Respiratory Health: ശർക്കര കഴിച്ചാൽ ശ്വാസകോശ പ്രശ്നങ്ങൾ ഇല്ലാതാക്കുമോ?
Jaggery For Respiratory Health: ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ശർക്കര ശ്വസനവ്യവസ്ഥയെ വിഷവിമുക്തമാക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. തൊട്ടയിൽ ഉണ്ടാകുന്ന വേദന ശമിപ്പിക്കാനും കൃത്യമായ ശ്വസനത്തിനും പതിവായ ശർക്കര കഴിക്കുന്നത് നല്ലതാണ്.
ജീവിതശൈലിയും വായു മലിനീകരണവും മൂലം പലരും നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ശ്വാസകോശ ബുദ്ധിമുട്ടുകൾ. ശ്വാസകോശാരോഗ്യം വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ശ്വാസകോശത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ ചെറുക്കാനും സാധിക്കുന്നു. അത്തരത്തിൽ കഴിക്കാവുന്ന ഒന്നാണ് ശർക്കര. ശ്വാസകോശത്തെ ശുദ്ധീകരിക്കാനും മലിനീകരണത്തിൻ്റെ ദോഷകരമായ ഫലങ്ങൾ ഇല്ലാതാക്കാനും ശർക്കരയ്ക്ക് കഴിയും.
ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ശർക്കര ശ്വസനവ്യവസ്ഥയെ വിഷവിമുക്തമാക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. തൊട്ടയിൽ ഉണ്ടാകുന്ന വേദന ശമിപ്പിക്കാനും കൃത്യമായ ശ്വസനത്തിനും പതിവായ ശർക്കര കഴിക്കുന്നത് നല്ലതാണ്.
ശ്വാസകോശം വിഷവിമുക്തമാക്കുന്നു
ശർക്കര, ശ്വാസകോശത്തിന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളി ശ്വസനവ്യവസ്ഥയെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗമായി കാണപ്പെടുന്നു. മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമായ ഇത് ശ്വാസനാളത്തിൽ കുടുങ്ങിക്കിടക്കുന്ന പൊടികളുടെയും മറ്റ് വിശവസ്തുക്കളുടെയും പുറന്തള്ളലിനെ പ്രോത്സാഹിപ്പിക്കുന്നു. ഈ പ്രവർത്തി നിങ്ങളുടെ ശ്വാസകോശം മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു.
കഫം അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കുന്നു
ശർക്കരയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്ന് മ്യൂക്കസ് (കഫം) അടിഞ്ഞുകൂടുന്നത് കുറയ്ക്കാനുള്ള കഴിവാണ്. ശ്വാനകോശത്തിൽ അടഞ്ഞുകൂടിയ കട്ടിയുള്ള കഫത്തെ അയവുള്ളതാക്കി പുറന്തള്ളാനുള്ള കഴിവ് ശർക്കരയ്ക്കുണ്ട്. ഇത് ശ്വസനം എളുപ്പമാക്കുകയും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കാരണം കഫം അടിഞ്ഞുകൂടുന്നത് വഴി ബാക്ടീരിയകളും വൈറസുകളും വളരാനുള്ള സാഹചര്യമുണ്ടാകും. ചെറുചൂടുള്ള വെള്ളത്തിൽ ഇഞ്ചിയും ശർക്കരയും യോജിപ്പിച്ച് കഴിക്കുന്നത് ഈ പ്രശ്നം ഇല്ലാതാക്കുന്നു.
ആൻ്റിഓക്സിഡൻ്റായി പ്രവർത്തിക്കുന്നു
ശർക്കരയിൽ സെലിനിയം പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വായു മലിനീകരണം മൂലം ഉണ്ടാകുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു. ഈ ഫ്രീ റാഡിക്കലുകൾ ശ്വാസകോശ കോശങ്ങളെ നശിപ്പിക്കുകയും തൊണ്ടയിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ശർക്കര കഴിക്കുന്നതിലൂടെ, നിങ്ങളുടെ ശ്വാസകോശത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും അവയുടെ പ്രതിരോധശേഷിയും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
ഉയർന്ന മലിനീകരണ പ്രദേശങ്ങളിൽ, നമ്മുടെ രോഗപ്രതിരോധ ശേഷി പലപ്പോഴും ഇല്ലാതാകുന്നു. ഇത് ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് കാരണമാകുന്നു. രോഗപ്രതിരോധ കോശങ്ങളുടെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്ന അവശ്യ ധാതുക്കളും പോഷകങ്ങളും ശർക്കരയിൽ അടിങ്ങിയിട്ടുണ്ട്. അതിനാൽ പ്രതിരോധശേഷി വർദ്ധിക്കുന്നു. ഇത് മലിനമായ വായു മൂലം ഉണ്ടാകുന്ന ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ സൈനസൈറ്റിസ് പോലുള്ള രോഗങ്ങളെ തടയുന്നു.
തൊണ്ടയിലെ പ്രശ്നങ്ങൾ
തൊണ്ടയിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമാണ് ശർക്കര. ചെറുചൂടുള്ള വെള്ളത്തിൽ ശർക്കര യോജിപ്പിച്ച് കഴിക്കുന്നത് ഇതിന് വളരെ നല്ലതാണ്. തൊണ്ടയിലെ അസ്വസ്ഥതകൾ മൂലമുണ്ടാകുന്ന ചുമയെ ഇല്ലാതാക്കാനും ഇതിന് കഴിയും.