ADM Naveen Babu : ‘തഹസിൽദാർ ജോലി ചെയ്യാനുള്ള മാനസികാവസ്ഥയല്ല’; ജോലി മാറ്റം വേണമെന്ന് എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യ

Wife Of ADM Naveen Babu Requests Job Change : ജോലിമാറ്റം ആവശ്യപ്പെട്ട് മരണപ്പെട്ട എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ റവന്യൂ വകുപ്പിന് അപേക്ഷ നൽകി. നിലവിൽ കോന്നി തഹസിൽദാറായ മഞ്ജുഷ ആ ജോലി ചെയ്യാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നതെന്ന് അപേക്ഷയിൽ പറയുന്നു.

ADM Naveen Babu : തഹസിൽദാർ ജോലി ചെയ്യാനുള്ള മാനസികാവസ്ഥയല്ല; ജോലി മാറ്റം വേണമെന്ന് എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യ
Published: 

09 Nov 2024 | 09:58 AM

തഹസിൽദാർ പദവിയിൽ നിന്ന് ജോലിമാറ്റം നൽകണമെന്നാവശ്യപ്പെട്ട് മരണപ്പെട്ട എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ. ഇക്കാര്യം ആവശ്യപ്പെട്ട് മഞ്ജുഷ റവന്യൂ വകുപ്പിന് അപേക്ഷ നൽകി. ഗൗരവമേറിയതും സ്വതന്ത്രവും ഏറെ ഉത്തരവാദിത്തവുമുള്ളതാണ് തഹസിൽദാർ ജോലി. അത് നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നത്. അതുകൊണ്ട് സമാനപദവിയായ കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റം നൽകണമെന്നതാണ് മഞ്ജുഷയുടെ അപേക്ഷ.

നിലവിൽ കോന്നി തഹസിൽദാരായി ജോലി ചെയ്യുന്ന മഞ്ജുഷയ്ക്ക് അവധി കഴിഞ്ഞ് ഡിസംബർ ആദ്യവാരം ജോലിയിൽ പ്രവേശിക്കേണ്ടതുണ്ട്. ഇതേ തുടർന്നാണ് ജോലി മാറ്റിനൽകണമെന്ന് മഞ്ജുഷ റവന്യൂ വകുപ്പിന് അപേക്ഷ നൽകിയത്. അപേക്ഷയിൽ റവന്യൂ വകുപ്പ് അനുകൂല തീരുമാനമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. സർവീസ് സംഘടനകളും ഇതിനോട് അനുകൂല നിലപാടെടുത്തു. മഞ്ജുഷയുടെ അപേക്ഷയ്ക്കൊപ്പം നിൽക്കുന്നതാണ് സംഘടനകളുടെ നിലപാട്. ഇതിനനുസരിച്ച് തീരുമാനമെടുക്കുകയാണെങ്കിൽ അടുത്ത മാസം പുതിയ പദവിയിലാവും മഞ്ജുഷ ജോലിയിൽ പ്രവേശിക്കുക.

Also Read : ADM Naveen Babu Death : ‘നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ട്; കോടതിയിൽ നിരപരാധിത്വം തെളിയിക്കും’; ജയിൽ മോചിതയായി പി.പി.ദിവ്യ

ഒക്ടോബർ 16നാണ് കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട മലയാപ്പുഴ സ്വദേശിയായ നവീൻ ബാബു ജീവനൊടുക്കിയെന്ന് പിന്നീട് കണ്ടെത്തി. കണ്ണൂരിൽ നിന്ന് സ്ഥലം മാറ്റം ലഭിച്ച് പത്തനംതിട്ട എഡിഎം ആയി നാട്ടിലേക്ക് പോകാനിരിക്കെ ഇദ്ദേഹത്തിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകിയിരുന്നു. ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പിപി ദിവ്യ നടത്തിയ അപമാന പരാമർശത്തെ തുടർന്ന് അദ്ദേഹം ആത്മഹതയ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. കേസിൽ അറസ്റ്റിലായ ദിവ്യയ്ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കാൻ സ്ത്രീയെന്ന പ്രത്യേക പരിഗണന നൽകിയെന്ന് വിധിപ്പകർപ്പിലുണ്ട്. പിപി ദിവ്യയുടെ അച്ഛൻ ഹൃദ്രോഗിയാണ്. കുടുംബനാഥയുടെ അസാന്നിധ്യം ചെറിയ കാലത്തേക്കാണെങ്കിലും കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കും. ഇനിയും കസ്റ്റഡിയിൽ വേണമെന്ന് തെളിയിക്കാൻ പ്രോസക്യൂഷന് കഴിഞ്ഞില്ലെന്നും വിധിപ്പകർപ്പിൽ പറയുന്നു.

ദിവ്യക്കെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിച്ചിരുന്നു. കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. പാർട്ടിയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്