Banana Peel For Hair: പഴം തിന്ന് തൊലി കളയണ്ട! മുടി വളർച്ച വർദ്ധിപ്പിക്കാൻ പഴത്തൊലി ഉപയോഗിക്കാം ഇങ്ങനെ

Banana Peel For Hair Growth: ആരോഗ്യമുള്ള മുടിക്ക് കാരണമാകുന്ന ഒന്നിലധികം പോഷകങ്ങൾ പഴത്തൊലിയിൽ അടങ്ങിയിട്ടുണ്ട്. പഴത്തൊലിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും തലയോട്ടിയിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും, പൊട്ടൽ കുറയ്ക്കുകയും ചെയ്യുന്നു.

Banana Peel For Hair: പഴം തിന്ന് തൊലി കളയണ്ട! മുടി വളർച്ച വർദ്ധിപ്പിക്കാൻ പഴത്തൊലി ഉപയോഗിക്കാം ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

16 May 2025 09:49 AM

പഴം കഴിച്ചിട്ട് അതിൻ്റെ തൊലി വലിച്ചെറിയുന്നത് നമ്മുടെ ശീലമാണ്. പ്രത്യേകിച്ച് ഉപയോ​ഗമൊന്നും ഇല്ലലോ എന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഈ പഴത്തൊലു മുടിക്കും ചർമ്മത്തിനും നല്ലതാണെന്ന കാര്യം എത്രപേർക്ക് അറിയാം. മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രകൃതിദത്ത പരിഹാരമാണ് പഴത്തൊലി. വാഴപ്പഴം ഉപയോ​ഗിച്ച് മുടിയിൽ മാസ്ക് തയ്യാറാക്കാറുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി6, സി തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ പഴത്തൊലി തലയോട്ടിയെ പോഷിപ്പിക്കാനും, രോമകൂപങ്ങളെ ശക്തിപ്പെടുത്താനും, മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും.

ആരോഗ്യമുള്ള മുടിക്ക് കാരണമാകുന്ന ഒന്നിലധികം പോഷകങ്ങൾ പഴത്തൊലിയിൽ അടങ്ങിയിട്ടുണ്ട്. പഴത്തൊലിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും തലയോട്ടിയിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും, പൊട്ടൽ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇവയിലെ മഗ്നീഷ്യം തലയോട്ടിയിൽ മികച്ച രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

മുടി വളർച്ചയ്ക്ക് പഴത്തൊലി എങ്ങനെ ഉപയോഗിക്കാം

വാഴപ്പഴത്തോൽ ഹെയർ മാസ്ക്

ചേരുവകൾ: 1 പഴുത്ത വാഴപ്പഴത്തൊലി 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ 1 ടേബിൾസ്പൂൺ തേൻ

പഴത്തൊലി, വെളിച്ചെണ്ണ, തേൻ എന്നിവ ചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടുക, വേരുകളിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തിൽ മസാജ് ചെയ്യുക. നിങ്ങളുടെ മുടി ഒരു ഷവർ ക്യാപ്പ് കൊണ്ട് മൂടി 30–45 മിനിറ്റ് മാസ്ക് വയ്ക്കുക.

പഴത്തൊലി വെള്ളം

1 വാഴപ്പഴത്തോൽ 2 കപ്പ് വെള്ളം ഒഴിച്ച് 10–15 മിനിറ്റ് വെള്ളത്തിൽ തിളപ്പിക്കുക. ശേഷം ഈ വെള്ളം തണുക്കാൻ അനുവദിക്കുക, തുടർന്ന് ദ്രാവകം അരിച്ചെടുക്കുക. ഷാംപൂ ചെയ്ത ശേഷം അവസാനമായി കഴുകാൻ പഴത്തൊലി ചേർത്ത വെള്ളം ഉപയോഗിക്കുക.

 

വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്