Pinarayi Vijayan: പിണറായി വിജയന്റെ പേരില്‍ വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്
Pinarayi Vijayan Gets Special Temple Pooja Ahead of Kerala Election Results: പള്ളിക്കുന്ന് മേഖലയിലുള്ള ഒരു ഭക്തനാണ് വഴിപാട് നടത്തുന്നതെന്നാണ് വിവരം. പിണറായി വിജയന്‍, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട്. വിഷ്ണു പൂജയ്ക്ക് 250 രൂപയാണ്. ഞായറാഴ്ചയാണ് വഴിപാടിനായി ചീട്ടാക്കിയത്. എന്നാല്‍ വോട്ടെണ്ണല്‍ ദിനമായ മെയ് നാലിന് രാവിലെയാണ് പൂജ.
കണ്ണൂര്‍: കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തില്‍ പ്രത്യേക വഴിപാട്. പിണറായി വിജയന്റെ പേരില്‍ വിഷ്ണു പൂജ വഴിപാടായി നടത്തിയിരിക്കുകയാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്.
പള്ളിക്കുന്ന് മേഖലയിലുള്ള ഒരു ഭക്തനാണ് വഴിപാട് നടത്തുന്നതെന്നാണ് വിവരം. പിണറായി വിജയന്‍, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട്. വിഷ്ണു പൂജയ്ക്ക് 250 രൂപയാണ്. ഞായറാഴ്ചയാണ് വഴിപാടിനായി ചീട്ടാക്കിയത്. എന്നാല്‍ വോട്ടെണ്ണല്‍ ദിനമായ മെയ് നാലിന് രാവിലെയാണ് പൂജ.
അതേസമയം, കണ്ണൂരിലാണ് നിലവില്‍ മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് ഫലം സ്വന്തം വസതിയില്‍ ഇരുന്ന് അദ്ദേഹം അറിയും. കഴിഞ്ഞ ദിവസമാണ് അദ്ദേഹം കണ്ണൂരേക്ക് മടങ്ങിയത്. സിപിഎം ആസ്ഥാനമായ എകെജി സെന്ററിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഫലമറിയാന്‍ കാത്തിരിക്കുന്നത്. സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമുണ്ട്.




പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് നിലവില്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവര്‍ കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലെത്തും. കെസി വേണുഗോപാലും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും തിരുവനന്തപുരത്തേക്ക് എത്തും.
അതേസമയം, എക്‌സിറ്റ് പോളുകള്‍ യുഡിഎഫിന് വിജയമുറപ്പിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ സജീവമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ കൊണ്ടുവരും എന്ന കാര്യത്തില്‍ മുന്നണിക്കുള്ളില്‍ ആശയക്കുഴപ്പം തുടരുകയാണ്. മെയ് അഞ്ചിന് ചൊവ്വാഴ്ച സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരുമെന്നാണ് വിവരം.
Also Read: South Kerala Election 2026 Results LIVE: സ്‌ട്രോങ് റൂമുകള്‍ തുറന്നുതുടങ്ങി; വോട്ടെണ്ണല്‍ 8 മുതല്‍
എന്നാല്‍ മൂന്നാം തവണയും അധികാരം നേടാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. എക്‌സിറ്റ് പോളുകള്‍ക്ക് വിപരീതമായ ഫലമായിരിക്കും മെയ് നാലിന് വോട്ടെണ്ണുമ്പോള്‍ പുറത്തുവരികയെന്ന് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. സിപിഎം സെക്രട്ടേറിയേറ്റും ചൊവ്വാഴ്ച ചേരും. കണ്ണൂരിലുള്ള മുഖ്യമന്ത്രി മെയ് അഞ്ചിന് തിരുവനന്തപുരത്ത് എത്തും.
എല്‍ഡിഎഫ് വിജയം ഉറപ്പിച്ചാല്‍ ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ നേതൃത്വത്തിലായിരിക്കും യോഗം ചേരുന്നത്. നിലവില്‍ ഡല്‍ഹിയിലാണ് അദ്ദേഹം. കേരളത്തില്‍ രണ്ട് സീറ്റുകളെങ്കിലും നേടാനാകുമെന്ന പ്രതീക്ഷ ബിജെപിക്കുമുണ്ട്.
English Summary
A temple conducted a Vishnu Pooja in the name of Pinarayi Vijayan ahead of the Kerala Assembly election results. The ritual was performed as part of a traditional offering seeking blessings. The event has drawn public attention as the state awaits the outcome of the elections. Vote counting and result announcements are expected soon.