AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Influencer death: രാവിലെ കെയ്ക്ക്, രാത്രി ബർഗറും പിസ്സയും.. ഇൻഫ്ലുവൻസറുടെ ജീവനെടുത്തത് ഭക്ഷണചലഞ്ച്

Weight Gain Challenge: പ്രഭാതഭക്ഷണത്തിന് പേസ്ട്രികളും കേക്കുകളും, ഉച്ചയ്ക്ക് ധാരാളം മയോണൈസ് ചേർത്ത ഡംപ്ലിങ്‌സ്, അത്താഴത്തിന് ബർഗറുകളും പിസകളുമടക്കം അനാരോഗ്യകരമായ ഭക്ഷണരീതിയാണ് ദിമിത്രി പിന്തുടർന്നിരുന്നത്.

Influencer death: രാവിലെ കെയ്ക്ക്, രാത്രി ബർഗറും പിസ്സയും.. ഇൻഫ്ലുവൻസറുടെ ജീവനെടുത്തത് ഭക്ഷണചലഞ്ച്
Fitness Influencer Dies After Extreme 10,000-Calorie Weight Gain ChallengeImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Updated On: 27 Nov 2025 15:16 PM

മോസ്കോ: ഒരാൾ അമിതമായി കലോറിയുള്ള ഭക്ഷമം കഴിച്ചാൽ മരിക്കുമോ? അങ്ങനെ സംഭവിക്കുമെന്നാണ് റഷ്യൻ ഫിറ്റ്‌നസ് പരിശീലകനും ഇൻഫ്ലുവൻസറുമായ ദിമിത്രി നുയാൻസിന്റെ മരണം നമ്മെ പഠിപ്പിക്കുന്ന പാഠം. അമിതമായി ഭക്ഷണം കഴിച്ച് ഭാരം കൂട്ടുന്ന ചലഞ്ചിൽ പങ്കെടുത്ത ദിമിത്രി നുയാൻസ് (30) ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. 25 കിലോ ഭാരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ദിമിത്രി ഈ ചലഞ്ച് ഏറ്റെടുത്തത്. ദിവസവും 10,000-ൽ അധികം കലോറിയുടെ ഭക്ഷണമാണ് ഇദ്ദേഹം കഴിച്ചിരുന്നത്. ഭാരം കൂട്ടിയ ശേഷം ഇത് വീണ്ടും കുറച്ച് തന്റെ രൂപമാറ്റം ആരാധകരെ കാണിക്കാനായിരുന്നു ദിമിത്രിയുടെ പദ്ധതി.

Also read – പ്രമേഹരോ​ഗികളോടാണ്… ഇൻജെക്ഷൻ വേണ്ട, സ്കിൻക്രീം പുരട്ടും പോലെ ഇൻസുലിൻ സപ്ലൈ നടക്കു

എന്നാൽ, ഈ ലക്ഷ്യം പിന്തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മരണം. പ്രഭാതഭക്ഷണത്തിന് പേസ്ട്രികളും കേക്കുകളും, ഉച്ചയ്ക്ക് ധാരാളം മയോണൈസ് ചേർത്ത ഡംപ്ലിങ്‌സ്, അത്താഴത്തിന് ബർഗറുകളും പിസകളുമടക്കം അനാരോഗ്യകരമായ ഭക്ഷണരീതിയാണ് ദിമിത്രി പിന്തുടർന്നിരുന്നത്. മരണത്തിന് ഒരു ദിവസം മുൻപ് തനിക്ക് സുഖമില്ലെന്ന് ഇദ്ദേഹം സുഹൃത്തുക്കളെ അറിയിക്കുകയും പരിശീലന സെഷനുകൾ റദ്ദാക്കുകയും ചെയ്തിരുന്നു.

ഒറെൻബർഗ് ഒളിമ്പിക് റിസർവ് സ്കൂളിൽ നിന്നും നാഷണൽ ഫിറ്റ്നസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ആളാണ് ദിമിത്രി നുയാൻസ്. അമിതമായി ഭക്ഷണം കഴിച്ചുകൊണ്ടുള്ള ചലഞ്ചുകൾ വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ച് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.