Youth Congress president: യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കാത്തതിലെ അതൃപ്തി പരസ്യമാക്കാൻ അബിൻ വര്‍ക്കി, ഇന്ന് മാധ്യമങ്ങളെ കാണും

Youth Congress Presidentship Controversy: സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് കോൺ​ഗ്രസിൽ പൊട്ടിത്തെറി. ഇതിനു പിന്നാലെ ഇന്ന് അബിൻ വർക്കിയുടെ വാർത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. ഇന്ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് വച്ചാണ് അബിൻ വർക്കി മാധ്യമങ്ങളെ കാണുന്നത്.

Youth Congress president: യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കാത്തതിലെ അതൃപ്തി പരസ്യമാക്കാൻ അബിൻ വര്‍ക്കി, ഇന്ന് മാധ്യമങ്ങളെ കാണും

Abin Varkey

Published: 

14 Oct 2025 07:13 AM

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് കോൺ​ഗ്രസിൽ പൊട്ടിത്തെറി. യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഒ ജെ ജനീഷിനെ നിയമിച്ചതിനെ ചൊല്ലി കടുത്ത എതിർപ്പാണ് ഐ ഗ്രൂപ്പിൽ നിലനിൽക്കുന്നത്. ഇതിനു പിന്നാലെ ഇന്ന് അബിൻ വർക്കിയുടെ വാർത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. ഇന്ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് വച്ചാണ് അബിൻ വർക്കി മാധ്യമങ്ങളെ കാണുന്നത്.

തന്നെ അധ്യക്ഷനാക്കാത്തതിലെ അതൃപ്തി അബിൻ വർക്കി പരസ്യമാക്കുമെന്നാണ് സൂചന. ഇങ്ങനെയാണെങ്കിൽ യൂത്ത് കോൺഗ്രസ് വലിയ പ്രതിസന്ധിയിലേക്ക് പോകും. തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമമാണ് ഇതെന്നാണ് അബിൻ വർക്കിയുടെ പരാതി. അബിൻ വർക്കിയെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് പരി​ഗണിക്കാത്തത് മാത്രമല്ല ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. നിലവിലുണ്ടായിരുന്ന വൈസ് പ്രസിഡൻ്റ് സ്ഥാനം തിരികെ എടുത്തു. പകരം രണ്ട് വർഷം മുൻപ് നിരസിച്ച ദേശീയ സെക്രട്ടറി സ്ഥാനം അടിച്ചേൽപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് ഒ.ജെ. ജനീഷിനെ സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചത്. 2013 മുതൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ജനീഷ്. കെ.സി വേണുഗോപാല്‍ പക്ഷക്കാരനായ ബിനു ചുള്ളിയിലിനെ പുതിയ വര്‍ക്കിങ് പ്രസിഡന്‍റായും നിയമിച്ചിട്ടുണ്ട്. അബിന്‍ വര്‍ക്കി, കെ.എം. അഭിജിത്ത് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

Also Read:ശബരിമലയില്‍ വീണ്ടും ‘രാഷ്ട്രീയപോരാട്ടം’; യുഡിഎഫിന്റ വിശ്വാസ സംരക്ഷണ യാത്ര ഇന്ന് മുതല്‍

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനായി അബിന്‍ വര്‍ക്കിയെ നിയമിക്കാൻ ഐ ഗ്രൂപ്പും ബിനു ചുള്ളിയിലിനായി കെ.സി ഗ്രൂപ്പും കെഎം അഭിജിത്തിന് വേണ്ടി എ ഗ്രൂപ്പും പോരാട്ടത്തിലായിരുന്നു. ഇതോടെയാണ് ഒജെ ജനീഷിന്‍റെ പേര് സമവായ നീക്കത്തില്‍ ഒന്നാമതെത്തിയത്. എന്നാൽ ഇതിൽ കടുത്ത എതിർപ്പാണ് രമേശ് ചെന്നിത്തലയ്ക്കുള്ളത്. സംഘടനാ തിരഞ്ഞെടുപ്പിൽ ഏറ്റവു കൂടുതൽ വോട്ട് നേടിയ വൈസ് പ്രസി‍ഡന്‍റ് അബിന്‍ വര്‍ക്കിയായതിനാല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്വാഭാവിക നീതി വേണമെന്ന വാദം രമേശ് ചെന്നിത്തല ഉയർത്തിയിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ