Onam 2025 : ഓണാഘോഷം കഴിഞ്ഞപ്പോഴേക്കും മുഖം കരുവാളിച്ചോ? പരീക്ഷിക്കാം ചില വീട്ടു വൈദ്യങ്ങൾ
Tips For Face Tan After Onam Celebrations: ഓണാഘോഷം കഴിഞ്ഞ് മിക്കവരും വീട്ടില്‍ എത്തുമ്പോള്‍ തന്നെ ഒരു കോലം ആയിട്ടുണ്ടാകും. പ്രത്യേകിച്ച് വെയിൽ ആണെങ്കിൽ. മുഖത്ത് നല്ല ക്ഷീണവും വാട്ടവും കാണാന്‍ സാധിക്കും.
ഓണക്കാലം എത്തികഴിഞ്ഞതോടെ സ്കൂളുകളിലും, കലാലയങ്ങളിലും ക്ലബുകളിലും വിവിധ ഓണാഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഇതോടെ മലയാളി മങ്കയായി മാറാനുള്ള തയ്യാറെടുപ്പിലാകും മിക്കവരും. വസ്ത്രം ഏത് ധരിക്കും, മേയ്ക്കപ്പ് എങ്ങനെ ചെയ്യണം തുടങ്ങിയ വിവിധ കാര്യങ്ങളാണ് ഈ സമയത്ത് മിക്ക സ്ത്രീകളും ചിന്തിക്കാറുള്ളത്. എന്നാൽ ഓണാഘോഷം കഴിഞ്ഞാല്‍ മുഖത്ത് ഏല്‍ക്കാവുന്ന കരുവാളിപ്പ് പ്രധാന പ്രശ്നം തന്നെയാണ്.
ഇതിനൊരു പരിഹാരം കാണേണ്ടത് അനിവാര്യമാണ്. അതിന് ഓണാഘോഷങ്ങള്‍ക്ക് മുന്നേ ചെയ്യേണ്ടതും ഓണാഘോഷത്തിനു ശേഷം ചെയ്യേണ്ടതുമായ കാര്യങ്ങള്‍ എന്തല്ലാം എന്ന് നോക്കാം.ഓണാഘോഷത്തിനു തയ്യാറെടുക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇതിന് രണ്ട് ദിവസം മുൻപ് തന്നെ ചർമ്മ സംരക്ഷണം ഉറപ്പുവരുത്തണം. മുഖത്ത് മൃതകോശങ്ങള്‍ നീക്കം ചെയ്യണം. നന്നായി വെള്ളം കുടിക്കുക. തക്കാളി, കുക്കുമ്പർ തുടങ്ങിയവയുടെ പള്‍പ്പ് എടുത്ത് മുഖത്ത് എന്നും രാത്രി കിടക്കുന്നതിന് മുന്‍പ് തേച്ച് ഒരു അഞ്ച് മിനിറ്റ് മുഖത്ത് മസാജ് ചെയ്ത് കൊടുക്കണം. പുറത്ത് പോകുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കാൻ ശ്രമിക്കുക.
Also Read:പുളിയിലക്കര സെറ്റും മുണ്ടും മുതൽ ബോഹോ സ്റ്റൈൽ വരെ! ഈ ഓണത്തിന് ട്രെന്‍ഡാകാന്‍ ഏതു തിരഞ്ഞെടുക്കും
മഴയാണെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടാതെ പുറത്ത് പോകരുത്. അമിതമായി ചൂട് ഏല്‍ക്കേണ്ട നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിരിക്കും. അതിനാല്‍, നിങ്ങള്‍ നിര്‍ബന്ധമായും സണ്‍സ്‌ക്രീന്‍ പുരട്ടുക. ഓണാഘോഷം കഴിഞ്ഞ് മിക്കവരും വീട്ടില്‍ എത്തുമ്പോള്‍ തന്നെ ഒരു കോലം ആയിട്ടുണ്ടാകും. പ്രത്യേകിച്ച് വെയിൽ ആണെങ്കിൽ. മുഖത്ത് നല്ല ക്ഷീണവും വാട്ടവും കാണാന്‍ സാധിക്കും. സണ്‍സ്‌ക്രീന്‍ ഒന്നും പുരട്ടാതെയാണ് നിങ്ങള്‍ പോയതെങ്കില്‍ തീര്‍ച്ചയായും മുഖത്ത് കരുവാളിപ്പ് വീണിട്ടുണ്ടാകും.
ഇത് മാറ്റാനായി ഒരു ടീസ്പൂണ്‍ അരിപ്പൊടിയില്‍ ഒരു ചെറുപഴത്തിന്റെ പകുതി മുറിച്ച് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് പേയ്സ്റ്റ് പരുവത്തില്‍ അക്കുക. ഇതിലേയ്ക്ക് കുറച്ച് കറ്റാര്‍വാഴയും ചേര്‍ക്കാവുന്നതാണ്. ഇവ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി ഒന്ന് മസാജ് ചെയ്ത് കുറച്ച് നേരം ഇരിക്കാവുന്നതാണ്. 15 മിനിറ്റിന് ശേഷം മുഖം കഴുകി കളയാം. ഇത് രണ്ട് മൂന്ന് ദിവസം അടുപ്പിച്ച് ചെയ്താല്‍ മുഖത്തെ കുവാളിപ്പ് മാറും.
ഇതിനു പുറമെ രാത്രിയിൽ കിടക്കുന്നതിനു മുൻപ് കറ്റാർവാഴയുടെ ജെൽ എടുത്ത് പുരട്ടുക. ഇത് കുറച്ച് ദിവസം തുടർച്ചയായി ചെയ്യുന്നത് കരുവാളിപ്പ് മാറാൻ സഹായിക്കും. വേണമെങ്കില്‍ കറ്റാര്‍വാഴയില്‍ രണ്ട് തുള്ളി റോസ് വാട്ടര്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് നിങ്ങള്‍ക്ക് പുരട്ടാവുന്നതാണ്. ഇതും ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കാനും സഹായിക്കും.