Brain-eating amoeba: കൊന്നാലും മരിക്കാത്ത അമീബ… കേരളത്തിലെ കുളങ്ങളിൽ ആരുമറിയാതെ കഴിയുന്നത് ഇങ്ങനെ

Brain-eating amoeba – Naegleria fowleri: നമ്മുടെ ജലാശയങ്ങളിൽ അമീബ ഉണ്ടെങ്കിൽ ഇത്രനാൾ എന്തുകൊണ്ട് രോഗം വന്നില്ല എന്ന് സംശയം പലർക്കും ഉണ്ടാകും. എല്ലാ ജലാശയങ്ങളിലും അമീബ ഉണ്ടാകാം പക്ഷേ ഇത് പലപ്പോഴും നിഷ്ക്രിയമായ രീതിയിൽ അല്ലെങ്കിൽ പ്രവർത്തനമില്ലാതെ നിർജീവമായ അവസ്ഥയിലായിരിക്കും.

Brain-eating amoeba: കൊന്നാലും മരിക്കാത്ത അമീബ... കേരളത്തിലെ കുളങ്ങളിൽ ആരുമറിയാതെ കഴിയുന്നത് ഇങ്ങനെ

Amoeba Cycle

Published: 

24 Sep 2025 16:51 PM

കൊച്ചി: കേരളത്തിൽ ഭീതി പടർത്തുകയാണ് ഇപ്പോൾ അമീബിക് മസ്തിഷ്കജ്വരം. വർഷങ്ങളായി പല അവസരങ്ങളിലും ഈ രോഗം പലർക്കും വന്നിട്ടുണ്ടെങ്കിലും ഇത് ഇത്ര വ്യാപകമായി വരുന്നത് അപൂർവ്വമാണ്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിയതോടെ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് വന്നതോടെ വൈറസ് ബാധയുടെ ഭീകരത നമുക്കെല്ലാം മനസ്സിലായിട്ടുണ്ട്. പലതരത്തിലുള്ള ബാക്ടീരിയൽ രോഗങ്ങളും നമുക്ക് വരാറുണ്ട്. എന്നാൽ എന്താണ് ഈ അമീബ എന്ന് ഇപ്പോൾ പലർക്കും മനസ്സിലായിട്ടില്ല.

 

രൂപമില്ലാത്ത ഒരു ഏകകോശജീവി

 

സ്കൂൾ ക്ലാസുകളിൽ വരച്ചു പഠിച്ച രൂപമില്ലാത്ത ഒരു ഏകകോശജീവി എന്നതിനപ്പുറം ഭീകരനാണ് അമീബ എന്ന് ഇപ്പോൾ നമുക്കറിയാം. ഇത് മൂക്കിലൂടെ ആണ് പടരുന്നതെന്നും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരില്ല എന്നതും തിരിച്ചറിഞ്ഞു കഴിഞ്ഞു. കേരളത്തിലെ ഒട്ടുമിക്ക കുളങ്ങളിലും ജലാശയങ്ങളിലും അമീബ ഉണ്ട് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയുണ്ടായി.

അതൊരു ഭീതി നിറയ്ക്കുന്ന പ്രസ്താവന ആയിരുന്നു. എന്ത് വിശ്വസിച്ചു കുളങ്ങളിൽ കുളിക്കും കിണറ്റിലെ വെള്ളത്തിലും ഇതേ പ്രശ്നം ഉണ്ടാകില്ലേ? അപ്പോൾ ടാപ്പ് വാട്ടറിലും അമീബയുടെ സാന്നിധ്യം ഉണ്ടാകുമോ ? തുടങ്ങിയ സംശയങ്ങളാണ് ഇപ്പോൾ വരുന്നത്.

 

എന്താണ് അമീബ

 

ഒരു തരം സൂക്ഷ്മജീവിയാണ് അമീബ. ഇത് ഒരു കോശം മാത്രമുള്ള ജീവിയാണ്. അമീബയ്ക്ക് പ്രത്യേക ആകൃതിയില്ല. ഇതിന് സഞ്ചരിക്കാനും ഭക്ഷണം കഴിക്കാനും സഹായിക്കുന്ന താൽക്കാലികമായ കോശഭാഗങ്ങളുണ്ട്, ഇതിനെയാണ് കപടപാദങ്ങൾ (pseudopods) എന്ന് വിളിക്കുന്നത്. ശുദ്ധജലത്തിലും ഈർപ്പമുള്ള മണ്ണിലുമൊക്കെയാണ് ഇവ സാധാരണയായി കാണപ്പെടുന്നത്.

 

Also read – ഷു​ഗർ കട്ട് നല്ലതു തന്നെ… തുടർച്ചയായി ഒരു മാസം ചെയ്താൽ സംഭവിക്കുന്നത് ….

 

ഇത്രനാൾ എന്തുകൊണ്ട് രോഗം വന്നില്ല

 

നമ്മുടെ ജലാശയങ്ങളിൽ അമീബ ഉണ്ടെങ്കിൽ ഇത്രനാൾ എന്തുകൊണ്ട് രോഗം വന്നില്ല എന്ന് സംശയം പലർക്കും ഉണ്ടാകും. എല്ലാ ജലാശയങ്ങളിലും അമീബ ഉണ്ടാകാം പക്ഷേ ഇത് പലപ്പോഴും നിഷ്ക്രിയമായ രീതിയിൽ അല്ലെങ്കിൽ പ്രവർത്തനമില്ലാതെ നിർജീവമായ അവസ്ഥയിലായിരിക്കും. മോശം സാഹചര്യങ്ങളിൽ അമീബ സ്വയം ഒരു സിസ്റ്റ് രൂപപ്പെടുത്തുകയും ആ സിസ്റ്റ് രൂപത്തിൽ കുളങ്ങളുടെ അടുത്തട്ടിലും ചെളിയിലും എല്ലാം പുതഞ്ഞിരിക്കുകയും ചെയ്യും. കൃത്യമായ സാഹചര്യം വരുമ്പോൾ ഇത് വീണ്ടും പഴയപോലെ സജീവമാകുന്നു. കാലാവസ്ഥ മാറുന്നതനുസരിച്ച് രോ​ഗം പടരുന്നതിന്റെ കാരണവും ഇതുതന്നെ

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും