AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diabetes treatment : പ്രമേഹരോ​ഗികളോടാണ്… ഇൻജെക്ഷൻ വേണ്ട, സ്കിൻക്രീം പുരട്ടും പോലെ ഇൻസുലിൻ സപ്ലൈ നടക്കും

Breakthrough diabetes treatment: ഇനി ഈ ചികിത്സ മനുഷ്യരിൽ വിജയകരമായാൽ പ്രമേഹ ചികിത്സയിൽ ഒരു വിപ്ലവം സൃഷ്ടിക്കാൻ ഇതിനു കഴിയും എന്നാണ് വിലയിരുത്തൽ.

Diabetes treatment : പ്രമേഹരോ​ഗികളോടാണ്… ഇൻജെക്ഷൻ വേണ്ട, സ്കിൻക്രീം പുരട്ടും പോലെ ഇൻസുലിൻ സപ്ലൈ നടക്കും
Insulin CreamImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 27 Nov 2025 14:01 PM

പ്രമേഹമുള്ളവർക്ക് പലതരം ബുദ്ധിമൂട്ടുകളും ശാരീരിക അസ്വസ്ഥതകളും ഉണ്ടാവുക പതിവാണ്. ഇതിലേറെ ദുരിതം ഇൻസുലിൻ കുത്തിവെയ്പുകളാണ്. ഒന്നാലോചിച്ചു നോക്കൂ ദിവസേന ഡോസ് ഒപ്പിച്ചുള്ള കുത്തിവെയ്പുകൾ എടുക്കുന്ന അവസ്ഥ എത്ര വലിയ ദുരിതമാണ്…. എന്നാൽ, ഈ രീതികളെ സമൂലമായി മാറ്റാൻ കഴിവുള്ള ഒരു പുതിയ കണ്ടെത്തൽ നടന്നിരിക്കുന്നു.

ഇൻസുലിൻ കുത്തിവെയ്പ്പുകൾക്ക് പകരമായി ഒരു പോളിമർ അടിസ്ഥാനമാക്കിയുള്ള സ്കിൻ ക്രീം ഉപയോഗിക്കാമെന്ന ആശയം ഇനി സയൻസ്ഫിക്ഷൻ അല്ല. മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചതോടെ ഈ സാധ്യത ഭാവിയിൽ നമ്മളിലേക്ക് എത്താമെന്ന പ്രതീക്ഷ കൂട്ടുന്നു.

 

എങ്ങനെയാണ് ഈ ക്രീം പ്രവർത്തിക്കുന്നത്?

 

ഗവേഷകർ ഒപി എന്ന് പേരുള്ള ഒരുതരം പോളിമർ വികസിപ്പിച്ചെടുത്തു. ഇത് ഇൻസുലിനുമായി ചേർന്ന് OP-I എന്ന സംയുക്തം ഉണ്ടാക്കുന്നു. ഈ സംയുക്തം വഴി ഇൻസുലിൻ രക്തത്തിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രമേഹമുള്ള മൃഗങ്ങളിൽ ഈ ക്രീം ഉപയോ​ഗിച്ചപ്പോൾ ഗ്ലൂക്കോസ് നില ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ സാധാരണപോലെയായതായി കണ്ടും. ഈ ഫലം പന്ത്രണ്ട് മണിക്കൂർ വരെ നിലനിർത്തുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

Also read – വില കൂടിയാൽ എന്താ, തക്കാളിക്ക് പകരക്കാരായി ഇവരുണ്ടല്ലോ!

ഇനി ഈ ചികിത്സ മനുഷ്യരിൽ വിജയകരമായാൽ പ്രമേഹ ചികിത്സയിൽ ഒരു വിപ്ലവം സൃഷ്ടിക്കാൻ ഇതിനു കഴിയും എന്നാണ് വിലയിരുത്തൽ. എന്നാൽ, മനുഷ്യരിലെ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ അഞ്ചു മുതൽ പത്ത് വർഷം വരെ എടുത്തേക്കാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്. സുരക്ഷാ ഫലങ്ങൾ, ഉൽപ്പാദന ശേഷി, നിയമപരമായ അംഗീകാരം എന്നിവയെ ആശ്രയിച്ചിരിക്കും ഇത്. എങ്കിലും, ഇൻസുലിൻ ക്രീം ഒരു യാഥാർത്ഥ്യമായി മാറാനുള്ള ശക്തമായ അടിത്തറയാണ് ഈ ഗവേഷണം നൽകുന്നത്. ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇത് പ്രതീക്ഷയും സൗകര്യവും മെച്ചപ്പെട്ട ജീവിത നിലവാരവും നൽകും.