AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health Routine: ഒരു ദിവസം 10 മണിക്ക് മുമ്പ് ചെയ്യേണ്ടത്; ഇക്കാര്യങ്ങൾ നിർബന്ധമായും ശീലിക്കണം

Healthy Wakeup Routine: രാവിലെ ഉണരുന്നു ജോലിക്ക് പോകുന്നു രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നു ഇതിനപ്പുറം മറ്റൊരു ജീവിതശൈലിയുള്ളവർ കുറവാണ്. ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ ഉണർന്നുകഴിഞ്ഞാൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. നല്ല ഒരു ദിവസം തുടങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

Health Routine: ഒരു ദിവസം 10 മണിക്ക് മുമ്പ് ചെയ്യേണ്ടത്; ഇക്കാര്യങ്ങൾ നിർബന്ധമായും ശീലിക്കണം
Represental ImagesImage Credit source: Freepik
Neethu Vijayan
Neethu Vijayan | Published: 31 Jan 2025 | 02:59 PM

കിടക്കയിൽ നിന്ന് എഴുന്നേറ്റ് നേരെ ഒരു ​ദിവസത്തിലേക്ക് കടക്കുന്നവരാണ് നമ്മളിൽ പലരും. തിരക്കേറിയ ജീവതത്തിൽ നമ്മുടെ ആരോ​ഗ്യത്തിന് വേണ്ടി ചെയ്യേണ്ടത് പലതും നമ്മൾ ചെയ്യാറില്ല. രാവിലെ ഉണരുന്നു ജോലിക്ക് പോകുന്നു രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നു ഇതിനപ്പുറം മറ്റൊരു ജീവിതശൈലിയുള്ളവർ കുറവാണ്. ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ ഉണർന്നുകഴിഞ്ഞാൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. നല്ല ഒരു ദിവസം തുടങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

‌നേരത്തെ എഴുന്നേൽക്കുക

ജീവിതത്തിൽ വിജയിച്ച പലരുടെയും നിത്യജീവിത രഹസ്യങ്ങളിൽ ഒന്ന് നേരത്തെ എഴുനേൽക്കുക എന്നതാണ്. ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാൻ ഇത് വളരെ നല്ലതാണ്. സൂര്യൻ ഉദിക്കുന്നതിന് മുമ്പുള്ള പ്രഭാതം ആസ്വദിക്കുക എന്നതാണ് ഇതിന് പിന്നിലെ രഹസ്യം. ഉറക്കമാണ് പ്രശ്നമെങ്കിൽ കൃത്യസമയത്ത് ഉറങ്ങി അത് ക്രമീകരിക്കാവുന്നതാണ്. നേരത്തെ എഴുന്നേൽക്കുന്നത് നിങ്ങളുടെ പ്രഭാത ദിനചര്യയെ മാറ്റിമറിക്കുകയും വരാനിരിക്കുന്ന ദിവസത്തിനായി ഒരു പോസിറ്റീവ് ഊർജ്ജം നൽകുകയും ചെയ്യുന്നു.

ശുചിത്വവും സ്വയം പരിചരണവും

രാവിലെ സ്വയം പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. അടിസ്ഥാന ശുചിത്വത്തിൽ നിന്ന് തന്നെ അത് ആരംഭിക്കാം. പല്ല് തേക്കുക, മുഖം കഴുകുക, ഉന്മേഷദായകമായ ഒരു കുളി ഇതിലൂടെ ഒരു ദിവസത്തെ നമുക്ക് കൂടുതൽ ഊർജ്ജമുള്ളതാക്കാം.

ഫോൺ ഉപയോഗിക്കരുത്

കിടക്കയിൽ കിടന്നുകൊണ്ട് ഫോൺ ഉപയോ​ഗിക്കുന്നത് അത്ര നല്ല ശീലമല്ല. സോഷ്യൽ മീഡിയ മറ്റുമുള്ള ഉപയോ​ഗം ദിവസത്തെ മന്ദ​ഗതിയിലാക്കുകയും നിങ്ങൾ ഊർജ്ജം നഷ്ടമാക്കുകയും ചെയ്യുന്നു. ഉണർന്നതിനുശേഷം കുറഞ്ഞത് ആദ്യത്തെ 30-60 മിനിറ്റെങ്കിലും നിങ്ങൾ ഫോൺ ഉപയോ​ഗിക്കാതിരിക്കുക.

പ്രധാന കാര്യങ്ങൾ എഴുതിവയ്ക്കുക

ഒരു ദിവസം ചെയ്യേണ്ട പ്രധാന കാര്യങ്ങൾ എഴുതിവയ്ക്കുക. അതിനായി കുറച്ച് സമയം മാറ്റിവയ്ക്കാം. ഇങ്ങനെ ചെയ്താൽ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും കൂടുതൽ എളുപ്പത്തിൽ അത് ചെയ്യാനും സഹായിക്കും.

വെള്ളവും പ്രഭാതഭക്ഷണവും

രാത്രി മുഴുവനുള്ള വിശ്രമത്തിന് ശേഷം നിങ്ങളുടെ ശരീരത്തിന് ജലാംശവും പോഷണവും ആവശ്യമായി വന്നേക്കാം. അതിനാൽ രാവിലെ വെറും വയറ്റിൽ ധാരാളം വെള്ളം കുടിക്കുക. ശേഷം പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ ഒരു പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കുക. ഈ സംയോജനം നിങ്ങളുടെ ശരീരത്തെയും തലച്ചോറിനെയും മെച്ചപ്പെടുത്തിന്നു.