Wild Elephant Attack: കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു

Wild Elephant Attack: കൂട്ടുക്കാരോടൊപ്പം രാത്രിയിൽ തേൻ എടുക്കാൻ പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Wild Elephant Attack: കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു

സെബാസ്റ്റ്യൻ

Published: 

14 Apr 2025 07:17 AM

തൃശ്ശൂർ: കേരളത്തിൽ വീണ്ടും കാട്ടാനക്കലി. അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയാണ് അപകടം. കൂട്ടുക്കാരോടൊപ്പം സെബാസ്റ്റ്യൻ രാത്രിയിൽ തേൻ എടുക്കാൻ പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

നിലവിൽ യുവാവിന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർ‌ട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്ഥാനത്ത് കാട്ടാന ആക്രമണം ദിവസംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ ആഴ്ചയും കാട്ടാന ആക്രമണത്തിൽ പാലക്കാട് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടിരുന്നു. യുവാവിന്റെ അമ്മയ്ക്കും പരിക്കേറ്റിരുന്നു.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം