AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Safety Tips for Monsoon Travel: മഴ നനഞ്ഞൊരു യാത്രയ്ക്ക് പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം കേട്ടോ…

Safety Tips for Monsoon Travel: ഈ മഴക്കാലത്ത് നല്ലൊരു അടിപൊളി ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടോ? എന്നാൽ സാധാരണ യാത്രകളേക്കാൾ മുൻ കരുതലുകൾ വേണം. മഴക്കാലത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പരിശോധിക്കാം.

Safety Tips for Monsoon Travel: മഴ നനഞ്ഞൊരു യാത്രയ്ക്ക് പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം കേട്ടോ…
Image Credit source: Freepik
nithya
Nithya Vinu | Published: 21 May 2025 14:10 PM

യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് എന്ത് കാലാവസ്ഥ അല്ലേ? മഴയായാലും വെയിലായാലും കാഴ്ചകൾ കാണാൻ അവർ റെഡിയാണ്. ഈ മഴക്കാലത്ത് നല്ലൊരു അടിപൊളി ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടോ? എന്നാൽ സാധാരണ യാത്രകളേക്കാൾ മുൻ കരുതലുകൾ വേണം.

മഴക്കാലത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

പരിശോധിക്കുക

സഞ്ചാരമാർഗവും ഗതാഗതവും മുന്‍കൂട്ടി പരിശോധിക്കുക.

വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കുക.

കാലാവസ്ഥാ പ്രവചനം നിരന്തരമായി പരിശോധിക്കുക.

വാട്ടർപ്രൂഫ് ഉപകരണങ്ങൾ ഉപയോഗിക്കുക

ബാ​ഗ്, മൊബൈൽ, ക്യാമറ തുടങ്ങിയവയ്ക്ക് വാട്ടർപ്രൂഫ് കവറുകൾ ഉപയോഗിക്കുക.

ഒരു റെയിൻകോട്ട്, കുട എന്നിവ കയ്യിൽ കരുതിയിരിക്കുക

ഉചിതമായ ഷൂസുകൾ ധരിക്കുക

വഴുവഴുപ്പുള്ള പാതകളിൽ ശ്രദ്ധിച്ചുനടക്കുക.

സുരക്ഷിതമായി വാഹനമോടിക്കുക

വെള്ളം നിറഞ്ഞ റോഡുകൾ വഴി വാഹനമോടിക്കുന്നത് ഒഴിവാക്കുക.

വാഹനം പരിശോധനയ്ക്ക് വിധേയമാക്കുക.

മഴസമയത്ത് സാവധാനമായി വാഹനമോടിക്കുക.

താമസസ്ഥലങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക

ഉയർന്ന പ്രദേശങ്ങളിലുള്ള ഹോട്ടലുകൾ തിരഞ്ഞെടുക്കുക.

വെള്ളം കേറാൻ സാധ്യതയില്ലാത്ത ഇടങ്ങളിലാണ് താമസമൊരുക്കേണ്ടത്.

ആരോഗ്യം

സാനിറ്റൈസർ, മോസ്കിറ്റോ റെപെല്ലന്റ്, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവ കയ്യിൽ വെക്കുക.

കുപ്പിവെള്ളം അല്ലെങ്കിൽ ഫിൽറ്റർ ചെയ്ത വെള്ളം മാത്രം ഉപയോഗിക്കുക.

പ്രാദേശിക വിവരം അറിയുക

ടോർച്ച്, പവർ ബാങ്ക്, ഓഫ്‌ലൈൻ മാപ്പുകൾ ഉപയോഗിക്കുക.

അടിയന്തര ആവശ്യങ്ങൾക്കുള്ള നമ്പറുകൾ ശേഖരിച്ച് സൂക്ഷിക്കുക.

അപകട സാധ്യതയുള്ള വിനോദങ്ങൾ ഒഴിവാക്കുക

ട്രെക്കിങ്, വെള്ളത്തിൽ സഞ്ചാരിക്കുന്നത്, തുടങ്ങിയവ ശക്തമായ മഴയുള്ള സമയത്ത് ഒഴിവാക്കുക.