സുഹൃത്തുക്കൾ തമ്മിൽ തർക്കം; തിരൂരിൽ യുവാവിനെ കുത്തിക്കൊന്നു

Young Man Stabbed To Death: തുഫൈലിന്റെ  വയറിന്റെ വലുതുഭാഗത്താണ് കുത്തേറ്റത്. ഉടൻ തന്നെ സഹോദരിയും നാട്ടുകാരും ചേർന്ന് തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുഹൃത്തുക്കൾ തമ്മിൽ തർക്കം; തിരൂരിൽ യുവാവിനെ കുത്തിക്കൊന്നു

കൊല്ലപ്പെട്ട തുഫൈൽ

Published: 

08 Aug 2025 | 06:18 AM

മലപ്പുറം: മലപ്പുറം തിരൂരിൽ യുവാവിനെ കുത്തിക്കൊന്നു. കാട്ടിലപ്പള്ളി സ്വ​ദേശി ചെറിയകത്ത് മനാഫിന്റെ മകൻ തുഫൈൽ (26) ആണ് കൊല്ലപ്പെട്ടത്. തിരുർ വാടിക്കലിലാണ് സംഭവം. സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് വിവരം.

കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. വാഹനത്തിന്റെ താക്കോൽ സംബന്ധിച്ച് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.  തുഫൈലിന്റെ  വയറിന്റെ വലുതുഭാഗത്താണ് കുത്തേറ്റത്. ഉടൻ തന്നെ സഹോദരിയും നാട്ടുകാരും ചേർന്ന് തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read:കൊച്ചി മെട്രോ ട്രാക്കിൽ നിന്നും താഴേക്ക് ചാടിയ യുവാവ് മരിച്ചു

സംഭവത്തെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് തുഫൈലിന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇതിനു ശേഷം അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. തുഫൈലിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം കാട്ടിലപ്പള്ളി ജുമാമസ്ജിദ് കബർസ്ഥാനിൽ സംസ്കരിക്കും. സഹോദരങ്ങൾ: സഫീന, അഫ്സൽ, ഫാസിൽ.

Related Stories
Twenty 20 Joins NDA: കേരള രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്‌! ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ
Mother -Daughter Death: ‘എന്റെ മകളെ ഉടുപ്പു പോലെ എറിഞ്ഞു; അപമാനഭാരം ഇനിയും സഹിക്കാൻ വയ്യ, മടുത്തു’: നോവായി അമ്മയും മകളും
Kerala Lottery Result: നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ ? ഭാഗ്യനമ്പർ ഇതാ…കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
Sabarimala Astrological Prediction: ശബരിമല ദേവപ്രശ്‌ന വിധി ശ്രദ്ധേയമാകുന്നു; 2014-ലെ പ്രവചനങ്ങൾ സ്വർണ്ണക്കൊള്ളക്കേസോടെ ചർച്ചകളിൽ
Deepak Death Case: ദീപക് ആത്മഹത്യ ചെയ്തത് മനം നൊന്ത്; ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്, ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും
Kerala Weather Update: മഴ പോയിട്ടില്ല, ചൂടും സഹിക്കണം; ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ, കാലാവസ്ഥ ഇങ്ങനെ…
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം