Onam 2025:പുളിയിലക്കര സെറ്റും മുണ്ടും മുതൽ ബോഹോ സ്റ്റൈൽ വരെ! ഈ ഓണത്തിന് ട്രെന്‍ഡാകാന്‍ ഏതു തിരഞ്ഞെടുക്കും
Onam 2025 Outfit: ഇത്തവണത്തെ ഓണാഘോഷങ്ങളിൽ തിളങ്ങാൻ സിംപിൾ സാരി ലുക്ക് മുതൽ ബോഹോ സ്റ്റൈൽ വരെയാണ് എത്തിയിരിക്കുന്നത്. അത് എന്തൊക്കെ എന്ന് പരിചയപ്പെടാം.

Onam Outfit
തിരുവോണം എത്താൻ ഇനി ദിവസങ്ങൾ മാത്രം. മിക്ക വീടുകളിലും ഓണത്തിന്റെ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കോളേജിലും സ്കൂളുകളിലും ഓഫീസിലുമൊക്കെ ഓണാഘോഷത്തിന്റെ തിരക്കിലാണ്. ഈ ദിവസങ്ങളിൽ സ്ത്രീകളെ സംബന്ധിച്ച് എന്ത് ഉടുക്കും എന്ന ചർച്ചകളാണ് പ്രധാനം. മലയാളികളുടെ ദേശീയ ഉത്സവമായത് കൊണ്ട് തന്നെ മലയാളി മങ്ക ആകാൻ പൊതുവെ സെറ്റ് സാരിയാണ് എല്ലാവരും തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇന്ന് വിപണിയിൽ വ്യത്യസ്തമായ ഓണം ഔട്ട്ഫിറ്റാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇത്തവണത്തെ ഓണാഘോഷങ്ങളിൽ തിളങ്ങാൻ സിംപിൾ സാരി ലുക്ക് മുതൽ ബോഹോ സ്റ്റൈൽ വരെയാണ് എത്തിയിരിക്കുന്നത്. അത് എന്തൊക്കെ എന്ന് പരിചയപ്പെടാം.
സെറ്റും മുണ്ടിലും കസവ് സാരിയിലും വ്യത്യസ്ത ഡിസൈനുകളുമായാണ് വിപണിയില്‍ ഇത്തവണ എത്തിയിരിക്കുന്നത്. എന്നാൽ പുതു തലമുറ പഴയ ഫാഷന്‍ സങ്കല്‍പ്പങ്ങളിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്. ഇതിൽ ഏറ്റവും കൂടുതല്‍ ഹിറ്റാകുന്നത് പുളിയിലക്കര സെറ്റും മുണ്ടും ആണ്. പല നിറങ്ങളില്‍ നേര്‍ത്ത കരയുള്ള ഈ സെറ്റും മുണ്ടും പഴമയുടെ പ്രൗഡിയും ഭംഗിയും നല്‍കുന്നതാണ്. ഇപ്പോള്‍ വളരെ ട്രെന്‍ഡിങ് ആണ് ഈ വിഭാഗത്തിലുള്ള സാരികള്‍. അതില്‍ തന്നെ കറുത്ത കരയുള്ള സെറ്റിനും മുണ്ടിനുമാണ് ഏറ്റവും ഡിമാന്‍ഡുള്ളത്.
Also Read:ഇതുവരെ പറഞ്ഞത് പോലല്ല! അനിഴമായി, ആശംസകള്‍ കാര്യമായി തന്നെ പറയണം
മിക്കവരും സെറ്റ് സാരിയാണ് ഓണത്തിനു തിരഞ്ഞെടുക്കുന്നത്. ഇത്തവണത്തെ ഓണത്തിനു സെറ്റ് സാരിയിൽ സിംപിളായി തിളങ്ങാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. പ്രത്യേകിച്ചും യുവ തലമുറ. ഇതിനായി വർക്കുകളില്ലാത്ത ബ്ലൗസും ഒപ്പം ട്രെഡീഷ്ണൽ മാലയും കമ്മലും ചേർന്നാൽ തനിനാടൻ മലയാളി മങ്കയാകും.
സെറ്റ് സാരിക്ക് പുറമെ ഇന്ന് മിക്കവരും തിരഞ്ഞെടുക്കുന്ന ഒന്നാണ് ദാവണി. ഈ ഓണത്തിന് ട്രെൻഡാകാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ദാവണി. സാരി ഉടുക്കാൻ സമയം ഇല്ലാത്തവർക്കും അൽപം വ്യത്യസ്ത ലുക്കുകൾ ട്രൈ ചെയ്യാൻ താൽപര്യമുള്ളവർക്കും കസവു ദാവണികൾ തിരഞ്ഞെടുക്കാം. ഇന്ന് എല്ലാവരും വ്യത്യസ്തമായ തുണികൾ തിരഞ്ഞെടുത്ത് സ്റ്റിച്ച് ചെയ്യാറാണ് പതിവ്.
ട്രെഡീഷ്ണൽ ലുക്കിന് അൽപം മോഡേൺ ടച്ച് നൽകാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റുന്ന ഒന്നാണ് ബോഹോ സ്റ്റൈലിൽ കേരള സാരി. കേരള കസവു സാരിക്ക് അതേ മെറ്റീരിയലിൽ തന്നെ നീളമുള്ള ഓവർ കോട്ടും ബോഹോ അക്സസറീസും നൽകാം.