Dark Circles: ആരും ചെയ്യാത്ത ചില പൊടികൈകൾ! കണ്ണിന് ചുറ്റും ഇനി കറുത്ത പാടുകൾ ഉണ്ടാവില്ല ഉറപ്പ്
Dark Circles Removing Tips: ഉറക്കക്കുറവ്, കറുപ്പ് നിറത്തിന് കാരണമാകുന്ന പല ഘടകങ്ങളിൽ പ്രധാന ഒന്നാണ്. വാർദ്ധക്യത്തോടെ കൊളാജൻ നഷ്ടപ്പെടുന്നത്, ദൈനംദിന ജീവിതത്തിലെ സമ്മർദ്ദങ്ങൾ, നിർജ്ജലീകരണം, അലർജിക, ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത്, പുകവലി, അമിതമായ മദ്യപാനം, അനുചിതമായ ഭക്ഷണക്രമം തുടങ്ങിയ മോശം ജീവിതശൈലി ശീലങ്ങളും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറത്തിന് കാരണമാകും.
നമ്മുടെ മുഖത്ത് ഏറ്റവും ഭംഗിയുള്ള അവയവം കണ്ണാണ്. കൺപീലികളും പുരികവും എന്തിനേറെ പറയുന്നു കൃഷ്ണമണിയുടെ നിറം പോലും കണ്ണിൻ്റെ അഴക് മാറ്റിമറിക്കുന്നു. എന്നാൽ അതിനെല്ലാം വെല്ലുവിളിയായി നിൽകുന്ന ഒന്നാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം. അത് നിങ്ങളെ പ്രായമായവരായി തോന്നിപ്പിക്കുകയും കാഴ്ചയിൽ ആകർഷകമല്ലാതാക്കുകയും ചെയ്യുന്നു.
ഉറക്കക്കുറവ്, കറുപ്പ് നിറത്തിന് കാരണമാകുന്ന പല ഘടകങ്ങളിൽ പ്രധാന ഒന്നാണ്. വാർദ്ധക്യത്തോടെ കൊളാജൻ നഷ്ടപ്പെടുന്നത്, ദൈനംദിന ജീവിതത്തിലെ സമ്മർദ്ദങ്ങൾ, നിർജ്ജലീകരണം, അലർജിക, ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത്, പുകവലി, അമിതമായ മദ്യപാനം, അനുചിതമായ ഭക്ഷണക്രമം തുടങ്ങിയ മോശം ജീവിതശൈലി ശീലങ്ങളും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറത്തിന് കാരണമാകും.
തിരക്കേറിയ ജീവിതശൈലിയും സമയക്കുറവും കാരണം, നമ്മൾ ചർമ്മത്തിന് വേണ്ടി വളരെ കുറച്ച് സമയം ചിലവഴിക്കുന്നവരാണ് നമ്മൾ. വളരെ മികച്ച ചർമ്മത്തിനായി അല്പം സമമയം ഇന്ന് മുതൽ മാറ്റിവച്ചോളൂ. കറുത്ത പാടുകൾക്ക് പിന്നിലെ കാരണം എന്തുതന്നെയായാലും, ചില സിമ്പിൾ വീട്ടുവൈദ്യങ്ങൾ നമുക്ക് നോക്കാം. ചെലവേറിയ ചികിത്സകൾക്ക് പിന്നാലെ പോകാതെ ഇവയെല്ലാം ഒന്ന് പരീക്ഷിച്ച് നോക്കൂ.
ബദാം ഓയിൽ
ആൽമണ്ട് ഓയിലിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ കറുത്ത പാടുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകിയ ശേഷം, അൽപം ബദാം ഓയിൽ ഉപയോഗിച്ച് കണ്ണുകൾക്ക് താഴെ മൃദുവായി മസാജ് ചെയ്യുക. നല്ല ഫലം ലഭിക്കാൻ ഇത് പതിവായി ചെയ്യുക.
വെള്ളരിക്ക
ഉയർന്ന ജലാംശവും നേരിയ ആസ്ട്രിജന്റ് ഗുണങ്ങളും ഉള്ളതിനാൽ കറുത്ത പാടുകൾ കുറയ്ക്കാൻ വെള്ളരിക്ക ഫലപ്രദമാണ്. തണുത്ത വെള്ളരിക്ക കഷ്ണങ്ങൾ നിങ്ങളുടെ കണ്ണുകളിൽ 10 മുതൽ 15 മിനിറ്റ് വരെ വച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. നല്ല ഫലം ലഭിക്കാൻ ഇത് പതിവായി ചെയ്യുക.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് നിങ്ങളുടെ ചർമ്മത്തിന് ഗുണം ചെയ്യും. ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ എടുത്ത് സൗമ്യമായി തടവുക അല്ലെങ്കിൽ അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ ഭാഗത്ത് പുരട്ടുക. ദിവസവും ഇത് ചെയ്യുക.
റോസ് വാട്ടർ
കറുത്ത പാടുകൾ മാറ്റാൻ റോസ് വാട്ടർ നല്ലൊരു പരിഹാരമാണ്. കോട്ടൺ ബോളുകൾ ഉപയോഗിച്ച് കണ്ണുകൾക്ക് താഴെ പുരട്ടുക. രാത്രി മുഴുവൻ അവ അവിടെ വയ്ക്കുക.
കറ്റാർ വാഴ
കറ്റാർ വാഴയുടെ ഔഷധ ഗുണങ്ങൾ ഇരുണ്ട പാടുകൾ കുറയ്ക്കുന്നതിൽ നന്നായി പ്രവർത്തിക്കുന്നു. രാത്രിയിൽ കറ്റാർ വാഴ ജെൽ ഉപയോഗിച്ച് ദിവസവും മസാജ് ചെയ്യുന്നത് ചർമ്മത്തിന് ഈർപ്പം നൽകാനും ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാനും സഹായിക്കും.