AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kitchen Tips: ഉരുളക്കിഴങ്ങിൽ മുള വരില്ല, അഴുകിയും പോകില്ല; പരിഹാരം ഇവിടെയുണ്ടല്ലോ

How To Protect Potatoes From Sprouting: കേടുകൂടാതെ അഴുകി പോകാതെ ഉരുളക്കിഴങ്ങ് എങ്ങനെ സൂക്ഷിക്കും. പല വീട്ടമ്മമാരും നേരിടുന്ന വലിയ പ്രശ്നമാണിത്. ഉരുളക്കിഴങ്ങാണ് ഏറ്റവും വലിയ പ്രശ്നക്കാരൻ. പെട്ടെന്ന് അഴുകി പോകാനും അതുപോലെ തന്നെ മുള വരാനും തുടങ്ങും.

Kitchen Tips: ഉരുളക്കിഴങ്ങിൽ മുള വരില്ല, അഴുകിയും പോകില്ല; പരിഹാരം ഇവിടെയുണ്ടല്ലോ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 12 Nov 2025 18:16 PM

ലാഭത്തിന് കിട്ടിയാൽ ആരാണ് അല്പം കൂടുതൽ വാങ്ങാത്തത്. അതിനി ഉരുളക്കിഴങ്ങായാലും സവാളയായാലും വിലക്കുറവിൽ കിട്ടിയാൽ നമ്മൾ രണ്ട് കിലോ കൂടുതൽ വാങ്ങിയിരിക്കും. പക്ഷേ ഇവ അടുക്കളയിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കേടുകൂടാതെ അഴുകി പോകാതെ എങ്ങനെ സൂക്ഷിക്കും. പല വീട്ടമ്മമാരും നേരിടുന്ന വലിയ പ്രശ്നമാണിത്. ഉരുളക്കിഴങ്ങാണ് ഏറ്റവും വലിയ പ്രശ്നക്കാരൻ. പെട്ടെന്ന് അഴുകി പോകാനും അതുപോലെ തന്നെ മുള വരാനും തുടങ്ങും.

മുള വന്ന ഉരുളക്കിഴങ്ങ് ആരോ​ഗ്യത്തിന് നല്ലതല്ലാത്തതിനാൽ ദൂരേക്ക് വലിച്ചെറിയേണ്ടി വരുന്നു. എന്നാൽ ഇനി മുതൽ ഇത്തരം പ്രശ്നങ്ങൾ ഓർത്ത് വാങ്ങാതെ പോരണ്ട. ഉരുളക്കിഴങ്ങിൽ മുള വരാതിരിക്കാനും അഴുകി പോകാതിരിക്കാനും ചില എളുപ്പ വഴികളുണ്ട്. പ്രശസ്ത ശാസ്ത്ര ജേണലായ ഹീലിയണിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്ന അതേ പാത്രത്തിൽ ഒന്നോ രണ്ടോ ആപ്പിളും കൂടി സൂക്ഷിക്കുന്നത്, ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കുമെന്നാണ് പഠനം പറയുന്നത്.

ഇങ്ങനെ സൂക്ഷിച്ചാൽ കൂടുതൽ കാലം കേടുകൂടാതെ ഇരിക്കുകയും ചെയ്യും. ആപ്പിൾ പുറത്തുവിടുന്ന പ്രകൃതിവാതകമായ എഥിലീൻ മൂലമാണ് ഇവ കേടുകൂടാതെയിരിക്കുന്നത്. ഈ വാതകം ഉരുളക്കിഴങ്ങ് മുളയ്ക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു, കൂടാതെ യാതൊരു രാസവസ്തുക്കളും ഇല്ലാതെ ഉരുളക്കിഴങ്ങ് പുതുമയോടെ ഇരിക്കാനും സഹായിക്കുന്നു.

Also Read: ചപ്പാത്തിക്ക് കുഴച്ച് മടുത്തോ…; ഇനി ഈസിയാണ് കാര്യങ്ങൾ, ഈ വിദ്യ പരീക്ഷിക്കൂ

അപ്പിളും ഉരുളക്കിഴങ്ങും

അപ്പിൾ ഉരുളക്കിഴങ്ങിനോടൊപ്പം സൂക്ഷിക്കുമ്പോൾ മുളകൾ വരുന്നത് തടയുക മാത്രമല്ല, അവയിൽ പൂപ്പൽ പിടിപെടാതിരിക്കാനും സഹായിക്കുന്നു. പൂപ്പൽ വന്നാൽ അവ അഴുകാൻ തുടങ്ങുന്നു. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പകരുകയും ഓരോന്നായി നശിക്കുകയും ചെയ്യുന്നു. മുള വന്നാലും ചില സൂക്ഷ്മ ജീവികളുടെ ആക്രമണത്തെ ഭയക്കണം. കൂടാതെ ഇത് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുന്നു.

ഈ ആപ്പിൾ ട്രിക്ക് എങ്ങനെ ഉപയോഗിക്കാം?

പുതിയ കേടുകൂടാത്ത ഉരുളക്കിഴങ്ങും ആപ്പിളും തിരഞ്ഞെടുക്കുക. ഉരുളക്കിഴങ്ങിൽ നിന്ന് അഴുക്ക് തുടച്ചുമാറ്റുക, മൃദുവായതോ പച്ചയോ ആയ ഉരുളക്കിഴങ്ങ് ഒഴിവാക്കുക. ഉരുളക്കിഴങ്ങ് ഒരു കൊട്ടയിലോ, വായുസഞ്ചാരമുള്ള പെട്ടിയിലോ, സുഷിരങ്ങളുള്ള ബാഗിലോ വയ്ക്കുക. ഉരുളക്കിഴങ്ങുകൾക്കിടയിൽ ഒന്നോ രണ്ടോ ആപ്പിൾ ഇട്ട് കൊടുക്കുക. ശേഷം നിങ്ങൾക്ക് ഒരുപാട് കാലം ഇവ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.

ആഴ്ചയിൽ ഒരിക്കൽ ഉരുളക്കിഴങ്ങും ആപ്പിളും പരിശോധിക്കുക. മൃദുവായതോ പൂപ്പൽ പിടിച്ചതോ ആയവ ഉടനടി നീക്കം ചെയ്യുക. ആപ്പിൾ ചീഞ്ഞഴുകാൻ തുടങ്ങിയാൽ പകരം പുതിയത് ഉപയോ​ഗിക്കുക. ഉരുളക്കിഴങ്ങും ഉള്ളിയും ഒരിക്കലും ഒരുമിച്ച് സൂക്ഷിക്കരുത് . ഉള്ളിയിൽ നിന്നുള്ള വാതകങ്ങൾ ആപ്പിളിന്റെ ഫലപ്രാപ്തി കുറയ്ക്കും.