AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

പ്രധാന അധ്യാപികയെ ക്ലാസിൽ കയറി തല്ലിയ കേസ്; യുവാവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ പ്രധാന അധ്യാപികയെ ക്ലാസിൽ കയറി തല്ലിയ പ്രദേശവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.

പ്രധാന അധ്യാപികയെ ക്ലാസിൽ കയറി തല്ലിയ കേസ്; യുവാവ് അറസ്റ്റിൽ
പ്രതി വിഷ്ണു നായർ (Image Courtesy: സ്ക്രീൻ ഗ്രാബ് ഇമേജ്)
Nandha Das
Nandha Das | Updated On: 15 Aug 2024 | 02:54 PM

 

പത്തനംതിട്ട: പ്രധാന അധ്യാപികയെ ക്ലാസിൽ കയറി തല്ലിയ കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ കൊഴിക്കുന്നം കെ.എച്ച്.എം.എൽ.പി.എസിലെ പ്രധാന അധ്യാപിക ഗീത രാജനെതിരെയാണ് പ്രതിയുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ, പ്രദേശവാസിയായ വിഷ്ണു നായരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ടാണ് സംഭവം ഉണ്ടായത്.

ബുധനാഴ്ച സ്കൂളിൽ പിടിഎ യോഗം കഴിഞ്ഞ ഉടനെയായിരുന്നു ഈ സംഭവം നടന്നത്. പ്രതി വിഷ്ണു ബഹളം വെച്ചുകൊണ്ട് ക്ലാസിൽ കയറിവന്ന് ആക്രമിക്കുകയായിരുന്നു. നേരത്തെ ജൂണിലും സമാനാമായ സംഭവം ഉണ്ടയായതായി ഗീത രാജൻ പറയുന്നു. ഇതിനെതിരെ അന്ന് പോലീസിലും വനിതാ സെല്ലിലും പഞ്ചായത്തിലുമെല്ലാം ഗീത പരാതി കൊടുത്തിരുന്നു. എന്നാൽ യുവാവിന് എന്തോ പ്രശനമുണ്ടെന്ന് കാട്ടി അവർ നടപടി സ്വീകരിക്കാൻ തയ്യാറായില്ല.

പ്രതി ബുധനാഴ്ച വീണ്ടും വന്നപ്പോൾ ഗീത പോലീസിനെ വിളിച്ചറിയിച്ചു. സംഭവം നടക്കുമ്പോൾ ഗീതയുടെ ഭർത്താവും സ്ഥലത്തുണ്ടായിരുന്നു. അദ്ദേഹം വിഷ്ണുവിനോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെങ്കിലും പ്രതി അസഭ്യം പറഞ്ഞു ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന്, പുറകോട്ട് മാറിനിൽക്കാൻ പറഞ്ഞ ഗീതയെ പ്രതി കരണത്തടിക്കുകയായിരുന്നു. ഗീത അടിയേറ്റ് വീഴുന്നത് കണ്ട് കുട്ടികളെല്ലാം ബഹളം വയ്ക്കാൻ തുടങ്ങിയപ്പോഴേക്കും പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.

READ MORE: ആഗസ്റ്റ് 15 മാത്രമല്ല, വരുന്ന ആഴ്ച ബെവ്കോ അവധി പിന്നെയുമുണ്ട്

ഇതേ സ്കൂളിലെ മുൻ വിദ്യാർത്ഥിയായിരുന്നു വിഷ്ണു എന്നാണ് ഗീത പറയുന്നത്. വർഷങ്ങള്ക്കു ശേഷം സ്കൂളിൽ വന്ന് പ്രശ്‌നം ഉണ്ടാക്കിയപ്പോഴാണ് ഇയാളെ പിന്നീട് കാണുന്നത്. കണ്ണിന് പരിക്കേറ്റ ഗീത പത്തനംതിട്ടയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ നിന്നും ചികിത്സതേടി.