AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Children’s Day 2025: ശിശുദിനത്തിൽ കുരുന്നുകൾക്ക് എന്താണ് സമ്മാനം നൽകേണ്ടത്? ഇതാ ചില ഐഡിയ

Children’s Day 2025 Gift Ideas: ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി പ്രഖ്യാപിക്കുന്ന ഒരു പ്രമേയം 1964ലാണ് ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്. നെഹ്റുവിന്റെ മരണത്തെ തുടർന്നായിരുന്നു ഈ പ്രഖ്യാപനം. അതിന് ശേഷം ഇങ്ങോട്ട് എല്ലാവർഷവും നവംബർ 14 ശിശുദിനമായി ആചരിച്ച് വരുന്നു.

Children’s Day 2025: ശിശുദിനത്തിൽ കുരുന്നുകൾക്ക് എന്താണ് സമ്മാനം നൽകേണ്ടത്? ഇതാ ചില ഐഡിയ
Children’s Day 2025 Image Credit source: Getty Images
neethu-vijayan
Neethu Vijayan | Updated On: 12 Nov 2025 17:16 PM

എല്ലാ വർഷവും നവംബർ പതിനാലിനാണ് ശിശുദിനം (Children’s Day) ആചരിക്കുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളെ വളരെ ഇഷ്ടമായിരുന്ന നെഹ്റുവെന്ന ചാച്ചാജിക്ക്. കുട്ടികളാണ് സമൂഹത്തിന്റെ ആണിക്കല്ലെന്നാണ് അദ്ദേഹം മരിക്കുവോളം വിശ്വസിച്ചിരുന്നത്. കുട്ടികൾ വളരേണ്ടത് സ്നേഹനിർഭരമായ അന്തരീക്ഷത്തിലാണെന്നും അവർ ഭാവിയിൽ ഇന്ത്യയുടെ പ്രതിഭാസമ്പന്നരായ നേതാക്കളും അംബാസഡർമാരുമായി മാറണമെന്ന് നെഹ്റു ആഗ്രഹിച്ചു.

കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും മെച്ചപ്പെട്ട അവസരങ്ങളും എന്നിവ നൽകിയെങ്കിൽ മാത്രമേ ഇന്ത്യക്ക് ശക്തമായ ഒരു രാജ്യമായി മുന്നേറാൻ സാധിക്കൂ എന്നായിരുന്ന അദ്ദേഹത്തിൻ്റെ കാഴ്ച്ചപാട്. ഓരോ കുരുന്നുകളും പൂന്തോട്ടത്തിലെ മൊട്ടുകൾ പോലെയാണ് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവരെ കരുതലോടെയും സ്നേഹത്തോടെയും വളർത്തിയാൽ മാത്രമെ നാളെ അവർ രാഷ്ട്രത്തിൻ്റെ ഭാവിക്ക് വേണ്ടി മുന്നേറുകയുള്ളൂവെന്നും അദ്ദേഹം പലപ്പോഴായി ചൂണ്ടികാണിച്ചിട്ടുണ്ട്.

ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി പ്രഖ്യാപിക്കുന്ന ഒരു പ്രമേയം 1964ലാണ് ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്. നെഹ്റുവിന്റെ മരണത്തെ തുടർന്നായിരുന്നു ഈ പ്രഖ്യാപനം. അതിന് ശേഷം ഇങ്ങോട്ട് എല്ലാവർഷവും നവംബർ 14 ശിശുദിനമായി ആചരിച്ച് വരുന്നു. എല്ലാ വർഷവും ശിശുദിനം വളരെ മികച്ച രീതിയിലാണ് രാജ്യത്ത് ആഘോഷിക്കുന്നത്. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വളരെ വ്യത്യസ്തമായ രീതിയിൽ ശിശുദിനാഘോഷ സംഘടിപ്പിക്കുന്നു. ഇത്തവണത്തെ ശിശുദിനത്തിൽ കുരുന്നുകൾക്ക് നൽകേണ്ട സമ്മാനത്തിനുള്ള ചില ഐഡിയകൾ നോക്കിയാലോ.

ALSO READ: കുട്ടികളെ സ്നേഹിച്ച പ്രിയപ്പെട്ട ‘അമ്മാവൻ’; ജവഹർലാൽ നെഹ്റുവിന് ചാച്ചാജി എന്ന പേര് വരാൻ കാരണം ഇത്

കളറിംഗ് ബുക്കുകൾ

ഈ ശിശുദിനത്തിൽ നിങ്ങളുടെ കുട്ടിക്കായി ഒരു കളറിംഗ് പുസ്തകം സമ്മാനമായി നൽകാവുന്നതാണ്. ചെറിയ കുട്ടികളാണെങ്കിലും അല്പം മുതിർന്ന കുട്ടിയാണെങ്കിലും അവർ വരയ്ക്കാനും കളർ ചെയ്യാനും ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. അതോടൊപ്പം അവർക്ക് ഇഷ്ടമുള്ള കാർട്ടൂൺ കഥാപാത്രങ്ങളുടെയും മറ്റ് ആകർഷകമായ വസ്തുക്കളുടെയും സ്റ്റിക്കറുകളും സമ്മാനിക്കാവുന്നതാണ്.

കഥാ പുസ്തകങ്ങൾ

വായിക്കാൻ പ്രായമായ കുട്ടികളാണെങ്കിൽ അവർക്ക് ഏറ്റവും അനുയോജ്യമായ സമ്മാനം കഥാപുസ്തകങ്ങളാണ്. കൊച്ചുകുട്ടികൾക്ക് വർണ്ണാഭമായ ചിത്രങ്ങളുള്ള ഒരു കഥാപുസ്തകം സമ്മാനമായി നൽകുന്നത് അവരെ കൂടുതൽ സന്തോഷിപ്പിക്കും. രസകരമായ കഥകളുള്ള പുസ്തകങ്ങൾ തീർച്ചയായും കുട്ടികൾക്ക് ഇഷ്ടപ്പെടും. അതിനാൽ ഈ ശിശുദിനത്തിൽ അവരെ സന്തോഷിപ്പിക്കാം കഥാ പുസ്തകത്തിലൂടെ.

പസിലുകളും ഗെയിമുകളും

പുസ്തകങ്ങളും കളറിം​ഗ് ബുക്കുകളും മാത്രമല്ല, പല തരത്തിലുള്ള ഗെയിമുകൾ കളിക്കുന്നതും കുട്ടിയുടെ തലച്ചോറിൻ്റെ വളർച്ചയ്ക്ക് സഹായമായ കാര്യങ്ങളാണ്. കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി പസിലുകളും ഗെയിമുകളും വിപണിയിൽ ഇന്ന് ലഭ്യമാണ്. ശിശുദിനത്തോടനുബന്ധിച്ച്, നിങ്ങളുടെ കുട്ടിക്ക് അത്തരം പസിലുകളും ഗെയിമുകളും സമ്മാനമായി നൽകാവുന്നതാണ്.