വാസ്തു പ്രകാരം ഈ ചെടികൾ വീട്ടിൽ നടാം; ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഉറപ്പ്! Malayalam news - Malayalam Tv9

Vastu Tips: വാസ്തു പ്രകാരം ഈ ചെടികൾ വീട്ടിൽ നടാം; ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഉറപ്പ്!

Published: 

29 Apr 2024 08:25 AM

വീടിനു ചുറ്റും ചെടികളും മരങ്ങളും നിൽക്കുന്നത് വളരെ മനോഹരമായ ഒരു കാഴ്ച്ചയാണ്. എന്നാൽ ഇതു മാത്രമല്ല പോസിറ്റീവ് എനർജിയും നൽകുമെന്നാണ് വാസ്തു പറയപ്പെടുന്നത്. അത്തരത്തിൽ വീടിന്റെ ഐശ്വര്യത്തിനായി നട്ടുവളർത്താവുന്ന ചെടികൾ ഏതെല്ലാമെന്ന് നോക്കാം.

1 / 8ക്രാസ്സുല- വാസ്തു ശാസ്ത്ര പ്രകാരം ക്രാസ്സുല ചെടി വീടിന് ഐശ്വര്യവും സമൃദ്ധിയും നൽകുന്ന ഒന്നാണ്. ഇത് വീടിന്റെ കിഴക്ക് അല്ലെങ്കിൽ വടക്ക് ദിശയിൽ നടുന്നത് ശുഭകരമായി പറയുന്നു. കൂടാതെ വീടിന്റെ പ്രധാന വാതിലിലും ഈ ചെടി നടാവുന്നതാണ്.

ക്രാസ്സുല- വാസ്തു ശാസ്ത്ര പ്രകാരം ക്രാസ്സുല ചെടി വീടിന് ഐശ്വര്യവും സമൃദ്ധിയും നൽകുന്ന ഒന്നാണ്. ഇത് വീടിന്റെ കിഴക്ക് അല്ലെങ്കിൽ വടക്ക് ദിശയിൽ നടുന്നത് ശുഭകരമായി പറയുന്നു. കൂടാതെ വീടിന്റെ പ്രധാന വാതിലിലും ഈ ചെടി നടാവുന്നതാണ്.

2 / 8

സ്‌നേക് പ്ലാന്റ്- വാസ്തു പ്രകാരം സ്‌നേക്പ്ലാന്റ് നടുന്നത് വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുന്നു. കുട്ടികളുടെ പഠനമുറിയിലും സ്വീകരണ മുറിയിലുമൊക്കെ അലങ്കാര ചെടിയായും സ്‌നേക്പ്ലാന്റ് വളർത്താവുന്നതാണ്.

3 / 8

ഷാമി ചെടി- വാസ്തു പ്രകാരം വീടിന്റെ പ്രധാന വാതിലിന്റെ ഇടതുവശത്ത് ഷാമി ചെടി നടുന്നത് വളരെ നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഈ സ്ഥലത്ത് ഷാമി ചെടി നട്ടാൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം എപ്പോഴും നിലനിൽക്കുന്നു. അതിനാൽ വീട്ടിൽ പണത്തിന് ഒരു കുറവുമുണ്ടാകില്ലെന്നും പറയപ്പെടുന്നു.

4 / 8

മാതളനാരകം- അതുപോലെ, പ്രധാന വാതിലിന്റെ വലതുവശത്തു മാതളനാരകം നടുന്നത് വ്യക്തിയെ ഭാഗ്യവാനാക്കുന്നു. പ്രധാന വാതിലിന്റെ വലതുവശത്ത് മാതളനാരകം നട്ടുപിടിപ്പിച്ചാൽ ലക്ഷ്മിദേവിയും കുബേരനും വീട്ടിലേക്ക് ആകർഷിക്കപ്പെടും.

5 / 8

മണിപ്ലാന്റ്- മണിപ്ലാൻ്റ് എല്ലാ വീടുകളിലും കണ്ടുവരുന്ന ഒന്നാണ്. എന്നാൽ മണി പ്ലാന്റ് ഉള്ള വീട്ടിൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. അതിനാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു.

6 / 8

മണി പ്ലാന്റുകൾ കൈമാറരുത്- നമ്മൾ ഒരിക്കലും മണി പ്ലാന്റ് കൈമാറരുതെന്നാണ് വാസ്തു ശാസ്ത്ര പ്രകാരം പറയുന്നത്. ഇത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ സാമ്പത്തിക വെല്ലുവിളികൾ നേരിടേണ്ടിവരും.

7 / 8

മണി പ്ലാന്റ് ഉണങ്ങരുത്- വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന മണി പ്ലാന്റ് ഉണങ്ങാൻ അനുവദിക്കക്കുന്നത് നല്ലതല്ല. അങ്ങനെയുണ്ടായാൽ വീട്ടിൽ മോശം സമയം ആരംഭിച്ചുവെന്നാണ് പറയുന്നത്.

8 / 8

ഈ ദിശയിൽ മണി പ്ലാന്റ് നടരുത്- വീടിന്റെ വടക്ക് കിഴക്ക് ദിശയിൽ മണി പ്ലാന്റ് നടരുതെന്നാണ് വാസ്തു ശാസ്ത്ര പ്രകാരം പറയുന്നത്. ഇത് കൂടുംബത്തിൻ്റെ വരുമാനത്തെ ദോഷകരമായി ബാധിക്കാം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്