കെപിസിസി അംഗവും യൂത്ത് കോണ്ഡഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ് അബ്ദുള്‍ റഷീദ്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എംവി ഗോവിന്ദനെതിരെ അബ്ദുള്‍ റഷീദ് മത്സരിച്ചിരുന്നു. 40,000 ത്തിന് അടുത്തായിരുന്നു ആ തെരഞ്ഞെടുപ്പ് വരെ സിപിഎമ്മിന്റെ ഭൂരിപക്ഷം.  എന്നാലിത് 22,000 ആയി കുറയ്ക്കാന്‍ റഷീദിന് സാധിച്ചു.

ധര്‍മ്മടത്തിന്റെ രാഷ്ട്രീയ ചരിത്രം

കേരളത്തിന്റെ വിഐപി മണ്ഡലങ്ങളിലൊന്നാണ് ധര്‍മ്മടം. സിപിഎമ്മിന്റെ മുഖവും കരുത്തുറ്റ നേതാവുമായ പിണറായി വിജയന്റെ തട്ടകം എന്നതുകൊണ്ട് തന്നെയാണ് ധര്‍മ്മടത്തിന് ഇത്രയേറെ പ്രാധാന്യം ലഭിക്കുന്നതും. 2011ലാണ് മണ്ഡലം രൂപീകൃതമായത്. അന്ന് മുതല്‍ എല്‍ഡിഎഫിനൊപ്പം നിന്ന മണ്ഡലം കൂടിയാണിത്. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പിണറായി വിജയന്റെ വിജയം. 2021ല്‍ ഭൂരിപക്ഷം 50,123 ആയി ഉയര്‍ത്താനും അദ്ദേഹത്തിന് സാധിച്ചു. ധര്‍മ്മടം, അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂര്‍, മുഴപ്പിലങ്ങാട്, പെരളശേരി, പിണറായി, വേങ്ങാട് എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ധര്‍മ്മടം മണ്ഡലം.

Also Read: Pinarayi Vijayan: പിണറായി വിജയന്റെ പേരില്‍ വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

അതിദരിദ്രരില്ലാത്ത ആദ്യ മണ്ഡലം

2025ല്‍ അതിദരിദ്രരില്ലാത്ത ആദ്യ മണ്ഡലം എന്ന നേട്ടം കൈവരിക്കാനും ധര്‍മ്മടത്തിന് സാധിച്ചിരുന്നു.  കേരളത്തില്‍ അതിദരിദ്രരില്ലാത്ത ആദ്യ മണ്ഡലമെന്ന നേട്ടം ധര്‍മ്മടത്തിന് നേടികൊടുക്കാന്‍ സാധിച്ചത് പിണറായി വിജയന്റെ പ്രതിച്ഛായ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള നേട്ടങ്ങള്‍ മണ്ഡലത്തെ തേടിയെത്തുമ്പോഴും അടിസ്ഥാന സൗകര്യ വികസനത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ ആളുകള്‍ക്ക് അതൃപ്തിയുണ്ട്. തീരദേശ മേഖലകളില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താറുണ്ട്.

പിണറായിക്കായി വിഷ്ണുപൂജ

വോട്ടെണ്ണല്‍ നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പള്ളിക്കുന്നത് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വിഷ്ണു പൂജ നടന്നിരുന്നു. പള്ളിക്കുന്ന മേഖലയില്‍ താമസിക്കുന്നയാളാണ് വഴിപാട് നടത്തിയത്.

English Summary

V P Abdul Rasheed is the UDF candidate contesting against Pinarayi Vijayan in Dharmadam constituency. He is an advocate and active political leader. The contest has gained attention due to the high-profile nature of the seat. Election results are expected soon.

Follow Us
Related Stories
മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചു; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്
കോട്ടയത്ത് പോകാൻ പറ്റുമോ? റോഡിൽ എവിടൊക്കെ വെള്ളമുണ്ട്; ഗതാഗതം തടസപ്പെട്ട റോഡുകളുടെ ലിസ്റ്റ്
Kerala Rain : മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം, വീടും സ്ഥലവും പോയവർക്ക് 12 ലക്ഷം, കച്ചവടക്കാർക്ക് 10000 വീതം
Kerala Rain Alert: കുട മടക്കാന്‍ സമയമായില്ല; തീവ്രമഴ തുടരും! സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌
Kerala Lottery Result : ഫലം വന്നിട്ടുണ്ടേ… ധനലക്ഷ്മി ടിക്കറ്റ് എടുത്തവർ വേ​ഗം നോക്കിക്കോ…
Onam KSRTC Ticket Booking: ഓണം യാത്ര ഈസിയല്ലേ, KSRTC ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബെംഗളൂരു, ചെന്നൈ…എത്രയെത്ര ബസ്സുകള്‍
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു