Amoebic Meningoencephalitis: മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു പകരില്ല, അമീബിക് മസ്തിഷ്കജ്വരത്തെപ്പറ്റി അറിയേണ്ടതെല്ലാം
Amoebic Meningoencephalitis, Not Spread from Person to Person: ഈ രോഗത്തിന് 97% വരെ മരണനിരക്കുണ്ട്. കൊച്ചുകുട്ടികളിൽ തലയോട്ടിക്ക് കട്ടി കുറവായതിനാൽ രോഗസാധ്യത കൂടുതലാണ്.

Kerala Amoebic Meningoencephalitis (1)
കൊച്ചി: സംസ്ഥാനത്ത് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, രോഗകാരണമാകുന്ന അമീബ ശരീരത്തിൽ പ്രവേശിക്കുന്ന വഴികളെക്കുറിച്ച് ആരോഗ്യ വിദഗ്ധർ വിശദമായ പഠനങ്ങൾ നടത്തുന്നു. സാധാരണയായി ജലത്തിലൂടെയാണ് രോഗം പകരുന്നതെന്ന ധാരണ നിലനിൽക്കെ, വായുവിലൂടെ അമീബ ബാധിക്കാൻ സാധ്യതയുണ്ടോ എന്നും വിദഗ്ധർ പരിശോധിക്കുന്നുണ്ട്. അമേരിക്കയിൽ ഉൾപ്പെടെ ഈ വിഷയത്തിൽ പുറത്തുവന്ന റിപ്പോർട്ടുകളും വിലയിരുത്തുന്നു.
നിലവിൽ ചികിത്സയിലുള്ള രോഗികൾക്ക് സാധാരണ രീതിയിൽ രോഗം ബാധിച്ചതായി കാണാത്തതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്. നൈഗ്ലേരിയ ഫൗളരി എന്ന അമീബ മൂക്കിലൂടെ തലച്ചോറിൽ പ്രവേശിച്ച് രോഗമുണ്ടാക്കുന്നുവെന്നായിരുന്നു ഇതുവരെയുള്ള പൊതുധാരണ. എന്നാൽ, പുതിയ രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്തതിനാൽ മറ്റ് സാധ്യതകൾ കണ്ടെത്താൻ ശ്രമം നടക്കുന്നു.
Also Read:പോക്കറ്റ് കാലിയാകാതെ വിശപ്പടക്കാം; പത്ത് രൂപയ്ക്ക് പ്രാതലൊരുക്കി ‘ഗുഡ്‌മോണിങ് കൊല്ലം’
രോഗത്തെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ
- ‘ബ്രെയിൻ ഈറ്റിങ് അമീബ’ എന്നറിയപ്പെടുന്ന നൈഗ്ലേരിയ ഫൗളരിയാണ് രോഗത്തിന് പ്രധാന കാരണം. അകാന്തമീബ, സാപ്പിനിയ, ബാലമുത്തിയ തുടങ്ങിയ മറ്റ് അമീബകളും രോഗം വരുത്താം.
- കുളങ്ങൾ, തടാകങ്ങൾ, നദികൾ എന്നിവിടങ്ങളിലെ വെള്ളത്തിലൂടെയാണ് അമീബ സാധാരണയായി മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.
- രോഗബാധയുണ്ടായി 1-9 ദിവസങ്ങൾക്കുള്ളിൽ തലവേദന, പനി, ഓക്കാനം, ഛർദി, ജെന്നി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. പിന്നീട് അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവയും ഉണ്ടാകാം.
- ഈ രോഗത്തിന് 97% വരെ മരണനിരക്കുണ്ട്. കൊച്ചുകുട്ടികളിൽ തലയോട്ടിക്ക് കട്ടി കുറവായതിനാൽ രോഗസാധ്യത കൂടുതലാണ്.
- ചൂടുള്ള വെള്ളത്തിൽ വളരാൻ സാധ്യത കൂടുതലുള്ളതിനാൽ വേനൽക്കാലത്താണ് രോഗബാധ വർധിക്കുന്നത്.