AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kanchipuram Saree vs Kanjivaram Saree: കാഞ്ചീപുരമോ കാഞ്ചീവരമോ? ഏതാണ് യഥാർത്ഥ പട്ട്; കല്ല്യാണപട്ടിന് പിന്നിലെ സത്യം ഇതോ

Difference Between Kanchipuram Saree And Kanjivaram Saree: യഥാർത്ഥ കാഞ്ചിപുരം സാരി അതിന്റെ നിറവും അലങ്കാരപ്പണികളും നോക്കി തിരിച്ചറിയാനാകും എന്നാണ് പറയപ്പെടുന്നത്. സൂര്യൻ, ചന്ദ്രൻ, രഥങ്ങൾ, മയിലുകൾ, തത്തകൾ, അ‌രയന്നം, സിംഹം, ആന, താ‌മര, ഇല എന്നീ പ്രകൃതിയോടും പുരാണങ്ങളോടും സാമ്യമുള്ള അലങ്കാരപ്പണികളാണ് സാധാരണയായി കാഞ്ചിപുരം സാരികളിൽ കാണാറുള്ളത്.

Kanchipuram Saree vs Kanjivaram Saree: കാഞ്ചീപുരമോ കാഞ്ചീവരമോ? ഏതാണ് യഥാർത്ഥ പട്ട്; കല്ല്യാണപട്ടിന് പിന്നിലെ സത്യം ഇതോ
Kanchipuram Saree Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 18 Jun 2025 16:53 PM

ഇന്ത്യയിലെ ആയിരം ക്ഷേത്രങ്ങളുടെ ന​ഗരം എന്നറിയപ്പെടുന്ന തമിഴ്നാട്ടിലെ കാഞ്ചീപുരത്തെത്തിയാൽ ആകെയൊരു പട്ടിൻ്റെ മണമാണ്. കാഞ്ചീപുരം എന്ന് പറയുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യെ ഓടിയെത്തുന്നത് കാഞ്ചീപുരത്തിൻ്റെ സ്വന്തം പട്ടുസാരികളാണ്. യഥാർത്ഥ പട്ടായും കല്ല്യാണപട്ടായും കണക്കാക്കുന്ന ഇവയുടെ ഓരോ നൂലിഴകളിലും ആ നാടിൻ്റെ സംസ്കാരം തുളുമ്പുന്ന മഹത്വമുണ്ട്. എന്നാൽ പട്ടിൻ്റെ മാത്രം നാടല്ല കാഞ്ചീപുരം, സമ്പന്നമായ സംസ്കാരവും പരമ്പരാഗതമായി കൈമാറിക്കിട്ടിയ വാസ്തുവിദ്യകളുടെ നേർക്കാഴ്ചകളും എല്ലാം നിറഞ്ഞ ഈ നാട്.

നമ്മളിൽ ചിലരുടെയെങ്കിലും ഉള്ളിൽ ഉയരുന്ന ചോദ്യമാണ്, കാഞ്ചീപുരം സാരിയും കാഞ്ചാവരവും ഒന്നാണോ എന്നത്. എന്നാൽ കേട്ടോളൂ, കാഞ്ചീപുരം സാരിയും കാഞ്ചീവരം സാരിയും ഒന്നുതന്നെയാണ്. രണ്ട് പേരുകളും തമിഴ്‌നാട്ടിലെ കാഞ്ചീപുരം എന്ന ​നാട്ടിൽ നിന്ന് തന്നെ ഉത്ഭവിച്ചതുമാണ്. കാഞ്ചീപുരം എന്ന വാക്കിൽ നിന്ന് ഉരിതിരിഞ്ഞ മറ്റൊരു വാക്ക് മാത്രമാണ് കാഞ്ചീവരം. പേരിലെ വ്യത്യാസം സാരികളിൽ ഉണ്ടാകാറില്ല. അവയുടെ ​ഗുണത്തിലും നെയ്ത്തിലും എന്നും പരമ്പരാ​ഗതമായ ശൈലി തന്നെയാണ് പിന്തുടരുന്നത്.

400 വർഷത്തിൻ്റെ പാരമ്പര്യവും പഴമയുമാണ് ഈ പട്ടിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. മൾബറി ചെടികളിലെ പട്ടുനൂൽ പുഴുവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പട്ടുകൊണ്ടാണ് ഇവ നിർമ്മിക്കുന്നത്. കാഞ്ചീപുരം സാരികൾ സാധാരണയായി പ്രകൃതി, ക്ഷേത്ര വാസ്തുവിദ്യ, ഹിന്ദു പുരാണങ്ങളിലെ കഥാപാത്രങ്ങൾ, കഥകൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ ചെയ്യുന്നത്.

ആദ്യകാല ഹൈന്ദവ ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന സാത്തിക എന്ന പുരാതന വസ്ത്രത്തിൽ നിന്നാണ് സാരി എന്ന പേര് തന്നെ ഉത്ഭവിച്ചത്. ഇന്ത്യയിലെ ഓരോ പ്രദേശത്തും പ്രത്യേക സാരികളും ഡിസൈനുകളും അതിനുപയോ​ഗിക്കുന്ന മെറ്റീരിയലും എല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ സാരിപ്രേമികളിൽ പലർക്കും എന്നും പ്രിയം കാഞ്ചീപുരത്തോട് തന്നെയാണ്. പട്ടുനൂലും സ്വർണനൂലും ഇഴചേരുന്ന കാഞ്ചിപുരം സാരി നെയ്തെടുക്കാൻ കുറഞ്ഞത് 10 ദിവസമോ ഒരുമാസം വരെ വേണ്ടി‌വന്നേക്കാം.

എന്നാൽ പവിത്രപട്ടുകൾ നെയ്തെടുക്കാനുള്ള പട്ടുനൂൽ ‌കർണാടകയിൽ നിന്നാണ് കാഞ്ചിപുരത്ത് എത്തിക്കുന്നത്. ഗുജറാത്തിൽ നിന്നാണ് സ്വ‌ർ‌ണ നൂലുകൾ എത്തിക്കുന്നത്. മറ്റ് സാരികളെ അപേക്ഷിച്ച് അല്പം ഭാരമേറിയതാണ് കാഞ്ചിപുരം സാരി. ഏകദേശം രണ്ട് കിലോ വരെ ഒരു സാ‌രിക്ക് ഭാരമുണ്ടാകാറുണ്ട്. സാരിയും അതിന്റെ കസവ് ബോർഡറും വെവ്വേറെ നെയ്തെടുത്ത് പിന്നീട് അവ കൂട്ടിചേർക്കുന്നു. ഒരിക്കലും കേടുപാടുകൾ വരാത്ത തരത്തിൽ അതീവ സൂക്ഷമതയോടെയാണ് ഇവ കൂട്ടിച്ചേർക്കുന്നത്.

യഥാർത്ഥ കാഞ്ചിപുരം സാരി അതിന്റെ നിറവും അലങ്കാരപ്പണികളും നോക്കി തിരിച്ചറിയാനാകും എന്നാണ് പറയപ്പെടുന്നത്. സൂര്യൻ, ചന്ദ്രൻ, രഥങ്ങൾ, മയിലുകൾ, തത്തകൾ, അ‌രയന്നം, സിംഹം, ആന, താ‌മര, ഇല എന്നീ പ്രകൃതിയോടും പുരാണങ്ങളോടും സാമ്യമുള്ള അലങ്കാരപ്പണികളാണ് സാധാരണയായി കാഞ്ചിപുരം സാരികളിൽ കാണാറുള്ളത്.