Grapes: വിഷാംശം പേടിക്കാതെ കഴിക്കാം, മുന്തിരി കഴുകേണ്ടത് ഇങ്ങനെ

How to Remove Pesticides from Grapes: മുന്തിരിയുടെ തൊലി വളരെ നേർത്തതായതിനാൽ വെറുതെ വെള്ളത്തിൽ കഴുകുന്നത് കൊണ്ട് മാത്രം ഈ വിഷാംശങ്ങൾ പൂർണ്ണമായും മാറില്ല. എന്നാൽ വൃത്തിയാക്കുമ്പോൾ ചില തന്ത്രങ്ങൾ പ്രയോ​ഗിച്ചാൽ അപകടമില്ലാതെ മുന്തിരി കഴിക്കാൻ സാധിക്കും.

Grapes: വിഷാംശം പേടിക്കാതെ കഴിക്കാം, മുന്തിരി കഴുകേണ്ടത് ഇങ്ങനെ

പ്രതീകാത്മക ചിത്രം

Updated On: 

03 Mar 2026 | 12:18 PM

മുന്തിരി ഇഷ്ടമില്ലാത്തതായി ആരും തന്നെയുണ്ടാകില്ല. പക്ഷേ ഇവയിലെ വിഷാംശയങ്ങൾ വലിയൊരു വെല്ലുവിളി തന്നെയാണ്. വിപണിയിൽ നിന്ന് വാങ്ങുന്ന മുന്തിരിയിൽ ഏറ്റവും കൂടുതൽ കീടനാശിനി പ്രയോഗം നടക്കാൻ സാധ്യതയുണ്ട്. മുന്തിരിയുടെ തൊലി വളരെ നേർത്തതായതിനാൽ വെറുതെ വെള്ളത്തിൽ കഴുകുന്നത് കൊണ്ട് മാത്രം ഈ വിഷാംശങ്ങൾ പൂർണ്ണമായും മാറില്ല. എന്നാൽ വൃത്തിയാക്കുമ്പോൾ ചില തന്ത്രങ്ങൾ പ്രയോ​ഗിച്ചാൽ അപകടമില്ലാതെ മുന്തിരി കഴിക്കാൻ സാധിക്കും.

 

മുന്തിരി എങ്ങനെ കഴുകാം?

 

  • മുന്തിരി വൃത്തിയായി കഴുകാൻ പല വഴികളുണ്ട്. അതിൽ ആദ്യത്തേത്, മുന്തിരി പാത്രത്തിലെടുത്ത് ടാപ്പിൽ നിന്നു ഒഴുകി വീഴുന്ന വെള്ളത്തിന്റെ ചുവട്ടിൽ 30–40 സെക്കന്റ് നേരം വച്ച് ഉരസി കഴുകാം.

 

  • ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ ഒന്നോ രണ്ടോ ടീസ്പൂൺ ഉപ്പ് ചേർക്കുക. ഈ ലായനിയിൽ മുന്തിരി 10 മുതൽ 15 മിനിറ്റ് വരെ മുക്കിവെക്കുക. ഉപ്പിന് കീടനാശിനികളെ അലിയിച്ചു കളയാനുള്ള കഴിവുണ്ട്. ശേഷം നല്ല വെള്ളത്തിൽ ഒന്നുകൂടി കഴുകിയെടുക്കാം.

 

  • 1 ലിറ്റർ വെള്ളത്തിൽ 1 ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. നന്നായി ഇളക്കുക. മുന്തിരി 10–15 മിനിറ്റ് കുതിർക്കുക. ബേക്കിങ്ങ് സോഡ മുന്തിരിയിലുള്ള കീടനാശിനിയുടെ രാസപദാർഥങ്ങളെ തകർക്കാൻ സഹായിക്കും. ശേഷം വീണ്ടും പച്ചവെള്ളത്തിൽ കഴുകാം.

ALSO READ: ചായയും ബിസ്കറ്റും കഴിച്ച് ദിവസം തുടങ്ങുന്നവരാണോ? കുടലിൻ്റെ ആരോഗ്യം ഇനി നോക്കണ്ട

 

  • മൂന്ന് ഭാഗം വെള്ളത്തിന് ഒരു ഭാഗം വിനാഗിരി എന്ന കണക്കിൽ മിശ്രിതം തയ്യാറാക്കുക. ഈ വെള്ളത്തിൽ മുന്തിരി 5-10 മിനിറ്റ് വെക്കുക. വിനാഗിരിയുടെ ഗന്ധം മാറാനായി വീണ്ടും പച്ചവെള്ളത്തിൽ നന്നായി കഴുകുക.

 

  • മുന്തിരിയുടെ തണ്ടുകൾക്കിടയിലും മറ്റും അഴുക്കും മെഴുകും (Wax) ഇരിക്കാൻ സാധ്യതയുണ്ട്. ഒരു വലിയ പാത്രത്തിലിട്ട് വെള്ളം വേഗത്തിൽ ഇളക്കുകയോ അല്ലെങ്കിൽ വളരെ മൃദുവായ ബ്രഷ് ഉപയോഗിച്ച് തടവുകയോ ചെയ്യുന്നത് ഇവ നീക്കാൻ സഹായിക്കും.

 

അതേസമയം ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. മുന്തിരി വാങ്ങിയ ഉടനെ കഴുകി വെക്കുന്നത് അവ വേഗത്തിൽ ചീഞ്ഞുപോകാൻ കാരണമാകും. കഴിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം മുകളിൽ പറഞ്ഞ രീതിയിൽ വൃത്തിയാക്കുക. മുന്തിരി കുലകളിൽ നിന്ന് ഓരോന്നായി അടർത്തി മാറ്റിയ ശേഷം കഴുകുന്നതാണ് കൂടുതൽ നല്ലത്.

Follow Us
മാങ്ങാണ്ടി അച്ചാർ ഉണ്ടാക്കാം; കിടു ടേസ്റ്റ് ആണ്
42 ലും തിളങ്ങുന്ന സൗന്ദര്യരഹസ്യം വെളിപ്പെടുത്തി തൃഷ
വളരെ സിമ്പിള്‍; ഇങ്ങനെ ചെയ്താല്‍ തക്കാളി ചീഞ്ഞുപോകില്ല
സ്നേക്ക് പ്ലാന്റ് വളർത്തിയാൽ പാമ്പ് വരുമോ?
ആരോഗ്യ-കലാ മേള 'ആരോഗ്യം ആനന്ദം' പത്തനംതിട്ട ഫെസ്റ്റിൻ്റെ ഭാഗമായി ആശാ ശരത് അവതരിപ്പിച്ച അപരാജിത നൃത്ത സന്ധ്യ
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി നടന്ന അന്നദാനം; ചോറു വിളമ്പി നല്‍കി വികെ പ്രശാന്ത് എംഎല്‍എ
ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തിയ പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍
മസനഗുഡി വനത്തിലെ മനോഹരമായ കാഴ്ച