Weight Loss: വണ്ണം കുറയ്ക്കണം, കഴിക്കേണ്ടത് ചിക്കനോ മുട്ടയോ?
Chicken vs Eggs: ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ വളരെ പ്രധാനമാണ്. ചിക്കനും മുട്ടയും ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ സ്രോതസ്സുകളാണ്, എന്നാൽ ഇവയ്ക്ക് ഓരോന്നിനും അതിന്റേതായ ഗുണങ്ങളുണ്ട്.

പ്രതീകാത്മക ചിത്രം
അമിതവണ്ണം, പ്രതിരോധശേഷി ഇല്ലായ്മ, അലർജി തുടങ്ങിയ നിരവധി പ്രശ്നങ്ങളാൽ വലയുന്നവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുകയാണ്. ഭക്ഷണക്രമത്തിൽ വന്ന മാറ്റമാണ് ഇതിന് പ്രധാനകാരണം. ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉപേക്ഷിച്ച് ജങ്ക്ഫുഡിന് പുറകെ പോകുന്നവർക്ക് ഭാവിയിൽ വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും. ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ വളരെ പ്രധാനമാണ്. ചിക്കനും മുട്ടയും ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ സ്രോതസ്സുകളാണ്, എന്നാൽ ഇവയ്ക്ക് ഓരോന്നിനും അതിന്റേതായ ഗുണങ്ങളുണ്ട്.
ശരീരഭാരം കുറയ്ക്കാൻ മുട്ടയോ ചിക്കനോ?
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മുട്ടയാണ് പലപ്പോഴും കൂടുതൽ അനുയോജ്യം. ഒരു പുഴുങ്ങിയ മുട്ടയിൽ ഏകദേശം 70-80 കലോറി മാത്രമേയുള്ളൂ. മുട്ട കഴിക്കുന്നത് വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും അനാവശ്യമായ വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. മുട്ടയിലെ പോഷകങ്ങൾ ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
പേശിബലത്തിന്
പേശികൾ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ചിക്കൻ (പ്രത്യേകിച്ച് ചിക്കൻ ബ്രെസ്റ്റ്) ആണ് മികച്ചത്. മുട്ടയെ അപേക്ഷിച്ച് ചിക്കനിൽ പ്രോട്ടീന്റെ അളവ് കൂടുതലാണ്. 100 ഗ്രാം ചിക്കൻ ബ്രെസ്റ്റിൽ ഏകദേശം 31 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തൊലി നീക്കം ചെയ്ത ചിക്കൻ ബ്രെസ്റ്റിൽ കൊഴുപ്പ് വളരെ കുറവാണ്, ഇത് പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.
മുട്ടയുടെ ആരോഗ്യഗുണങ്ങൾ
ഉയർന്ന കോളിൻ തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ഇത് ഓർമ്മശക്തി, തലച്ചോറിന്റെ വികസനം, നാഡികളുടെ പ്രവർത്തനം എന്നിവയ്ക്ക് അത്യാവശ്യമാണ്.
മാക്യുലർ ഡീജനറേഷൻ തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
പ്രോട്ടീനിന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും സാനിധ്യം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ALSO READ: പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർദ്ധിപ്പിക്കാം വീട്ടിൽ തന്നെ; കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള കുതിച്ചുചാട്ടം തടയുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.
വിറ്റാമിൻ എ, വിറ്റാമിൻ ഡി, സെലിനിയം എന്നിവ രോഗപ്രതിരോധശേഷി നൽകുന്നു.
ചിക്കന്റെ ആരോഗ്യഗുണങ്ങൾ
പേശികളുടെ വളർച്ച, നന്നാക്കൽ, നിലനിർത്തൽ എന്നിവയ്ക്ക് സഹായിക്കുന്ന പ്രോട്ടീന്റെ മികച്ച ഉറവിടം.
ഊർജ്ജ ഉൽപാദനത്തെയും തലച്ചോറിന്റെ പ്രവർത്തനത്തെയും പിന്തുണയ്ക്കുന്ന നിയാസിൻ (വിറ്റാമിൻ ബി 3) അടങ്ങിയിട്ടുണ്ട്.
അമിനോ ആസിഡ് എല്ലുകളും പേശികളും ശക്തിപ്പെടുത്തുന്നു.
രോഗപ്രതിരോധശേഷി, ചർമ്മ ആരോഗ്യം എന്നിവയ്ക്ക് സഹായിക്കുന്നു.
സെലിനിയം, വിറ്റാമിൻ ബി6 എന്നിവയാൽ സമ്പന്നം.