Health Tips: 50 പിന്നിട്ടോ? എങ്കിൽ മറക്കാത്തെ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ ഇതെല്ലാം

Ways to Make Healthy Food Choices: പ്രായം കൂടുമ്പോൾ ദാഹം തിരിച്ചറിയാനുള്ള കഴിവ് കുറഞ്ഞേക്കാം. കൂടാതെ, കഴിക്കുന്ന മരുന്നുകൾ നിർജ്ജലീകരണത്തിന് കാരണമായേക്കാം. 50 കഴിഞ്ഞ പുരുഷന്മാർ ശരാശരി 13 കപ്പും സ്ത്രീകൾ 9 കപ്പും ദ്രവരൂപത്തിലുള്ള പാനീയങ്ങൾ (വെള്ളം, സൂപ്പ്, ജ്യൂസ് തുടങ്ങിയവ) ദിവസവും കുടിച്ചിരിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

Health Tips: 50 പിന്നിട്ടോ? എങ്കിൽ മറക്കാത്തെ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങൾ ഇതെല്ലാം

Eating Well After 50

Updated On: 

22 Apr 2026 | 04:51 PM

ഏതു പ്രായത്തിലാണെങ്കിലും ആരോ​ഗ്യം നന്നായി സംരക്ഷിച്ചില്ലെങ്കിൽ പ്രശ്നമാണ്. പ്രത്യേകിച്ച് മധ്യവയസ്സിലെത്തിയാൽ. പ്രായം 50 കടക്കുന്നതോടെ നമ്മുടെ ശരീരത്തിന് പ്രത്യേക പരിചരണം ആവശ്യമാണ്. ഈ പ്രായത്തിൽ പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കാനും ഊർജ്ജസ്വലത നിലനിർത്താനും സഹായിക്കും. കുറഞ്ഞ ബജറ്റിലും ആരോഗ്യകരമായ ഭക്ഷണശീലം എങ്ങനെ നിലനിർത്താം എന്ന് നോക്കിയാലോ ?

പോഷകസമൃദ്ധമായ ഭക്ഷണം പ്രധാനം

ഭക്ഷണം കഴിക്കുമ്പോൾ അളവിനേക്കാൾ ഗുണത്തിന് മുൻഗണന നൽകണം. ഓരോ ദിവസവും കഴിക്കുന്ന ആഹാരത്തിൽ പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ ( മാംസ്യം ), പാൽ ഉൽപ്പന്നങ്ങൾ, ധാന്യങ്ങൾ എന്നിവ കൃത്യമായ അളവിൽ ഉൾപ്പെട്ടിരിക്കണം. ഓരോ വ്യക്തിയുടെയും ഉയരം, ഭാരം, ശാരീരിക അധ്വാനം എന്നിവ അനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്.

അവശ്യ പോഷകങ്ങൾ അതിപ്രധാനം

പ്രായം കൂടുന്തോറും ശരീരം ആഗിരണം ചെയ്യുന്ന പോഷകങ്ങളിൽ കുറവുണ്ടാകാം. അതിനാൽ ചില ഘടകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ഏറെ അത്യാവശ്യമാണ്.

ALSO READ: ചൂടുകാലത്ത് കരിക്കിൻ വെള്ളം കുടിക്കാം, പക്ഷേ അമിതമായാൽ പ്രശ്നമാണേ

  • പ്രോട്ടീൻ: പേശികളുടെ ബലത്തിന് അത്യാവശ്യം.
  • വിറ്റാമിൻ B12 & D: മത്സ്യം, പാൽ, മുട്ട എന്നിവയിൽ നിന്ന് ഇവ ലഭിക്കും.
  • കാൽസ്യം: എല്ലുകളുടെ ആരോഗ്യത്തിന് പാൽ, തൈര്, ചീര എന്നിവ ശീലമാക്കുക.
  • ഫൈബർ (നാരുകൾ): ദഹനത്തിന് അത്യന്താപേക്ഷിതം. ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പഴങ്ങൾ എന്നിവയിൽ ഫൈബർ ധാരാളമുണ്ട്.
  • ഒമേഗ-3: ഹൃദയാരോഗ്യത്തിന് മത്സ്യം, നട്സ് എന്നിവ നല്ലതാണ്.

ധാരാളം വെള്ളം കുടിക്കുക

പ്രായം കൂടുമ്പോൾ ദാഹം തിരിച്ചറിയാനുള്ള കഴിവ് കുറഞ്ഞേക്കാം. കൂടാതെ, കഴിക്കുന്ന മരുന്നുകൾ നിർജ്ജലീകരണത്തിന് കാരണമായേക്കാം. 50 കഴിഞ്ഞ പുരുഷന്മാർ ശരാശരി 13 കപ്പും സ്ത്രീകൾ 9 കപ്പും ദ്രവരൂപത്തിലുള്ള പാനീയങ്ങൾ (വെള്ളം, സൂപ്പ്, ജ്യൂസ് തുടങ്ങിയവ) ദിവസവും കുടിച്ചിരിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

4. ലേബലുകൾ വായിച്ചു ശീലിക്കുക

പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ അതിലെ കൊഴുപ്പ്, പഞ്ചസാര, സോഡിയം ( ഉപ്പ് ) എന്നിവയുടെ അളവ് പരിശോധിക്കുക. ഉപ്പിന് പകരം സുഗന്ധവ്യഞ്ജനങ്ങളും പഞ്ചസാരയ്ക്ക് പകരം പ്രകൃതിദത്ത മധുരങ്ങളും ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തിനും പ്രമേഹ നിയന്ത്രണത്തിനും നല്ലതാണ്. 100% ഹോൾ ഗ്രെയ്ൻ എന്ന് രേഖപ്പെടുത്തിയ ധാന്യങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

5. ബജറ്റിനുള്ളിൽ ഒതുങ്ങുന്ന ആരോഗ്യം

നല്ല ഭക്ഷണം കഴിക്കാൻ വലിയ തുക വേണമെന്ന് നിർബന്ധമില്ല. സീസണൽ പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുന്നത് ലാഭകരമാണ്. കൂടാതെ, അർഹരായവർക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും പദ്ധതികളും (ഉദാഹരണത്തിന് റേഷൻ, പോഷകാഹാര പദ്ധതികൾ) പ്രയോജനപ്പെടുത്താവുന്നതാണ്. കൃത്യമായ ഭക്ഷണവും മിതമായ വ്യായാമവും ഉണ്ടെങ്കിൽ 50-കൾക്ക് ശേഷവും മികച്ച ആരോഗ്യത്തോടെ ജീവിതം ആസ്വദിക്കാൻ നിങ്ങൾക്ക് സാധിക്കും. ആരോഗ്യകരമായ ഈ ശീലങ്ങൾ ഇന്നുതന്നെ തുടങ്ങൂ.

(നിരാകരണം: പൊതുവായ വിവരങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല. പ്രമേഹമോ മറ്റ് അസുഖങ്ങളോ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം ഭക്ഷണത്തിൽ മാറ്റം വരുത്തുക.)

Follow Us
ശ്രദ്ധിക്കൂ..! ചക്ക കഴിക്കുന്നവർ ഈ കാര്യം അറിയാതെ പോകരുത്
വേനലില്‍ കണ്ണുകളെ സംരക്ഷിക്കൂ; ചെയ്യേണ്ടത് ഇത്രമാത്രം
ബീറ്റ്റൂട്ട് ചമ്മന്തി ഉണ്ടാക്കിയാലോ, സ്വല്പം വെറൈറ്റി ആയിക്കോട്ടെ
പ്രമേഹ രോഗികൾക്ക് പൈനാപ്പിൾ കഴിക്കാമോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്